നടന് വിജയ് വിനയത്തിന്റെ കാര്യത്തില്‍ വലിയൊരു മാതൃകയാണെന്ന് നടി പ്രിയങ്ക ചോപ്ര ജോനസ്. പ്രിയങ്ക എഴുതിയ 'അണ്‍ഫിനിഷ്ട്' എന്ന പുസ്തകത്തിലാണ് വിജയ്യിയെ കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.
ലോക സുന്ദരി പട്ടം ലഭിച്ച ശേഷം പ്രിയങ്ക ആദ്യമായി അഭിനയിക്കുന്നത് വിജയ് നായകനായ 'തമിഴനി'ലാണ്. വിജയ് തന്റെ ആരാധകരോട് പെരുമാറുന്ന രീതി പ്രിയങ്കയെ അതിശയിപ്പിച്ചുവെന്നാണ് പുസ്തകത്തില്‍ പറയുന്നത്. താന്‍ ആരാധകര്‍ക്കൊപ്പം കൂടൂതല്‍ സമയം ചിലവഴിക്കുമ്പോള്‍ വിജയ്യിയെ ഓര്‍ക്കാറുണ്ടെന്നും പ്രിയങ്ക പറയുന്നു.
ഫെബ്രുവരി 9നാണ് പ്രിയങ്ക ചോപ്രയുടെ പുസ്തകം അണ്‍ഫിനിഷ്ട് പുറത്തിറങ്ങിയത്. തന്റെ ജീവിതത്തിലെ അനുഭവങ്ങളുടെ ഓര്‍മ്മകുറിപ്പാണ് പുസ്തകം. പെന്ഗ്വിന് റാണ്ടം ഹൗസാണ് പുസ്തകം ഇന്ത്യയില്‍ പ്രസിദ്ധീകരിച്ചത്. സിനിമയിലെ നീണ്ട 22 വര്‍ഷത്തില്‍ ഉണ്ടായ അനുഭവങ്ങളും, ജീവിതത്തിലെ തന്റെ പ്രയ്തനത്തെ കുറിച്ചെല്ലാമാണ് പുസ്തകം. 2018ലാണ് പുസ്തകത്തിന്റെ പേര് പ്രിയങ്ക പ്രഖ്യാപിക്കുന്നത്.
ദി വൈറ്റ് ടൈഗര്‍ എന്ന ഇന്ത്യന്‍ ഇംഗ്ലീഷ് ചിത്രമാണ് പ്രിയങ്കയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. നെറ്റ്ഫ്ലിക്സില്‍ ജനുവരി 22നാണ് ചിത്രം റിലീസ് ചെയ്തത്. അരവിന്ദ് അഡിഗയുടെ 2008ല്‍ പുറത്തിറങ്ങിയ 'ദി വൈറ്റ് ടൈഗര്‍' എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അമേരിക്കന്‍ സംവിധായകനായ റാമിന് ബഹറാനിയാണ് ചിത്രം സംവിധാനം ചെയ്തത്. ഇന്ത്യയിലെ ജാതി വിവേചനത്തെ പറ്റിയാണ് ചിത്രം സംസാരിക്കുന്നത്. ബല്‍റാം ഹല്‍വായി എന്ന ഡ്രൈവറിലൂടെയാണ് കഥ സഞ്ചരിക്കുന്നത്.
ചിത്രത്തില്‍ പിങ്കി എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്. പ്രിയങ്കയുടെ ഭര്‍ത്താവ് അശേകിന്റെ വേഷമാണ് രാജ് കുമാര്‍ റാവുവിന്റേത്. പൗലോ കാര്ണേറയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. പ്രിയങ്ക ചോപ്ര, റാമിന് ബാഹറാനി, മുകുള്‍ ഡിയോര എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....