ഡോണ്‍ പാലത്താര സംവിധാനം ചെയ്ത ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ താന്‍ അടുത്തിടെ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല ചിത്രമാണെന്ന് നടി അഹാന കൃഷ്ണ. ഐഎഫ്എഫ്‌കെയില്‍ വെച്ചാണ് അഹാന സിനിമ കാണുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ കുറിച്ച് നല്ല അഭിപ്രായമാണ് അഹാന തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞിരിക്കുന്നത്.
‘ഞാന്‍ നിങ്ങളോട് ഒരു ചെറിയ കഥ പറയാം. ചിലപ്പേള്‍ പലര്‍ക്കും ഇതറിയാമായിരിക്കും. ഇതെന്റെ പ്രിയ സുഹൃത്ത് ജിതിന്‍ പുത്തന്‍ചേരിയാണ്. കുറച്ച് ദിവസം മുമ്പ് ഇവനെ കുറിച്ച് എനിക്ക് വലിയ അഭിമാനം തോന്നി. ഐഎഫ്എഫ്‌കെയില്‍ വെച്ചാണ് സംഭവം. സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്നൊരു മനോഹരമായ സിനിമ അവന്‍ ചെയ്തു. കൂടെ റിമയും ഉണ്ട്. ഐഎഫ്എഫ്‌കെയില്‍ ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണിത്. ഞാന്‍ അടുത്ത കാലത്ത് കണ്ടതില്‍ വെച്ച് നല്ലൊരു ചിത്രമാണിത്. ജീവിതത്തെ വളരെ മനോഹരമായി ഡോണ്‍ പാലത്താര എഴുതിയിട്ടുണ്ട്. സിങ്കിള്‍ ഷോട്ടില്‍ എടുത്ത ചിത്രമാണിത്. അഭിനയവും എടുത്ത് പറയേണ്ടതാണ്. എന്തായാലും കാണേണ്ട ഒരു സിനിമ തന്നെ’.
അഹാന കൃഷ്ണ

സന്തോഷത്തിന്റെ ഒന്നാം രഹസ്യത്തില്‍ ജിതിന്‍ പുത്തന്‍ചേരി, റിമ കല്ലിങ്കല്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ഒരൊറ്റ ഷോട്ടില്‍ എടുത്ത 85 മിനിറ്റ് ധൈര്‍ഘ്യമുള്ള ചിത്രമാണത്. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം നടന്നത്.
അതേസമയം ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണത്തില്‍ പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത ‘അടി’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു അഹാന. ഷൈന്‍ ടോം ചാക്കോ, അഹാനാ കൃഷ്ണ, ധ്രുവന്‍, എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ഇഷ്‌ക്കിന്റെ’ തിരക്കഥാകൃത്ത് രതീഷ് രവിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ നൗഫലാണ്. ഗോവിന്ദ് വസന്ദയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. കോസ്റ്റ്യൂം – സ്റ്റെഫി സേവ്യര്‍, ആര്‍ട്ട് – സുഭാഷ് കരുണ്‍, മേക്കപ്പ് – രഞ്ജിത് ആര്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....