News Beyond Headlines

01 Thursday
January

‘എന്തിന് ആത്മീയതയുടെ ‘%$*&’ മാത്രം ഒഴിവാക്കി’; സിനിമാഗ്രൂപ്പുകളില്‍ ചര്‍ച്ച

ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി സിനിമയിലെ തെറിസംഭാഷണങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാവിഷയങ്ങളിലൊന്ന്. കഥാപാത്രങ്ങളില്‍ അനിവാര്യമാണ് ആ തെറിസംഭാഷണങ്ങളെന്ന് നടന്‍മാരും അണിയറപ്രവര്‍ത്തകരും ആവര്‍ത്തിച്ച് വാദിക്കുമ്പോള്‍ മറുഭാഗം തെറിവിളി കൂടി പോയി എന്ന വാദവും ഉന്നയിക്കുന്നു. ഇതിനിടയാണ് സിനിമയിലെ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരുന്ന ആത്മീയതയുടെ '%$&' എന്ന ജാഫര്‍ ഇടുക്കിയുടെ ഡയലോഗ് മുഴുരൂപത്തില്‍ എന്തുകൊണ്ട് സിനിമയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന ചര്‍ച്ചകളും ആരംഭിച്ചത്. പച്ചത്തെറികളില്‍ പലതും കഥാപാത്രങ്ങള്‍ ആവര്‍ത്തിച്ച് പറയുമ്പോള്‍ എന്തിനാണ് ആത്മീയതയുടെ '%$&' മാത്രം ഒഴിവാക്കിയതെന്നാണ് സിനിമാപ്രേമികള്‍ ചോദിക്കുന്നത്. ആത്മീയതയെ തൊട്ടുകളിക്കാന്‍ പേടിയായത് കൊണ്ടായിരിക്കും ആ ഡയലോഗ് ഒഴിവാക്കിയതെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. എന്തായാലും ഒരു ആത്മീയ ഉണര്‍വ് ഉണ്ടല്ലോ എന്ന ചെമ്പന്‍ വിനോദ് കഥാപാത്രത്തിന്റെ ഡയലോഗിന് ശേഷമാണ്, ജാഫര്‍ ഇടുക്കിയുടെ കഥാപാത്രം ഓ, ആത്മീയതയുടെ '%$&' എന്ന ഡയലോഗ് പറയുന്നത്. ഇതില്‍ ഓ, ആത്മീയതയുടെ '%$&' എന്ന ഭാഗമാണ് സിനിമയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. അതേസമയം, സിനിമക്കെതിരെ യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ളവര്‍ രംഗത്തത്തെത്തിയതോടെ തെറിസംഭാഷണങ്ങളിലെ ചര്‍ച്ചകള്‍ തുടരുകയാണ്. എന്നാല്‍ എതിര്‍പ്പുകള്‍ ഉന്നയിച്ചവര്‍ക്ക് മറുപടിയുമായി നടന്‍ വിനയ് ഫോര്‍ട്ട് രംഗത്തെത്തി. സിനിമയില്‍ അത് അനിവാര്യമായ കാര്യമാണെന്നാണ് വിനയ് ഫോര്‍ട്ട് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞത്. ക്രിമിനലുകള്‍ മാത്രം താമസിക്കുന്ന ഒരിടമാണ് സിനിമയില്‍ ചിത്രീകരിച്ചിട്ടുള്ളത്. അവര്‍ സംസാരിക്കുന്ന ഭാഷയാണ് സിനിമയിലുള്ളത്, അവിടെ സഭ്യമായ ഭാഷ ഉപയോഗിച്ചാല്‍ സിനിമയുടെ ആത്മാവ് നഷ്ടമാകുമെന്നും വിനയ് ഫോര്‍ട്ട് വ്യക്തമാക്കിയിരുന്നു. എന്താണ് ചുരുളി? രണ്ട് അണ്ടര്‍ കവര്‍ പോലീസുദ്യോഗസ്ഥര്‍ ഒരു കൊടും കുറ്റവാളിയെ അന്വേഷിച്ചെത്തുന്ന ഇടമാണ് ചുരുളി. തീര്‍ത്തും ദുരൂഹമായ ഈ ഇടത്ത്, വിചിത്ര സ്വഭാവികളായ കുറെ മനുഷ്യര്‍ക്കൊപ്പം ജീവിക്കുമ്പോള്‍ ഇവര്‍ നേരിടുന്ന പല വിധ അനുഭവങ്ങളാണ് ചുരുളിയെ മുന്നോട്ട് നയിക്കുന്നത്. എന്നാല്‍ ഈ മൂലകഥയില്‍ നിന്നല്ല സിനിമ വികസിക്കുന്നത്. ഈ കഥ സിനിമയുടെ അടിത്തറ മാത്രമാണ്. ഇവിടെ നിന്നു നിരവധി സൈദ്ധാന്തിക, മനഃശാസ്ത്ര വിശകലന സാധ്യതയുള്ള ടെക്സ്റ്റ് ആയി സിനിമ മാറുന്നു. അത്തരം വ്യാഖ്യാനങ്ങള്‍ക്ക് മാത്രം ഇടം നല്‍കിയാണ് സിനിമ ഒരു ഘട്ടം കഴിഞ്ഞാല്‍ പ്രേക്ഷകരോട് സംവദിക്കുന്നത്. ഇവിടെ ചുരുളി ഉണ്ടാക്കുന്ന ദുരൂഹതകളിലേക്കും വന്യതയിലേക്കും തുടക്കത്തില്‍ പ്രേക്ഷകരെ സംവിധായകന്‍ കൊണ്ട് പോകുന്നുണ്ട്. അവിടെ സിനിമയുടെ സിനിമറ്റോഗ്രാഫിയും ആര്‍ട്ട് വര്‍ക്കും ചുരുളിയെ വല്ലാതെ സഹായിക്കുന്നുമുണ്ട്. ഒപ്പം സിനിമയുടെ പശ്ചാത്തല സംഗീതം,ആര്‍ ആര്‍ ഒക്കെ കയ്യടി അര്‍ഹിക്കുന്നു. പക്ഷെ ചുരുളിയിലേക്കുള്ള പാലം കടന്നു കഴിഞ്ഞാല്‍ ആ നാട്ടുകാര്‍ എന്നത് പോലെ സംവിധായകനും നമ്മള്‍ പരിചയിച്ച ഭാഷയെയും രീതികളെയും ഉപേക്ഷിക്കുന്നു. പല ഇടങ്ങളില്‍ നിന്നു പല കുറ്റ കൃത്യങ്ങള്‍ ചെയ്ത് വന്നവര്‍ ഒത്തു കൂടുന്ന നാട് എന്ന സങ്കല്‍െപനത്തില്‍ നിന്നു പിന്നെ കഥ എന്ന നിലയില്‍ ചുരുളി മുന്നോട്ട് പോകുന്നില്ല. അതി ഭീകരമായ വിധത്തില്‍ തുടക്കവും ഒടുക്കവും ഇല്ലാത്ത വന്യതകള്‍ ക്യാമെറയില്‍ പതിയുന്നു എന്ന് മാത്രമേ ഉള്ളു.പലപ്പോഴും ജെല്ലിക്കെട്ടിന്റെ രണ്ടാം ഭാഗമാണ് ചുരുളി എന്ന നിലയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. പൂര്‍ണമായും ഒറ്റക്ക് നില നില്‍പ്പുള്ള സിനിമ ആണെങ്കിലും മനുഷ്യന്‍ മൃഗമാകുന്ന അവസ്ഥ തുടങ്ങിയ അടിസ്ഥാന പ്രമേയം ഇവിടെയും കടന്നു വരുന്നുണ്ട്. ഇപ്പോള്‍ ട്രോളുകളിലും മറ്റും നിറയുന്ന 'തെറി വിളികള്‍ 'തന്നെയാണ് സിനിമയെ സാധാരണ പ്രേക്ഷകരില്‍ നിന്നകറ്റുന്നതും വ്യത്യസ്തമായ അനുഭവമാക്കി മാറ്റുന്നതും. മനുഷ്യന്റെ ആദിമ ചോദന തുടങ്ങി പല വിധ വ്യാഖ്യാനങ്ങള്‍ക്കും സാധ്യത ഉണ്ടെങ്കിലും തെറി വിളിക്കാത്ത ഒരു കഥാപാത്രവുമില്ല, ഓരോ അഞ്ചു മിനിറ്റിലും ഏത് സന്ദര്‍ഭത്തിലും അസന്ദര്‍ഭത്തിലും വിളിക്കുന്ന തെറികള്‍ പലപ്പോഴും സിനിമയെ പല പ്രേക്ഷകരില്‍ നിന്നുമകറ്റി. തീര്‍ത്തും ആണ്‍നോട്ടവും കാഴ്ചയും കടന്നു വരുന്ന സിനിമയിലെ രണ്ട് സ്ത്രീകളും കാണുന്നതും അനുഭവിക്കുന്നതും ആണ്‍ കാഴ്ചയാണ്. തെറി എന്നതിലപ്പുറം വാക്കുകളിലൂടെ ഉള്ള വയലന്‍സ് ആണ് പലയിടങ്ങളിലും കടന്നു വരുന്നത്. ചുരുളി സിനിമ എന്നതിനപ്പുറം പ്രേക്ഷകരോട് ആവശ്യപ്പെടുന്നത് ജിഗ്‌സോ പസില്‍ പൂരിപ്പിക്കാന്‍ ആണ്. ആദ്യമേ ഒരു കഥയിലൂടെ മുഴുവന്‍ പറഞ്ഞ ഉത്തരങ്ങള്‍ സിനിമയിലൂടെ പൂരിപ്പിക്കുക എന്നതാണ് പ്രേക്ഷകരുടെ ദൗത്യം. ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളോ തുടക്കത്തിനു ഒടുക്കമോ സിനിമ തരുന്നില്ല. ഒരു കഥയുടെ അല്ലെങ്കില്‍ കാഴ്ചയുടെ പല കഷണങ്ങള്‍ ശരിയായ രീതിയില്‍ പൂരിപ്പിക്കാന്‍ അത് കാണികളോട് ആവശ്യപ്പെടുന്നു. സിനിമ കാണുമ്പോള്‍ ഉണ്ടാകുന്ന ലാഘവത്വമോ പിരിമുറുക്കമോ അനായാസതയോ ഒക്കെ വിട്ട് പസ്സില്‍ പൂരിപ്പിക്കുക നമ്മുടെ പൊതു സിനിമ കാഴ്ച ശീലങ്ങളില്‍ പെട്ടതല്ല. ആ ശീലം ആസ്വദിക്കുന്നവര്‍ക്ക് വേണ്ടി മാത്രമുള്ള സിനിമ ആണ് ചുരുളി.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....