തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് ശേഷം ഡിനോയ് പൗലോസ് തിരക്കഥ ഒരുക്കുന്ന 'പത്രോസിന്റെ പടപ്പുകള്‍' എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടിയും പൃഥ്വിരാജും ചേര്‍ന്നാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. മരിക്കാര്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം അഫ്‌സല്‍ അബ്ദുല്‍ ലത്തീഫാണ് സംവിധാനം ചെയ്യുന്നത്.
അഫ്‌സല്‍ അബ്ദുല്‍ ലത്തീഫിന്റെ ആദ്യ സംവിധാന സംരംഭമാണ്. തിരക്കഥയ്ക്ക് പുറമെ ഡിനോയ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുമുണ്ട്. ഷറഫുദീന്‍ , ഗ്രേസ് ആന്റണി , നസ്ലിന്‍, രഞ്ജിത മേനോന്‍ തുടങ്ങിയവര്‍ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കുടുംബങ്ങളുടെ പേരുവിവരങ്ങള്‍ ഒരു റേഷന്‍ കാര്‍ഡില്‍ കൊടുത്തിരിക്കുന്നതുപോലെയാണ് പോസ്റ്റര്‍.
സുരേഷ് കൃഷ്ണ , ജോണി ആന്റണി, ജെയിംസ് ഏലിയാ, ഷമ്മി തിലകന്‍ തുടങ്ങിയവരോടൊപ്പം നിരവധി പുതുമുഖങ്ങളും അരങ്ങേറ്റം കുറിക്കുന്നു. വൈപ്പിന്‍, എറണാകുളം പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കുന്നു .
ജയേഷ് മോഹന്‍ ക്യാമറയും ജേക്‌സ് ബിജോയ് സംഗീതവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പാണ്. കല ആഷിക്. എസ്, വസ്ത്രലങ്കാരം ശരണ്യ ജീബു, എഡിറ്റ് -സംഗീത് പ്രതാപ്, മേക്കപ്പ് സിനൂപ് രാജ്, മുഖ്യ സംവിധാന സഹായി കണ്ണന്‍ എസ് ഉള്ളൂര്‍, സ്റ്റില്‍ സിബി ചീരന്‍ , പി ആര്‍ ഒ എ സ് ദിനേശ് , ആതിര ദില്‍ജിത്ത്, സൗണ്ട് മിക്‌സ് വിഷ്ണു സുജാതന്‍, പരസ്യ കല യെല്ലോ ടൂത്ത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....