'അങ്കാമാലി ഡയറീസിലൂടെ' പ്രേക്ഷക ശ്രദ്ധ നേടിയ അപ്പാനി ശരത്തിന്റെ പുതിയ ചിത്രം മിഷന്‍ സിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. അപ്പനി ശരത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്. ചിത്രം സമ്മര്‍ റിലീസായി തീയേറ്ററുകളിലെത്തും.കാലങ്ങള്‍ക്ക് ശേഷം സിനിമ തീയറ്ററില്‍ പുനര്‍ജനിക്കയാണ്.. ആളൊഴിഞ്ഞ തീയറ്റര്‍ കൂരകളില്‍ ആസ്വാദകര്‍ കൂടുകയാണ്.. അതിനിടയില്‍ ഈ സമ്മര്‍ ഇടവേളയില്‍ എന്റെ ഒരു കുഞ്ഞു പടം കൂടി വെളിച്ചം കാണുകയാണ് വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന മിഷന്‍ സി എന്ന എന്റെ പുതിയ സിനിമയുമായി ഞാന്‍ നിങ്ങള്‍ക്കിടയിലേക്ക് വീണ്ടും വരികയാണ്.. വിശ്വസിക്കുക വീണ്ടും തീയറ്ററിലേക് വരിക. അപ്പാനി ശരത്ത് കുറിച്ചു
'സകലകലാശാല' സംവിധാനം ചെയ്ത വിനോദ് ഗുരുവായൂരാണ് 'മിഷന്‍ സി'യുടെ സംവിധായകന്‍. വിനോദ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. ഇടുക്കിയിലായിരുന്നു 'മിഷന്‍ സി'യുടെ ചിത്രീകരണം നടന്നത്.അപ്പാനി ശരത്ത് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിലെ നായിക പുതുമുഖമാണ്. എം സ്‌ക്വയര്‍ സിനിമയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുശാന്ത് ശ്രീനി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് റിയാസ് കെ ബാദറാണ്. ഹോണി, പാര്‍ത്ഥസാരധി എന്നിവരാണ് സംഗീത സംവിധാനം. എബി ടോം സിറിയക്ക് പശ്ചാത്തല സംഗീതം ചെയ്യും.
ആദ്യ ചിത്രമായ 'അങ്കമാലി ഡയറീസി'ലെ അപ്പാനി രവി എന്ന കഥാപാത്രമാണ് അപ്പാനി ശരത്തിനെ മലയാള സിനിമയില്‍ ശ്രദ്ധേയനാക്കുന്നത്. 'വെളിപാടിന്റെ പുസ്തകം', 'പോക്കിരി സൈമണ്‍', 'പൈപ്പിന്‍ ചുവട്ടിലെ പ്രണയം', 'സച്ചിന്‍' എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. മണിരത്നത്തിന്റെ 'പൊന്നിയന്‍ സെല്‍വന്‍' എന്ന ചിത്രത്തിലും അപ്പാനി ശരത്ത് പ്രധാന വേഷം ചെയ്യുന്നുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....