News Beyond Headlines

29 Friday
March

‘വാപ്പച്ചിയോട് മത്സരിക്കുന്നതിലും വലിയ മണ്ടത്തരം വേറെയില്ല’; ദുല്‍ഖര്‍ സല്‍മാന്‍

വസ്ത്രധാരണത്തില്‍ യുവനടന്മാര്‍ പോലും അസൂയയോടെ നോക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. താരത്തെ പോലെ തന്നെ മകന്‍ ദുല്‍ഖര്‍ സല്‍മാന്റെയും സ്‌റ്റൈലിഷ് കോസ്റ്റ്യൂംസ് ഏറെ ശ്രദ്ധേയമാണ്. എന്നാല്‍ മമ്മൂട്ടിയോട് വസ്ത്രധാരണത്തില്‍ മത്സരമൊന്നുമില്ലെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്. മമ്മൂട്ടിയോട് മത്സരിക്കുന്നതിലും വലിയ മണ്ടത്തരം വേറെയില്ല. അദ്ദേഹം വര്‍ഷങ്ങളോളമായി നമ്മുടെ എല്ലാം ഹീറോ ആണ്. സിനിമയില്‍ പോലും താന്‍ അദ്ദേഹത്തോട് മത്സരിക്കാറില്ല എന്ന് ദുല്‍ഖര്‍ പറഞ്ഞു. അദ്ദേഹത്തോട് മത്സരിച്ചാല്‍ തോല്‍ക്കുകയേയുള്ളു എന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. കുറുപ്പ് എന്ന തന്റെ പുതിയ സിനിമയുടെ വിശേഷങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവിയുമായി പങ്കുവെക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ ഈ രസകരമായ മറുപടി. ദുല്‍ഖറിന്റെ വാക്കുകള്‍: ഞങ്ങള്‍ എല്ലാവര്‍ക്കും ഡ്രസ്സ് ചെയ്യാന്‍ ഇഷ്ടമാണ്. അതുപോലെ ഞാന്‍ ഒരിക്കലും ആരോടും മത്സരിക്കാറില്ല.അതും വാപ്പച്ചിയോട് മത്സരിക്കുന്നതിലും വലിയ മണ്ടത്തരം വേറെയില്ല. ഇത്രയും വര്‍ഷങ്ങളായുള്ള നമ്മുടെ എല്ലാം ഹീറോ ആണ് അദ്ദേഹം. ഒരിക്കലും മത്സരിച്ച് ജയിക്കാനാവില്ല. ഞാന്‍ അദ്ദേഹത്തോട് മത്സരിക്കാന്‍ പോയിട്ടില്ല, സിനിമയില്‍ പോലും. മത്സരിച്ചാല്‍ തോക്കുകയേയുള്ളൂ. ദുല്‍ഖര്‍ നായകനായെത്തുന്ന കുറുപ്പ് നവംബര്‍ 12 ന് തിയേറ്ററുകളില്‍ എത്തും. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കഥ പറയുന്നതാണ് ചിത്രം. സിനിമയില്‍ സുകുമാരക്കുറുപ്പിന്റെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്. ശ്രീനാഥ് രാജേന്ദ്രനാണ്ചിത്രത്തിന്റെ സംവിധായകന്‍. ശോബിത ധുലിപാല, ഇന്ദ്രജിത്ത് സുകുമാരന്‍, ഷൈന്‍ ടോം ചാക്കോ, സണ്ണി വെയിന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....