പത്തൊമ്പതാം നൂറ്റാണ്ടിന്റെ പന്ത്രണ്ടാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ട് സംവിധായന്‍ വിനയന്‍. ബുദ്ധിമതിയും, സുന്ദരിയും, ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വവുമുള്ള തിരുവിതാംകൂര്‍ രാജ്ഞിയുടെ കഥാപാത്രമായി എത്തുന്നത് പൂനം ബജ്വയാണ്. ചിത്രത്തിന്റെ ക്ലൈമാക്സിന്റെ ചിത്രീകരണം നാളെ അരംഭിക്കുമെന്നും വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. വിനയന്റെ വാക്കുകള്‍ 'പത്തൊന്‍പതാംനൂറ്റാണ്ടിന്റെ പന്ത്രണ്ടാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ പൂനം ബജ്വ അവതരിപ്പിക്കുന്ന ബുദ്ധിമതിയും, സുന്ദരിയും, ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വവുമുള്ള തിരുവിതാംകൂര്‍ രാജ്ഞിയുടെതാണ്. തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ മഹാറാണിപ്പട്ടം അലങ്കരിച്ചിട്ടുള്ളവര്‍ നാലു പേരാണ്.1677ല്‍ ഉമയമ്മറാണി,1810ല്‍ റാണി ഗൗരി ലഷ്മിഭായി, 1815ല്‍ റാണി ഗൗരി പാര്‍വ്വതി ഭായി, 1924ല്‍ റാണി സേതു ലഷ്മിഭായി എന്നിവരാണവര്‍. അടിമക്കച്ചവടം നിര്‍ത്തലാക്കിയതും മാറുമറയ്ക്കാന്‍ അര്‍ഹതയില്ലാതിരുന്ന ഈഴവര്‍ തൊട്ടു താഴോട്ടുള്ള വിഭാഗത്തിലെ സ്ത്രീകള്‍ക്ക് മാറുമറച്ചു നടക്കാമെന്നുള്ള വിളംബരം ഇറക്കിയതും റാണി ഗൗരി ലഷ്മിഭായിയുടെ കാലത്തായിരുന്നു. തിരുവിതാംകൂറിന്റെ മഹാറാണിമാര്‍ പ്രബലരായ ഭരണകര്‍ത്താക്കളായിരുന്നു എന്നു തെളിയിക്കുന്നതാണ് അവര്‍ പുറപ്പെടുവിച്ച ഇത്തരം ഉത്തരവുകള്‍. പക്ഷേ ഭരണകര്‍ത്താക്കള്‍ ഉത്തരവിട്ടാലും അതു നടപ്പാക്കേണ്ട പ്രമുഖരായ ഉദ്യോഗസ്ഥരും അവരെ നിലനിര്‍ത്തിയിരുന്ന പ്രമാണിമാരും മാടമ്പിമാരും ഈ വിളംബരങ്ങളെ ഒക്കെ അവഗണിച്ചു കൊണ്ട് നീതിരഹിതമായ കീഴ് വഴക്കങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. ഇതിനെതിരെ ശക്തമായി തന്റെ പടവാളുമായി പോരാടിനിറങ്ങിയ ധീരനായിരുന്നു ആറാട്ടു പുഴ വേലായുധപ്പണിക്കര്‍.അതുകൊണ്ടു തന്നെ ആ പോരാളിക്കു നേരിടേണ്ടി വന്നത് അതിശക്തരായ അധികാര വ്യന്ദത്തെ ആയിരുന്നു. പക്ഷേ യുദ്ധസമാനമായ ആ പോരാട്ടങ്ങളൊന്നും വേലായുധനെ തളര്‍ത്തിയില്ല. എന്നു മാത്രമല്ല ആയിരക്കണക്കിനു അധസ്ഥിതരായ ജനസമൂഹം വേലായുധന്റെ പിന്നില്‍ അണിനിരക്കാന്‍ തയ്യാറാകുകയും ചെയ്തു. വേലായുധന്റെ ചെറുത്തു നില്‍പ്പ് രാജ്ഞിയുടെ ചെവിയിലും എത്തിയിരുന്നു. അധികാരത്തിന്റെ ഇടനാഴികളില്‍ നുഴഞ്ഞു കയറിയ അധര്‍മ്മത്തിന്റെ കറുത്ത പൂച്ചകളെ ഇരുട്ടത്തു തപ്പിയിട്ടു കാര്യമില്ല എന്നു പറഞ്ഞ ബുദ്ധിമതിയായ രാജ്ഞിയെ പൂനം ബജ്വ എന്ന അഭിനേത്രി അര്‍ത്ഥവത്താക്കി. അറുപതോളം താരങ്ങളും ആയിരത്തിലധികം സപ്പോര്‍ട്ടിംഗ് ആര്‍ട്ടിസ്റ്റുകളും പങ്കെടുക്കുന്ന ശ്രീ ഗോകുലം മുവീസിന്റെ അഭിമാന ചിത്രത്തിന്റെ ക്ലൈമാക്സ് ഷുട്ടിംഗ് നാളെ ആരംഭിക്കുന്നു'.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....