ജയ് ഭീം സിനിമ കണ്ടതിനു ശേഷം മന്ത്രി പിഎ മുഹമ്മദ് റിയാസ് ട്വീറ്റ് ചെയ്ത അഭിനന്ദനത്തിന് നന്ദി അറിയിച്ച് നടന്‍ സൂര്യ. ശക്തമായ അവതരണം, കൃത്യമായ രാഷ്ട്രീയ പ്രസ്താവന, അഭിനന്ദനങ്ങള്‍ എന്നാണ് മന്ത്രി ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റിനു മറുപടി ആയാണ് സൂര്യ നന്ദി അറിയിച്ചത്. ഫേസ്ബുക്കിലും സിനിമയെ അഭിനന്ദിച്ച് മന്ത്രി പോസ്റ്റ് ചെയ്തിരുന്നു. മദ്രാസ് ഹൈക്കോടതി റിട്ട. ജസ്റ്റിസ് കെ.ചന്ദ്രുവിന്റെ ജീവിതത്തെ ആസ്പദമാക്കി ടി ജെ ജ്ഞാനവേല്‍ ഒരുക്കിയ ചിത്രമാണ് 'ജയ് ഭീം'. 1990ലെ രാജകണ്ണു കസ്റ്റഡി മരണമാണ് കഥാതന്തു. സൂര്യ നായകനായ ചിത്രം ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്. നിരവധി സാമൂഹ്യമാറ്റങ്ങള്‍ക്ക് കൂടി ചിത്രം കാരണമായി. ഇപ്പോള്‍ നടന്‍ സൂര്യ തന്നെ യഥാര്‍ത്ഥ 'സെങ്കനി'ക്ക് സഹായ ഹസ്തവുമായി രംഗത്ത് വന്നിരിക്കുകയാണ്. സെങ്കനി എന്ന കഥാപാത്രത്തിലൂടെ പാര്‍വതി അമ്മാളിന്റെ ജീവിതമാണ് സിനിമ അവതരിപ്പിച്ചത്. അമ്മാളിന്റെ പേരില്‍ പത്ത് ലക്ഷം രൂപയാണ് സൂര്യ ബാങ്കില്‍ നിക്ഷേപിച്ചത്. പാര്‍വതി അമ്മാളിന്റെ കാലശേഷം ഈ തുക മകള്‍ക്കും ലഭിക്കും. ദിവസക്കൂലിയില്‍ ഉപജീവനം നടത്തുന്ന പാര്‍വതിക്ക് ധനസഹായം നല്‍കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍ സൂര്യയോട് അഭ്യര്‍ത്ഥിച്ചിരുന്നു. താന്‍ 10 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിക്കുമെന്നും പാര്‍വതിക്ക് പലിശ ഉപയോഗിക്കാമെന്നും സൂര്യ പറഞ്ഞതായി അദ്ദേഹം അറിയിച്ചു. കൊച്ചുകൂരയില്‍ മകളോടൊപ്പമാണ് പാര്‍വതി അമ്മാള്‍ ഇപ്പോള്‍ താമസിക്കുന്നത്. നവംബര്‍ 2 നാണ് ആമസോണ്‍ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്തത്. 2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മ്മാണം. പ്രകാശ് രാജ്, രമേഷ്, മണികണ്ഠന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....