News Beyond Headlines

01 Thursday
January

പ്രേക്ഷകര്‍ കാണും മുന്‍പേ സെന്‍സര്‍ കത്രിക വീണില്ലാതാക്കിയ മലയാള ചിത്രങ്ങള്‍

സെന്‍സറിങ് എന്ന വെട്ടിമുറിക്കല്‍ കഴിഞ്ഞാല്‍ സിനിമകളുടെ രൂപത്തില്‍ ഭാവത്തിലും ഉണ്ടാകുന്ന മാറ്റം ഒരു സംവിധായകനെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നതാണ്. പല മാസങ്ങളുടെയും വര്‍ഷങ്ങളുടേയും പ്രയത്‌നത്തിന്റെ ഫലമാണ് ഓരോ സിനിമയും. അത്തരത്തില്‍ പുറത്തിറക്കുന്ന ചിത്രങ്ങള്‍ 'സിനിമയുടെ ദൈവം' എന്ന് പറയപ്പെടുന്ന സെന്‍സര്‍ ബോര്‍ഡിന് കീഴില്‍ എത്തുമ്പോഴേക്കും സംവിധായകന്റെ സങ്കല്‍പ്പങ്ങളില്‍ നിന്നും കഥ ചെറിയൊരു ശതമാനമെങ്കിലും വ്യതിചലിക്കുന്നു. കഥയുടെ പല നിര്‍ണായക രസച്ചരടുകളും അഴിഞ്ഞുപോകുന്നതും ഇതേ സെന്‍സര്‍ കത്രികയില്‍ മുറിയുമ്പോഴാണ്. മലയാളത്തില്‍ വെട്ടിമാറ്റപ്പെട്ട ചിത്രങ്ങളും അത്തരത്തില്‍ ഉണ്ട്. ഒരിക്കല്‍ ഐഎഫ്എഫ്‌കെ പോലെയുള്ള മേളകളില്‍ വന്‍ സ്വീകാര്യത ലഭിച്ച ചിത്രങ്ങളും തിയേറ്ററുകളില്‍ വെട്ടിമാറ്റപ്പെട്ടിട്ടുമുണ്ട്. ചിലത് നിയമപരമായി പോരാടി എ സര്‍ട്ടിഫിക്കറ്റ് എന്ന ലേബലോടെ പ്രദര്ശിപ്പിച്ചിട്ടുമുണ്ട്. ലൈംഗികത എന്നുള്ള ഘടകം മാത്രമല്ല, രാഷ്ട്രീയമായും, വര്‍ഗീയപരമായുമുള്ള പരാമര്‍ശങ്ങളില്‍ നിരവധി സിനിമകള്‍ക്ക് കത്രിക വീണിട്ടുണ്ട്. വിവാദങ്ങളുടെ കൊടുമുടി കയറി, അവസാനം നിയമ പോരാട്ടങ്ങള്‍ വരെ നടത്തി തിയേറ്ററില്‍ എത്തിയ മലയാളത്തിലെ ആദ്യ നഗ്ന ചിത്രമായിരുന്നു സതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനും സംവിധാനം ചെയ്ത 'ചായം പൂശിയ വീട്'(The Painted House). ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ച സിനിമയ്ക്ക് മികച്ച പ്രതികരണവും ലഭിച്ചു. എന്നാല്‍ സിനിമയില്‍ നായിക പല സീനുകളിലും പൂര്‍ണ നഗ്‌നയായി കാണിച്ചത് വിവാദങ്ങള്‍ക്കിടയാക്കി. തുടര്‍ന്ന് നഗ്‌നത കാണിക്കുന്ന രംഗങ്ങള്‍ വെട്ടിമാറ്റിയാല്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കാമെന്ന് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞു. പക്ഷെ ഒരു സീന്‍ പോലും വെട്ടിമാറ്റാന്‍ പറ്റില്ല എന്ന് സംവിധായകര്‍ ഉറച്ചു നിന്നതോടെ കോടതിയുടെ പരിഗണനയില്‍ കേസ് എത്തി. ഒടുവില്‍ നീണ്ട വാദങ്ങള്‍ക്ക് ശേഷമാണ് പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം കാണാം എന്ന നിബന്ധനയോടെ എ സര്‍ട്ടിഫിക്കറ്റ് നല്‍കി ചിത്രം പുറത്തിറക്കിയത്. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത 'എസ് ദുര്‍ഗ'യുടെ (S Durga ) പിന്നാലെ ഉണ്ടായ വിവാദം വളരെ കാലം നീണ്ടു നിന്നതാണ്. റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ ഹിവോസ് ടൈഗര്‍ പുരസ്‌കാരം നേടിയ ചിത്രമായിരുന്നു 'എസ് ദുര്‍ഗ'. കൂടാതെ പല ചലച്ചിത്ര മേളയിലും അവാര്‍ഡുകള്‍ വാരിക്കൂട്ടിയ സിനിമ പക്ഷെ സെന്‍സര്‍ ബോര്‍ഡില്‍ വലിയ പ്രതിസന്ധിയായി മാറി. പ്രദര്‍ശനാനുമതി വരെ നിഷേധിക്കാനായിരുന്നു സെന്‍സര്‍ ബോര്‍ഡ് തീരുമാനം. തുടക്കത്തില്‍ 'സെക്‌സി ദുര്‍ഗ' എന്ന പേരിട്ടിരുന്നിടത്ത് 'എസ് ദുര്‍ഗ' എന്ന് തിരുത്തിയ ശേഷമാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനുള്ള അനുമതി ലഭിച്ചത്. വേറിട്ട അഭിനയം കൊണ്ടും ആഖ്യാന രീതികൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം ഇപ്പോള്‍ ഒടിടിയിലും റിലീസ് ചെയ്തിട്ടുണ്ട്. ഗാന്ധിജിയെയും ബുദ്ധനെയും അപമാനിക്കുന്നുവെന്ന കാരണത്താല്‍ ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച മറ്റൊരു ചിത്രമായിരുന്നു 'പാപ്പിലിയോ ബുദ്ധ'. ഒപ്പം സ്ത്രീക്കെതിരെയുള്ള അക്രമം ചിത്രീകരിച്ചു എന്നും, അസഭ്യഭാഷ ഉപയോഗിച്ചു എന്നും സെന്‍സര്‍ ബോര്‍ഡ് ചൂണ്ടിക്കാണിച്ചു. കൂടാതെ, പോലീസിന്റെ ദളിതര്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളുടെയും ദളിതരെ ജാതിപ്പേര്‍ വിളിച്ച് അവഹേളിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ചിത്രത്തിലുണ്ടെന്ന കാരണവും ബോര്‍ഡ് ഉയര്‍ത്തി. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിലാണ് ഗാന്ധിജിയുടെ കോലം കത്തിക്കുന്നതുള്‍പ്പടെയുള്ള രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇതേതുടര്‍ന്നു സെന്‍സര്‍ബോര്‍ഡുമായി ഏഴുമാസത്തോളം ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയതിന് ശേഷമാണ് 26 കട്ടുകള്‍ നല്‍കി ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയത്. 'പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും', ബല്‍റാം മട്ടന്നൂര്‍ തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്,ദീപേഷ് ആണ്. മതവികാരങ്ങള്‍ വൃണപ്പെടുത്തി എന്നതിനാലാണ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. ക്രിസ്തുമതത്തെ കുറിച്ച് ചിത്രത്തിലുള്ള പരാമര്‍ശങ്ങളും കൂടാതെ ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ സാമൂഹിക പ്രേശ്‌നങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ട് എന്നും ചൂണ്ടിക്കാണിച്ചു. രാഷ്ട്രീയപരമായും വര്‍ഗീയമായും ചര്‍ച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത പാര്‍വതി റോഷന്‍ മാത്യു പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് 'വര്‍ത്തമാനം'. സിനിമ ദേശ വിരുദ്ധത കാണിക്കുന്നു എന്നും മത സൗഹാര്‍ദത്തെ തകര്‍ക്കുന്ന എന്ന് പറഞ്ഞാണ് 'വര്‍ത്തമാന'ത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനിച്ചത്. മാത്രമല്ല ചിത്രത്തില്‍ ജെഎന്‍യുവും കാശ്മീരും വിഷമാക്കുന്നതില്‍ ബോര്‍ഡ് എതിര്‍പ്പ് അറിയിച്ചിരുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....