ജയ് ഭീം സിനിമയിലെ യഥാര്‍ഥ സംഭവത്തില്‍ നിയമപോരാട്ടം നടത്തിയ പാര്‍വതി അമ്മാളിന് സഹായവുമായി സൂര്യ. ഇവരുടെ പേരില്‍ 10 ലക്ഷം രൂപ സൂര്യ ബാങ്കില്‍ നിക്ഷേപിച്ചുവെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. താരം സ്ഥിര നിക്ഷേപമായി 10 ലക്ഷം രൂപ പാര്‍വതി അമ്മാളിന്റെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചുവെന്നും അതിന്റെ പലിശ എല്ലാ മാസവും ഇവരുടെ കയ്യില്‍ എത്തുമെന്നുമാണ് റിപ്പോര്‍ട്ട്. നേരത്തെ ഇരുളര്‍ വിഭാഗത്തിലെ ജനങ്ങള്‍ക്ക് സഹായമൊരുക്കാന്‍ ഒരു കോടി രൂപ സൂര്യ നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം പാര്‍വതിക്കും കുടുംബത്തിനും പുതിയ വീട് നല്‍കുമെന്ന് സംവിധായകനും നടനുമായ രാഘവ ലോറന്‍സ് പറഞ്ഞിരുന്നു. രാജാക്കണ്ണിന്റെ ഭാര്യയുടെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞപ്പോള്‍ ദുഃഖം തോന്നുന്നു. ചെയ്യാത്ത കുറ്റത്തിനാണ് രാജാക്കണ്ണും പാര്‍വ്വതിയും പീഡിപ്പിക്കപ്പെട്ടത്. പാര്‍വ്വതിക്ക് വീട് വച്ച് നല്‍കുമെന്ന് ഞാന്‍ വാക്ക് നല്‍കുന്നു- രാഘവ ലേറന്‍സ് പറഞ്ഞു. ചിത്രത്തിലെ സെന്‍ഗിണി എന്ന കഥാപാത്രത്തില്‍ നിന്നും വ്യത്യസ്തമാണ് പാര്‍വ്വതിയുടെ ജീവിതം. സിനിമയുടെ അവസാനം പുതിയ വീട്ടിലേക്ക് മാറുന്നതായാണ് കാണിക്കുന്നത്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ അങ്ങനെയല്ല. ചെന്നൈയിലെ ഓലമേഞ്ഞ ഒരു കുടിലിലാണ് പാര്‍വ്വതിയും കുടുംബവും താമസിക്കുന്നത്. അടുത്തിയെടാണ് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് ജയ് ഭീം എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലിജോ മോളുടെ അഭിനയ മികവും ചര്‍ച്ചയായിക്കഴിഞ്ഞു. കോര്‍ട്ട് റൂം ഡ്രാമ ഗണത്തില്‍ വരുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 44 മിനിറ്റാണ്. അഭിഭാഷക വേഷമാണ് സൂര്യ അവതരിപ്പിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....