ദുല്‍ഖര്‍ സല്‍മാനെ അഭിനന്ദിച്ച് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്. എല്ലാവരും ഇമേജ് കോണ്‍ഷ്യസായ ഇവിടെ സുകുമാര കുറുപ്പ് എന്ന നെഗറ്റീവ് കഥാപാത്രത്തെ ഏറ്റെടുക്കാന്‍ കാണിച്ച തന്റേടം നിസാരമല്ലെന്നും അഭിനന്ദിക്കേണ്ടതാണെന്നും ബാലചന്ദ്ര മേനോന് പറഞ്ഞു. തനിക്ക് ദുല്‍ഖറുമായി അടുത്ത ബന്ധമില്ലെന്നും എന്നാല്‍ സിനിമ ഇറങ്ങും മുമ്പ് ദുല്‍ഖറിന് ആശംസയറിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാലചന്ദ്ര മേനോന്റെ വാക്കുകള്‍ 'ദുല്‍ഖര്‍ സല്മാന് യുവ നിരയിലെ പ്രമുഖനായ നായകനാണ്. സുകുമാര കുറുപ്പിനെക്കുറിച്ച് നമ്മള് വായിച്ചും പഠിച്ചും മനസിലാക്കിയിട്ടുള്ളത് ഒരു നെഗറ്റീവ് കഥാപാത്രം ആണെന്നാണ്. അങ്ങനെയുള്ള ഒരു നെഗറ്റീവ് കഥാപാത്രത്തെ ദുല്‍ഖര്‍ ഏറ്റെടുത്തു എന്നുള്ളത് അഭിനന്ദനാര്‍ഹമായ കാര്യമാണ്. ഇവിടെ എല്ലാവരും ഇമേജ് കോണ്‍ഷ്യസാണ്. ഇത്രയും നെഗറ്റ് ആയിട്ടുള്ള റോള്‍ എടുക്കാനായിട്ടുള്ള ധൈര്യം നിസാരമല്ല, പ്രോത്സാപ്പിക്കേണ്ടതാണ്. അവതരിപ്പിച്ച പൊതുജനങ്ങലില്‍ നിന്നും സ്വീകാര്യത ഉണ്ടാക്കിയെടുക്കുകയും ചെയ്തത് നിസാരമല്ല. എനിക്ക് ദുല്‍ഖറുമായി അടുത്ത ബന്ധമില്ല. ഒരുമിച്ചുള്ള ഒരു ഫോട്ടോ പോലും കാണില്ല. അവന്റെ ബാപ്പയോട് നല്ല ബന്ധമുണ്ട്. സിനിമ ഇറങ്ങും മുമ്പ് മകനും ബാപ്പക്കും ആശംസയറിയിച്ചിരുന്നു'. ദുല്‍ഖര്‍ സല്മാന് നായകനായെത്തിയ ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുന്നത്. സിനിമ ഇതിനകം 50 കോടി ക്ലബ്ബില്‍ ഇടം നേടി കഴിഞ്ഞു. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകന്. ജിതിന് കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....