കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഉരുള്‍പൊട്ടല്‍. കോട്ടയം എരുമേലി കണമലയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ഉണ്ടായ അപകടത്തില്‍ രണ്ടു വീടുകള്‍ തകര്‍ന്നു. ഈ വീടുകളില്‍ ഉണ്ടായിരുന്ന ഏഴു പേരെ സാഹസികമായി രക്ഷപ്പെടുത്തി. പനന്തോട്ടം ജോസ്, തെന്നി പ്ലാക്കല്‍ ജോബിന്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. മണ്ണില്‍ പുതഞ്ഞ് ജോബിന്റെ അമ്മ അന്നമ്മയ്ക്ക് (60) പരുക്കറ്റു. ജോസിന്റെ വീടിന്റെ കാര്‍പോര്‍ച്ചില്‍ ഉണ്ടായിരുന്ന ഓട്ടോയും ഒരു ബൈക്കും ഒലിച്ചു പോയി തകര്‍ന്നു. ശബരിമല തീര്‍ഥാടകര്‍ ഉപയോഗിക്കുന്ന കണമല എഴുത്വാപുഴ സമാന്തര പാത മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നു. ഈ മേഖലയില്‍ രാത്രി 11 മണിയോടെ തുടങ്ങിയ മഴ രാവിലെ പുലര്‍ച്ചെ 5 മണിക്കാണ് അവസാനിച്ചത്. കണമല സാന്തോം സ്‌കൂളില്‍ ദുരിതാശ്വാസ ക്യാംപ് തുടങ്ങി. ഒമ്പതു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പുഞ്ചവയല്‍ പാക്കാനം ഭാഗത്തും വീടുകളിലും കടകളിലും വെള്ളം കയറി. കാഞ്ഞിരപ്പള്ളി അഗ്‌നി രക്ഷാ നിലയത്തിലെ സേനാംഗങ്ങളാണ് വെള്ളം കയറിയ ഏഴ് വീട്ടുകാരെ ഒഴിപ്പിച്ചത്. പാമ്പാടി, ചങ്ങനാശ്ശേരി ടീം കാഞ്ഞിരപ്പള്ളി റിസര്‍വ് ആയി ക്യാംപ് ചെയ്യുന്നുണ്ട്. കാഞ്ഞിരപ്പള്ളി ടീം ദുരന്തബാധിത സ്ഥലങ്ങളില്‍ ക്യാംപ് ചെയ്യുന്നു. കണമല, എഴുത്വാപുഴ, ഇടകടത്തി എന്നിവടങ്ങളില്‍ ഗതാഗത തടസ്സമുണ്ടായി. കോട്ടയത്ത് രണ്ടു റോഡുകള്‍ തകര്‍ന്നെങ്കിലും ശബരിമല യാത്രയെ ബാധിക്കില്ല. പേടിപ്പിക്കുന്ന അവസ്ഥയില്ലെന്നും തഹസില്‍ദാര്‍ ബിനു സെബാസ്റ്റ്യന്‍ പറഞ്ഞു. പത്തനംതിട്ട കൊക്കാത്തോട് ഭാഗത്ത് ഉരുള്‍പൊട്ടിയതായും ഒരേക്കര്‍ ഭാഗത്ത് ഒരു വീട് നശിച്ചതായും വിവരമുണ്ട്. നാല് വീടുകളില്‍ വെള്ളം കയറി. ഇവിടെ താമസിച്ചിരുന്നവരെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിച്ചു. കൃഷിനാശവും സംഭവിച്ചു. കോന്നിയില്‍ കൊക്കാത്തോട് ഭാഗത്ത് അച്ചന്‍കോവില്‍ ആറ്റില്‍ ജലനിരപ്പ് ഉയര്‍ന്ന്, രാത്രിയില്‍ 5 വിടുകളില്‍ വെള്ളം കയറി. ആള്‍ക്കാരെ അയല്‍ വീടുകളിലേക്ക് മാറ്റി. ഐരവണ്‍ ഭാഗത്ത് റോഡ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാത്രയില്‍ ചിറ്റാര്‍ - സിതത്തോട് മേഖലയിലും കനത്ത മഴ പെയ്തു.കൊല്ലത്ത് കനത്ത മഴയില്‍ വെള്ളപ്പൊക്കം. ആര്യങ്കാവ്, ഇടപ്പാളയം മേഖലയില്‍ വീടുകളിലും കടകളിലും വെള്ളം കയറി. കുളത്തൂപ്പുഴ, അമ്പതേക്കറില്‍ മലവെള്ളപ്പാച്ചിലുണ്ടായി. വില്ലുമല കോളനിയിലെ പാലം മുങ്ങി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....