News Beyond Headlines

25 Thursday
February

കോടമഞ്ഞ് കാണാന്‍ കൂരുമലയിലേക്ക് പോന്നോളൂ…

കണ്ട കാഴ്ചകള്‍ മാത്രം കാണാതെ, പോയ വഴി തന്നെ സഞ്ചരിക്കാതെ അല്‍പ്പം മാറ്റിപ്പിടിക്കാന്‍ യാത്രാ ഭൂപടത്തില്‍ ഇടമില്ലാതിരുന്ന പല കേന്ദ്രങ്ങളിലേക്കും സഞ്ചാരികളുടെ നോട്ടമെത്തിത്തുടങ്ങി. മുറ്റത്തെ മുല്ലയ്ക്ക് മണമില്ലന്നതൊക്കെ വെറും പഴങ്കഥയാക്കി തൊട്ടടുത്തുള്ളതും ഒറ്റ ദിവസം കൊണ്ട് പോയി വരാവുന്നതമായ ഇടങ്ങളിലേക്ക് സഞ്ചാരികള്‍ പോയി തുടങ്ങി. അതു കൊണ്ട് തന്നെ പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനവും ടൂറിസം വകുപ്പ് നടപ്പിലാക്കി വരികയാണ്.
എറണാകുളം ജില്ലയിലെ ഇലഞ്ഞി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ മലയാണ് കൂരുമല. ജില്ലയിലെ ഉയരം കൂടിയ കുന്നുകളിലൊന്നാണ് കൂരുമല. ഡിസംബര്‍, ജനുവരി മാസങ്ങളിലും, മണ്‍സൂണ്‍ മാസങ്ങളിലുമാണ് കൂരുമലയുടെ ഭംഗി കൂടുതല്‍ ആസ്വാദ്യകരമാവുന്നത്.പ്രഭാതത്തിലെയും സന്ധ്യയിലെയും കോടമഞ്ഞ് ഇറങ്ങുന്ന കാഴ്ച കൂരുമലയിലേക്ക് യാത്രാപ്രേമികളെ അടുപ്പിക്കുമെന്നതില്‍ സംശയമില്ല.
മലമുകളില്‍ നടന്നുകയറി മലനിരകളുടെ ഭംഗി ആസ്വദിക്കാനും കാറ്റു കൊള്ളാനും രാത്രിയില്‍ നക്ഷത്രങ്ങളെ കണ്ടു കിടക്കാനും മറ്റുമായി അടുത്ത പ്രദേശങ്ങളിലെ ആളുകള്‍ നേരത്തെ തന്നെ സന്ദര്‍ശിക്കാറുണ്ടായിരുന്ന കൂരുമല വികസിപ്പിച്ചെടുത്താല്‍ നല്ലൊരു ഹില്‍സ്റ്റേഷനാകുമെന്ന് പ്രദേശവാസികള്‍ അഭിപ്രായപ്പെട്ടിരുന്നു.ഉയരത്തിലുള്ള പാറകള്‍ നിറഞ്ഞതിനാല്‍ സാഹസിക ടൂറിസം ഇഷ്ടമുള്ളവര്‍ക്കും സന്ദര്‍ശിക്കാന്‍ പറ്റിയൊരിടമാണ് കൂരുമല. അത്തരക്കാര്‍ക്കായി റോക്ക് ക്ലൈമ്പിങ്ങിനുള്ള സൗകര്യവുമുണ്ട്.
കൂരുമലയിലെ വിനോദസഞ്ചാര സാധ്യത കണക്കിലെടുത്ത് കൂരുമല ടൂറിസം പദ്ധതിക്കായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് അമ്പതു ലക്ഷം രൂപ ചെലവഴിച്ചാണ് നിലവിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി കൂരുമലയിലേക്കുള്ള നടപ്പാത, മലമുകളില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വിശ്രമിക്കുന്നതിനുള്ള മണ്ഡപം എന്നിവ തയ്യാറായി കഴിഞ്ഞു.
മലനിരകളുടെ ഭംഗി ആസ്വദിക്കുന്നതിനുവേണ്ടി വാച്ച് ടവറും പൂര്‍ത്തിയായിക്കഴിഞ്ഞു. കൂരുമല ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം വിനോദ സഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചിരുന്നു.കൂരുമലയിലേക്ക് എത്താന്‍ എറണാകുളത്ത് നിന്നാണെങ്കില്‍ പിറവം വഴി ഇലഞ്ഞിയിലെത്താം. ഇവിടെ നിന്ന് കൂരുലയുടെ താഴ്വാരത്തിലേക്ക് മൂന്ന് കി.മീ ദൂരമുണ്ട്. കോട്ടയം റൂട്ടിലൂടെ എത്തുന്നവര്‍ക്ക് കുറവലങ്ങാട് വഴി ഇലഞ്ഞി എത്താം.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


സുകുമാരനും പൃഥ്വിയ്‌ക്കുമൊപ്പം മമ്മൂട്ടി; ഇഷ്ടപ്പെട്ടെന്ന് ദുൽഖർ, അല്ലിക്കൊപ്പം വേണമെന്ന് സുപ്രിയ

മമ്മൂട്ടിക്കൊപ്പമുളള തന്റെയും പിതാവ് സുകുമാരന്റെയും ഇരിക്കുന്ന ചിത്രവുമായി പൃഥ്വിരാജ്. വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടിയും സുകുമാരനും ഇരിക്കുന്ന ഒരു ലൊക്കേഷൻ ചിത്രവും  more...

‘തലൈവി’ ഏപ്രിലില്‍ എത്തും; ജയലളിതയുടെ ജന്മദിനത്തില്‍ പ്രഖ്യാപനവുമായി കങ്കണ

മുന്‍ തമിഴ്നാട് മുഖ്യന്ത്രിയായ ജയലളിതയുടെ ജന്മദിനത്തില്‍ തന്റെ സിനിമ തലൈവിയുടെ റിലീസ് തീയതി പ്രഖ്യാപിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്.  more...

മലയാള സിനിമ പ്രതിസന്ധി രൂക്ഷം; നാളെത്തെ റിലീസുകൾ മാറ്റിവെച്ചു

കൊവിഡ് മാനദണ്ഡങ്ങൾക്കിടയിൽ പ്രതിസന്ധികൾ നേരിടുന്നതിനാൽ പുതിയ മലയാള സിനിമകളുടെ റിലീസിങ്ങ് മാറ്റിവെച്ചു. നിർമ്മാതാക്കൾക്കും വിതരണകർക്കും തിയേറ്ററുടമകൾക്കും നഷ്ടം സംഭവിക്കുമെന്നതിനാലാണ് പുതിയ  more...

ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല; ഹര്‍ജി തള്ളി വിചാരണക്കോടതി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് വിചാരണക്കോടതി. ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി കോടതി തള്ളി.  more...

കാറില്‍ വച്ച് പീഡിപ്പിച്ചെന്ന് വനിത ഐപിഎസ് ഓഫീസര്‍; തമിഴ്‌നാട് ഡിജിപിയെ മാറ്റി

ഐപിഎസ് ഓഫീസറെ ഔദ്യോഗിക കാറില്‍ വച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ തമിഴ്‌നാട് ഡിജിപിയെ സര്‍ക്കാര്‍ തതസ്ഥാനത്ത് നിന്നും മാറ്റി. ക്രമസമാധാന  more...

HK Special


വോട്ടെടുപ്പ്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണ്ണായക യോഗം നാളെ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണ്ണായക യോഗം നാളെ. നിയമസഭ തെരഞ്ഞെടുപ്പ് തീയതി .....

പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റിന് പൂര്‍ണ പിന്തുണ; തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: പോസ്റ്റല്‍ ബാലറ്റിനു പൂര്‍ണ പിന്തുണ അറിയിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രവാസി ഇന്ത്യക്കാരുടെ .....

നിയമസഭ തെരഞ്ഞെടുപ്പിന്റെ നിര്‍ണ്ണായക യോഗം ഇന്ന്

ഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പ് തീയതികളില്‍ തീരുമാനമെടുക്കാന്‍ കമ്മീഷന്റെ സമ്പൂര്‍ണ യോഗം ഡല്‍ഹിയില്‍ ഇന്ന് .....

ആന്റണിയുടെ മകൻ കെ വി തോമസിന്റെ മകൾ

കോൺഗ്രസിലെ ഹൈടെക്ക് നേതാവ് എന്ന ലേബലോടെ എ കെ ആന്റണിയുടെ മകനെ എറണാകളും .....

ബിജെപി ഒപ്പം പിടിക്കുന്നു , പിടിമുറുക്കാൻ ഹൈക്കമാന്റ്

പാർട്ടിയുടെ ഇമേജ് വർദ്ധിപ്പിക്കുന്ന രീതിയിൽ നിഷ്പക്ഷരായ ആളുകളെ ക്കപ്പം കൂട്ടണമെന്ന് ഹൈക്കമാന്റ് തീരുമാനം .....