അനുശ്രീ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം 'താര'യിലെ പുതിയ ഗാനം പുറത്തിറങ്ങി. 'കിടാവു മേഞ്ഞ പുല്‍പ്പരപ്പില്‍' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിത്താര കൃഷ്ണകുമാറാണ്. ബിനീഷ് പുതുപ്പണത്തിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് വിഷ്ണു വി ദിവാകരനാണ്. ദെസ്വിന്‍ പ്രേം ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ആന്റോണിയോ മോഷന്റെ പിക്ചേഴ്സ് & സമീര്‍ മൂവിസിന്റെ ബനറില്‍ സമീര്‍ പിഎം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കേന്ദ്രകഥാപാത്രമായ സിതാരയായി വേഷമിടുന്നത് അനുശ്രീയാണ്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് അനുശ്രീയുടേത്. ശിവ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സനല്‍ അമനാണ്. 'രാക്ഷസന്‍' എന്ന സിനിമയിലെ സൈക്കോ ക്രിമിനല്‍ ക്രിസ്റ്റഫറിനെ അവതരിപ്പിച്ച നാന്‍ ശരവണന്‍ ആദ്യമായി മലയാളത്തില്‍ പ്രധാന വേഷത്തില്‍ രംഗത്തെത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഒപ്പം വിജിലേഷ്, ദിവ്യ ഗോപിനാഥ് തുടങ്ങിയവരും പ്രധാന താരങ്ങങ്ങളായുണ്ട്. ആണ്‍ പെണ്‍ ബന്ധത്തിലെ സ്വാതന്ത്ര്യവും പരസ്പര ധാരണയും ചര്‍ച്ച ചെയ്യുന്ന സിനിമ ആണ്‍കോയ്മയുടെ നീതികേടിനെ ചോദ്യം ചെയ്യുന്നു. ചെന്നൈ നഗരത്തില്‍ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന സിതാരയിലൂടെയും ശിവയിലൂടെയുമാണ് കഥ വികസിക്കുന്നത്. തമിഴ് ത്രില്ലര്‍ മൂവി 'തൊടുപ്പി'യുടെ സംവിധായകനായ ദെസ്വിന്‍ പ്രേമിന്റെ ആദ്യ മലയാള സിനിമയാണ് താര. ക്യാമറ-ബിബിന്‍ ബാലകൃഷ്ണന്‍ ,സംഗീതം-വിഷ്ണു വി ദിവാകരന്‍, എഡിറ്റിങ്ങ്-വിനയന്‍ എം.ജെ , വസ്ത്രാലങ്കാരം-അഞ്ജന തങ്കച്ചന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാന്‍ പുലിക്കൂടന്‍, കാസ്റ്റിങ്ങ് ഡയറക്ടര്‍- ജെബിന്‍ ജെസ്മസ്, മേക്കപ്പ്-മണികണ്ഠന്‍ മരത്താക്കര.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....