News Beyond Headlines

01 Thursday
January

‘സുചിത്രയുടെ നിര്‍ബന്ധമാണ് മരക്കാറിനെ തിയറ്ററിലെത്തിച്ചത്’; സഹനിര്‍മ്മാതാവ് സിജെ റോയ്

മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയറ്ററില്‍ എത്തുന്നത് ഒരു സ്ത്രിയുടെ വിജയമാണെന്ന് സഹനിര്‍മ്മാതാവും കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് ചെയര്‍മാനുമായ സിജെ റോയ്. സുചിത്ര മോഹന്‍ലാലിന്റെ ഇടപെടല്‍ കൊണ്ടാണ് ചിത്രം ഒടിടിയില്‍ നിന്നും തിയറ്ററിലെത്തിയതെന്നും റോയ് ഫേസ്ബുക്കില്‍ കുറിച്ചു. സി.ജെ റോയിയുടെ വാക്കുകള്‍:'ശുഭ വാര്‍ത്ത! 2 ഡിസംബര്‍ 2021 മരക്കാര്‍ തിയറ്ററില്‍ എത്തുകയാണ്. ഇതൊരു സ്ത്രി ശക്തിയുടെ വിജയമാണ്. ചെന്നൈയിലെ ഒരു സ്വകാര്യ ഷോ കണ്ടതിനുശേഷം സുചി ചേച്ചി(സുചിത്ര മോഹന്‍ലാല്‍) മരക്കാര്‍ വലിയ സ്‌ക്രീനില്‍ കാണണമെന്ന് അഭിപ്രായപ്പെട്ടു. അതിനു ശേഷം എല്ലാവരും ഒരുമിച്ചിരുന്ന് ഡിന്നര്‍ കഴിക്കുമ്പോള്‍ ചേച്ചി ലാലേട്ടനോടും ആന്റണി ജിയോടും ഞങ്ങളെല്ലാവരോടും ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യുന്നതിനെക്കുറിച്ച് സംസാരിച്ചു. സുചി ചേച്ചിയുടെ നിര്‍ബന്ധം കാരണമാണ് ചിത്രം തിയറ്ററിലെത്തുന്നത്. ലാലേട്ടന്‍, ആന്റണിജി, പ്രിയദര്‍ശന്‍ ജി, മരക്കാറിന്റെ എല്ലാ അണിയറ പ്രവര്‍ത്തകരും മികച്ച തീരുമാനമാണ് എടുത്തിരിക്കുന്നത്. എല്ലാ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്കും എക്‌സിബിറ്റേഴ്സ് അസോസിയേഷനുകള്‍ക്കും കേരള സര്‍ക്കാരിനും മന്ത്രി സജി ചെറിയാനും നന്ദിയും അഭിനന്ദനവും അര്‍ഹിക്കുന്നത്.' മലയാളത്തിനും ഇന്ത്യന്‍ സിനിമക്കും അഭിമാനമായി മരക്കാര്‍ മാറും എന്ന വിശ്വാസവും പ്രതീക്ഷയും പുലര്‍ത്തി കൊണ്ടാണ് ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യുമെന്ന തീരുമാനത്തില്‍ എത്തിയതെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ നേരത്തെ പ്രതികരിച്ചിരുന്നു. 'രണ്ട് വര്‍ഷത്തിലധികമായി ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഈ സ്വപ്ന ചിത്രം നിങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുയാണെന്ന് ആന്റണി പെരുമ്പാവൂര്‍ പറയുന്നു. ലാല്‍ സാറിന്റെയും പ്രിയദര്‍ശന്‍ സാറിന്റെയും ഒരു സ്വപ്നമായിരുന്നു മരക്കാര്‍. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നമുക്ക് നേരിടേണ്ടി വന്ന കോവിഡ് എന്ന മഹാമാരി ആ സ്വപ്ന ചിത്രം വെള്ളിത്തിരയിലെത്തുന്ന ദിവസത്തെ ഒരുപാട് നീട്ടി കൊണ്ട് പോയി. അതിനു ശേഷവും ഈ ചിത്രം വെള്ളിത്തിരയില്‍, നിങ്ങളുടെ ഇടയില്‍ എത്തിക്കാന്‍ ഒട്ടേറെ ശ്രമങ്ങള്‍ നടത്തി. ഒട്ടേറെ ചര്‍ച്ചകള്‍ നടന്നു. ഇതിനൊക്കെ ശേഷമാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതെന്ന്' ആന്റണി പെരുമ്പാവൂര്‍ കഴിഞ്ഞ ദിവസം റിലീസ് പ്രഖ്യാപന വേളയില്‍ വ്യക്തമാക്കി. 'ആന്റണി പെരുമ്പാവൂരിന്റെ മനംമാറ്റത്തിന് കാരണം കുറുപ്പിന്റെ ബുക്കിങ്'; ലിബര്‍ട്ടി ബഷീര്‍ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' തീയേറ്ററില്‍ റിലീസ് ചെയ്യാനുള്ള ആന്റണി പെരുമ്പാവൂരിന്റെ മനംമാറ്റത്തിന് കാരണം കുറുപ്പിന്റെ ബുക്കിങ് ആണെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റും നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീര്‍. ഒടിടി പ്ലാറ്റ്‌ഫോം ഒരിക്കലും ഭീഷണിയല്ലെന്ന തെളിവാണ് കുറുപ്പിന്റെ ബുക്കിങ് എന്ന് ലിബര്‍ട്ടി ബഷീര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. ലിബര്‍ട്ടി ബഷീറിന്റെ വാക്കുകള്‍; 'രണ്ട് ദിവസത്തില്‍ ആന്റണി പെരുമ്പാവൂരിന്റെ മനംമാറ്റത്തിന് കാരണം കുറിപ്പിന്റെ ബുക്കിങ് കണ്ടിട്ടാണ്. ബുക്കിങ് കണ്ടപ്പോള്‍ അവര്‍ക്ക് തോന്നി ജനങ്ങല്‍ തീയേറ്ററുകളില്‍ എത്തുമെന്ന്. ഒടിടി പ്ലാറ്റ്‌ഫോം നമുക്ക് ഒരിക്കലും ഭീഷണിയല്ല എന്നതിന്റെ തെളിവാണ് കുറുപ്പിന്റെ ബുക്കിങ്. തീയേറ്ററില്‍ സിനിമ കാണാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. കേരളത്തില്‍ എല്ലാ തീയേറ്ററുകളിലും രാത്രി പന്ത്രണ്ട് മണിക്കും രണ്ട് മണിക്കും ഷോയുണ്ട്. എന്റെ അഞ്ച് തീയേറ്ററുകളിലും രാത്രി ഷോ നടത്തുന്നുണ്ട്. ടിക്കറ്റുകളൊക്കെ ഫുള്‍ ആണ്. ഒരു ചരിത്ര സംഭവംകൂടിയാണിത്'.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....