ഹാരി പോട്ടര്‍ സീരിസിലെ ആദ്യ സിനിമ പുറത്തിറങ്ങിയിട്ട് ഇരുപത് വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഈ പശ്ചാതലത്തില്‍ വീണ്ടും ചിത്രത്തിലെ കഥാപാത്രങ്ങളായ ഹാരിയും ഹെര്‍മിയോണും റോണ്‍ വീസ്ലിയുമെല്ലാം ഒരുമിച്ചുകൂടാന്‍ തീരുമാനിക്കുകയാണ്. പുതുവര്‍ഷദിനത്തില്‍ എച്ച് ബി ഒ മാക്സ് സംപ്രേഷണം ചെയ്യുന്ന റിട്ടേണ്‍ ടു ഹോഗ്വാര്‍ട്ട്സ് എന്ന പരിപാടിയിലൂടെയാണ് താരങ്ങള്‍ ഒന്നിക്കുക. 'ഇതിഹാസ താരങ്ങള്‍ ആദ്യമായി മാജിക് ആരംഭിച്ചിടത്തേക്ക് മടങ്ങുന്നു. ഹാരി പോട്ടറിന്റെ 20ാം വാര്‍ഷികം# റിട്ടേണ്‍ടുഹോഗ്വാര്‍ട്ട്സ് എച്ച്ബിഒ മാക്സില്‍ വരുന്ന പുതുവര്‍ഷ ദിനത്തില്‍ അന്താരാഷ്ട്ര റീലിസ് ഉണ്ടാകും' എന്ന് എച്ച്ബിഒ മാക്സ് അവരുടെ ഫേസ്ബുക്ക്പേജില്‍ കുറിച്ചു. ചിത്രത്തില്‍ ഹാരിപോട്ടറായെത്തുന്ന ഡാനിയല്‍ റാഡ്ക്ലിഫ്, ഹെര്‍മയോണിയായെത്തിയ എമ്മ വാട്ട്സണ്‍, റോണ്‍ വീസ്ലിയെ അവതരിപ്പിച്ച റൂപെര്‍ട്ട് ഗ്രിന്റ് എന്നിവര്‍ക്ക് പുറമെ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളായ ഹെലീന ബോണ്‍ഹാം കാര്‍ട്ടര്‍, റോബി കോള്‍ട്രെയ്ന്‍, റാല്‍ഫ് ഫിയന്നസ്, ഗാരി ഓള്‍ഡ്മാന്‍, ഇമെല്‍ഡ സ്റ്റൗണ്ടണ്‍, ടോം ഫെല്‍ട്ടണ്‍, ജെയിംസ് ഫെല്‍പ്സ്, ഒലിവര്‍ ഫെല്‍പ്സ്, മാര്‍ക്ക് വില്യംസ്, ബോണി റൈറ്റ്, ആല്‍ഫ്രെഡ് എനോക്, മാത്യു ലൂയിസ്, ഇവാന ലിഞ്ച്, ക്രിസ് എന്നിവരോടൊപ്പം ക്രിസ് കൊളംബസ് എന്നിവരും ഒത്തു ചേരുന്നുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....