വാര്‍ണര്‍ ബ്രദേഴ്‌സിന്റെ ടോം ആന്റ് ജെറി സിനിമ ഫെബ്രുവരി 19 മുതല്‍ ഇന്ത്യയില്‍ പ്രദര്‍ശനം ആരംഭിക്കും. കഴിഞ്ഞ വര്‍ഷം നവംബറില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 16 മില്യണ്‍ വ്യൂസാണ് ട്രെയ്‌ലറിനുള്ളത്.

ചിത്രത്തില്‍ ടോമും ജെറിയും മാത്രമാണ് ആനിമേഷന്‍ കഥാപാത്രങ്ങളായി എത്തുന്നത്. ക്ലോയി ഗ്രെയ്‌സ് മോര്‍ടെക്‌സ് ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. ഒരു കല്യാണത്തിന്റെ ഇവന്റ് പ്ലാനറായി വരുന്ന ക്ലോയിക്ക് ഹോട്ടലില്‍ നിന്നും എലി ശല്യം ഒഴിവാക്കണം. അങ്ങിനെയാണ് ടോമും ജെറിയും തമ്മിലുള്ള പോര് വീണ്ടും ആരംഭിക്കുന്നത്. ന്യൂയോര്‍ക്കിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.

കെവിന്‍ കോസ്‌റ്റെല്ലോയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടിം സ്റ്റോറിയാണ് സംവിധാനം. മിഷേല്‍ പെനാ, റോബ് ഡെലാന്‍ലി, കൊളിന്‍ ജോസ്റ്റ്, കെന്‍ ജിയോങ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. 1940 മുതലുള്ള ടോം ആന്റ് ജെറി സീരീസില്‍ ഏറ്റവും പുതിയതാണ് ഈ ചിത്രം. 164 ആനിമേഷന്‍ ഷോട്ടുകളും, നിരവധി ടെലിവിഷന്‍ സീരീസുകളും, ചിത്രങ്ങളുമാണ് ഇതുവരെ ടോം ആന്റ് ജെറി എന്ന പേരില്‍ പുറത്തിറങ്ങിയികരിക്കുന്നത്.

വില്യം ഹാന, ജോസഫ് ബാര്‍ബേറ എന്നിവരുടെ ക്ലാസിക് കഥാപാത്രങ്ങളാണ് ടോമ് ആന്റ് ജെറി. 1940ലാണ് ആദ്യ ടോം ആന്റ് ജെറി കാര്‍ട്ടൂണ്‍ ആരംഭിക്കുന്നത്. മിക്കച്ച കാര്‍ട്ടൂണിനുള്ള ഓസ്‌ക്കാര്‍ നോമിനേഷനില്‍ ടോം ആന്റ് ജെറി അന്ന് ഇടം നേടിയിരുന്നു. 1957ല്‍ ഹാനബാര്‍ബേറ എന്ന ആനിമേഷന്‍ സ്റ്റുഡിയോ ഇരുവരും ആരംഭിച്ചു. 7 ഓസ്‌ക്കാര്‍ പുരസ്‌കാരങ്ങളും, 8 എമ്മി പുരസ്‌കാരങ്ങളും ടോം ആന്റ് ജെറിക്ക് ലഭിച്ചിട്ടുണ്ട്. 28ലധികം ഭഷകളിലാണ് ടോം ആന്റ് ജെറി വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....