News Beyond Headlines

28 Sunday
February

റിപ്പബ്ലിക് ദിനത്തില്‍ കര്‍ണാടകയിലും ട്രാക്ടര്‍ റാലി

റിപ്പബ്ലിക് ദിനത്തില്‍ കര്‍ണാടകത്തിലും ട്രാക്ടര്‍ റാലി. കാര്‍ഷിക നിയമങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള കേന്ദ്രത്തിന്റെ നിര്‍ദേശം കര്‍ശക സംഘടനകള്‍ തള്ളിയതിന് പിന്നാലെയാണ് പ്രഖ്യാപനം. ബംഗളുരുവില്‍ ആയിരക്കണക്കിന് കര്‍ഷകരെ പങ്കെടുപ്പിച്ച് റാലി നടത്തുമെന്ന് കര്‍ണാടക രാജ്യ റെയ്ത സംഘമാണ് അറിയിച്ചിരിക്കുന്നത്. സംഘടനാ നേതാവ് കോഡിഹള്ളി ചന്ദ്രശേഖറാണ് റിപ്പബ്ലിക് ദിനത്തില്‍ ബെംഗളൂരുവില്‍ ട്രാക്ടര്‍ റാലിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച പുതിയ നിര്‍ദേശവും കര്‍ഷക സംഘടനകള്‍ തള്ളിയിരുന്നു. സമരം ശക്തമായി തുടരുമെന്ന് സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. കാര്‍ഷിക നിയമം ഭേദഗതി പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നാണ് സംഘടനകളുടെ നിലപാട്. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയിലും മാറ്റമില്ല. സമരത്തിന് ബഹുജന പിന്തുണ ഏറുന്നുവെന്നാണ് കര്‍ഷക സംഘടനകളുടെ വിലയിരുത്തല്‍.
സമരം നിര്‍ത്തുകയാണെങ്കില്‍ ഒന്നരവര്‍ഷത്തോളം നിയമങ്ങള്‍ മരവിപ്പിക്കും, കര്‍ഷകരും സര്‍ക്കാര്‍ പ്രതിനിധികളും ചേര്‍ന്ന് സമിതി ഉണ്ടാക്കും എന്നിവയായിരുന്നു ചര്‍ച്ചയിലെ പുതിയ നിര്‍ദ്ദേശങ്ങള്‍. ഇവ രണ്ടും ഇന്ന് ചേര്‍ന്ന കര്‍ഷക സംഘടനകളുടെ സംയുക്ത യോഗം തള്ളുകയായിരുന്നു. പുതിയ നിയമം പിന്‍വലിക്കും വരെ സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് സംഘടനകളുടെ തീരുമാനം. കര്‍ഷക സമരത്തിന് ബഹുജന പിന്തുണ ഏറി വരുന്നതായും സംയുക്ത യോഗം വിലയിരുത്തി. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി സംബന്ധിച്ച് ദില്ലി പൊലീസ് കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തി. റാലി നടത്താന്‍ ദില്ലി നഗരത്തിലെ വഴി ഒഴിവാക്കി മറ്റൊന്ന് പൊലീസ് നിര്‍ദ്ദേശിച്ചെങ്കിലും കര്‍ഷക സംഘടനകള്‍ വഴങ്ങിയില്ല. ട്രാക്ടര്‍ റാലി നേരത്തെ തീരുമാനിച്ചതനുസരിച്ച് തന്നെ നടത്തുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. ഇതിനിടെ കാര്‍ഷിക നിയമത്തെ പിന്തുണയ്ക്കുന്ന കര്‍ഷകരും ആയി സുപ്രീംകോടതി നിയോഗിച്ച സമിതി ഓണ്‍ലൈന്‍ ചര്‍ച്ച നടത്തി.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


തൃശൂരില്‍ പ്രായപൂര്‍ത്തിയാകാത്തപെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാലുപേര്‍ കൂടി പിടിയില്‍

തൃശൂര്‍: ആളൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 4 പേരെ കൂടി പൊലീസ് അറസ്റ്റുചെയ്തു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം  more...

മമ്മൂട്ടിയും മഞ്ജു വാരിയരും ആദ്യമായി ഒരുമിക്കുന്ന സസ്‌പെന്‍സ് ചിത്രം ദി പ്രീസ്റ്റിന്റെ രണ്ടാം ടീസര്‍ പുറത്ത്

മമ്മൂട്ടിയും മഞ്ജു വാരിയരും ആദ്യമായി ഒരുമിക്കുന്ന ചിത്രം ദി പ്രീസ്റ്റിന്റെ രണ്ടാം ടീസര്‍ പുറത്തെത്തി. മാര്‍ച്ച്‌ നാലിനാണ് ചിത്രത്തിന്‍്റെ റിലീസ്  more...

ത്രിപുരയില്‍ ട്രക്ക് ഡ്രൈവറെ ഗുണ്ടകള്‍ അടിച്ചുകൊന്നു

അഗര്‍ത്തല: ത്രിപുരയില്‍ ട്രക്ക് ഡ്രൈവറെ ഗുണ്ടകള്‍ അടിച്ചുകൊന്നു. വെള്ളിയാഴ്ച രാത്രി ധലൈ ജില്ലയിലെ (കിഴക്കന്‍ ത്രിപുര) അംബാസയിലായിരുന്നു സംഭവം. പടിഞ്ഞാറന്‍ ത്രിപുരയിലെ  more...

ദില്ലിയില്‍ സഹോദരിയെ പിന്തുടര്‍ന്ന് അപമാനിക്കാന്‍ ശ്രമിച്ചവരെ തടഞ്ഞ 17 കാരന് കുത്തേറ്റു

ദില്ലി: സഹോദരിയെ പിന്തുടരുകയും അസഭ്യം പറയുകയും ചെയ്ത സംഘത്തെ തടഞ്ഞ 17 കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ ​ഗുരുതരമായി പരിക്കേറ്റ കുട്ടിയെ  more...

തെലുങ്കാനയില്‍ കോഴിപ്പോരിനിടെ 45 കാരന്‍ മരിച്ചു

ഹൈദരാബാദ്: തെലുങ്കാനയില്‍ കോഴിപ്പോരിനിടെ 45 കാരന്‍ മരിച്ചു. സംഭവത്തില്‍ കോഴിയെ കസ്റ്റഡിയിലെടുക്കുകയും കോഴിപ്പോരിന്റെ സംഘാടകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തെലുങ്കാനയിലെ  more...

HK Special


കേരളത്തില്‍ ഇക്കുറി 40,771 പോളിങ് സ്റ്റേഷനുകള്‍

തിരുവനന്തപുരം: കേരളത്തില്‍ 2016ല്‍ പോളിങ് സ്‌റ്റേഷനുകളുടെ എണ്ണം 21498 ആയിരുന്നു. ഇത് ഇക്കുറി .....

ഇടുക്കിയുടെ സമഗ്ര വികസനത്തിന് 12,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഇടുക്കിയുടെ സമഗ്ര വികസനം ലക്ഷ്യവച്ച് 12,000 കോടിയുടെ പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 1964 .....

ആ കളി വേണ്ടന്ന് വി.എം. സുധീരന്‍

മലബാറില്‍ മത്സരിപ്പിക്കാന്‍ നീക്കവുമായി എഐസിസി നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എം സുധീരനെ മലബാറില്‍ മത്സരിപ്പിക്കാന്‍ .....

വോട്ടെടുപ്പ്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണ്ണായക യോഗം നാളെ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണ്ണായക യോഗം നാളെ. നിയമസഭ തെരഞ്ഞെടുപ്പ് തീയതി .....

പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റിന് പൂര്‍ണ പിന്തുണ; തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: പോസ്റ്റല്‍ ബാലറ്റിനു പൂര്‍ണ പിന്തുണ അറിയിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രവാസി ഇന്ത്യക്കാരുടെ .....