തത്കാലത്തേക്ക് നോക്കാനേല്‍പ്പിച്ച തന്റെ കുഞ്ഞിനെ വിറ്റെന്നാരോപിച്ച് ഇരുപതുകാരി നല്കിയ പരാതിയില്‍ അന്വേഷണം നേരിടുന്ന യുവതിയും കുടുംബവും ജീവനൊടുക്കി. കോലാറിലെ കരഞ്ജികട്ടെയിലാണ് അഞ്ചംഗ കുടുംബം ജീവനൊടുക്കിയത്. പുഷ്പ (33), ഭര്‍ത്താവ് ബാബു (45), അച്ഛന് മുനിയപ്പ (70), അമ്മ നാരായണമ്മ (65), മകള്‍ ഗംഗോത്രി (17) എന്നിവരാണ് മരിച്ചത്. കോലാറില്‍ പഠനം നടത്തുന്ന ഹൊസൂരിനടുത്തുള്ള ഒരു പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയാണ് നവജാതശിശുവായ തന്റെ കുഞ്ഞിനെ വില്പ്പനനടത്തിയെന്നാരോപിച്ച് പുഷ്പയുടെ പേരില്‍ പോലീസില്‍ പരാതി നല്‍കിയത്. കോലാറിലെ ഒരു യുവാവുമായുള്ള പ്രണയബന്ധത്തിലാണ് പെണ്‍കുട്ടി പെണ്‍കുഞ്ഞിന് ജന്മംനല്കിയത്. ഗര്‍ഭിണിയാണെന്ന വിവരം ബന്ധുക്കളില്‍നിന്നും മറച്ചുവെച്ചതായിരുന്നു. പ്രസവശേഷം സഹായത്തിനായി അമ്മയെ വിവരമറിയിച്ചു. അമ്മയെത്തി ഏതാനുംദിവസം ഒപ്പംനിന്നശേഷം വീട്ടിലേക്ക് മടങ്ങാനൊരുങ്ങി. അമ്മയോടൊപ്പം മടങ്ങാനാണ് കുഞ്ഞിനെ ഇവര്‍ പരിചയക്കാരിയായ പുഷ്പയെ ഏല്‍പ്പിച്ചത്. കുറച്ചുദിവസങ്ങള്‍ക്കുശേഷം, പെണ്‍കുട്ടി തിരിച്ചുവന്ന് പുഷ്പയുടെ വീട്ടിലെത്തി തന്റെ കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ടു. ഈ സമയം കുഞ്ഞ് പുഷ്പയോടൊപ്പം ഉണ്ടായിരുന്നില്ല. കുഞ്ഞിനെ വാങ്ങിയ കാര്യം ഇവര്‍ നിഷേധിക്കുകയും ചെയ്തു. ഇതോടെയാണ് പെണ്‍കുട്ടി കോലാര്‍ വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പുഷ്പയെയും കുടുംബാംഗങ്ങളെയും പോലീസ് ചോദ്യംചെയ്തു. സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ പുഷ്പ കുഞ്ഞിനെ വാങ്ങിയ കാര്യം വ്യക്തമായി. മൂന്നുദിവസത്തിനകം കുഞ്ഞിനെ കണ്ടെത്തി തിരികെനല്കാന് പോലീസ് നിര്‍ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കുടുംബാംഗങ്ങള്‍ ഒന്നിച്ച് വിഷംകഴിച്ച് ജീവനൊടുക്കിയത്. കുഞ്ഞിനെ ഇവര്‍ വില്‍പ്പന നടത്തിയതായാണ് പോലീസ് കരുതുന്നത്. കുഞ്ഞിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....