പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം കണ്ട് മോഹന്‍ലാലും കുടുംബവും. ചിത്രത്തിന്റെ എഡിറ്റിംഗിന് പൂര്‍ത്തിയാക്കിയ ശേഷം മോഹന്‍ലാല്‍ കാണുന്നത് ഇത് ആദ്യമാണ്. ചെന്നൈയില്‍ വച്ച് നടത്തിയ പ്രത്യേക പ്രിവ്യൂ ഷോയുടെ റിപ്പോര്‍ട്ടനുസരിച്ച് ചിത്രം അതിഗംഭീരമാണെന്നാണ് സൂചന. നടി ലിസിയുടെ ഉടമസ്ഥതയിലുള്ള ഫോര്‍ ഫ്രെയിംസ് ഡബ്ബിങ് സ്റ്റുഡിയോയില്‍ വച്ചായിരുന്നു ചിത്രത്തിന്റെ സ്‌ക്രീനിങ്. സുചിത്ര മോഹന്‍ലാല്‍, പ്രണവ് മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍, വിനീത് ശ്രീനിവാസന്‍ എന്നിങ്ങനെ ഇരുപതോളം പേര്‍ മാത്രമാണ് സിനിമ കാണാന്‍ ഉണ്ടായിരുന്നുത്. 'വളച്ചുകെട്ടില്ലാതെ കാര്യങ്ങള്‍ പറയുന്ന ഒരാളാണ് ഞാന്‍. പ്രേക്ഷകര്‍ കാത്തിരിക്കുന്ന മരക്കാര്‍ ഒരു ഉത്സവം തന്നെയാകും. സിനിമയിലെ എല്ലാ വിഭാഗങ്ങളും ഹോളിവുഡ് ലെവലില്‍ ഒരുക്കിയിരിക്കുന്നു. സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിച്ച് എല്ലാവര്‍ക്കും ഈ സിനിമയൊരു നാഴികക്കല്ലാകും. ഈ വെള്ളപ്പൊക്കത്തിന്റെ സമയത്തും ചെന്നൈയിലെ പ്രൈവറ്റ് സ്‌ക്രീനിങ്ങിനെത്തിയത് വെറുതെയായില്ല. സിനിമയുടെ സഹനിര്‍മ്മാതാവെന്ന് നിലയില്‍ എന്റെ പ്രതീക്ഷകള്‍ക്കൊത്ത് ചിത്രം ഉയര്‍ന്നു'. ചിത്രത്തിന്റെ സഹ നിര്‍മ്മാതാവ് സി ജെ റോയ് സിനിമ കണ്ടശേഷം പറഞ്ഞു. ചിത്രത്തിന്റെ ആദ്യ നാല്‍പ്പത്തിയഞ്ച് മിനിറ്റ് പ്രണവാണ് മരക്കാറായി എത്തുന്നതെങ്കില്‍ പിന്നീട് കുഞ്ഞാലി മരക്കാറായി നിറഞ്ഞാടുന്നത് മോഹന്‍ലാല്‍ തന്നെയാണ്. ചിത്രത്തിലെ വൈകാരികമായ പല രംഗങ്ങളിലും മോഹന്‍ലാല്‍ അത്ഭുതപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്ലൈമാക്സിലെ 30 മിനിറ്റില്‍ നീണ്ടു നില്‍ക്കുന്ന കടല്‍ യുദ്ധവും മികച്ചതാണെന്നാണ് സൂചന.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....