മലയാളത്തിലെ യൂട്യൂബ് വെബ് സീരീസുകളില്‍ ഏറെ പ്രേക്ഷക സ്വീകാര്യതയുള്ളവരാണ് കരിക്ക്. ഒരിടവേളക്കുശേഷം തങ്ങളുടെ പുതിയ വെബ്സീരീസിനെക്കുറിച്ചുള്ള ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയരിക്കുകയാണ് കരിക്കിന്റെ അണിയറ പ്രവര്‍ത്തകര്‍. പുതിയ സീരീസിന്റെ പേരും ടീം പ്രഖ്യാപിച്ചു കഴിഞ്ഞു- 'കലക്കാച്ചി' എന്ന് പേരിട്ടിരിക്കുന്ന സീരീസ് അടുത്തമാസം പുറത്തിറങ്ങും. മലയാളികളെ അത്ഭുതപ്പെടുത്തുന്ന രീതിയിലായിരുന്നു കരിക്കിന്റെ വളര്‍ച്ച. കഥാപാത്രങ്ങളായ അര്‍ജുന്‍, ജോര്‍ജ്, ശംഭു, ലോലന്‍ എല്ലാം മലയാളികള്‍ക്ക് ഇന്ന് പ്രിയ താരങ്ങളാണ്. ഏഴ് മില്ല്യണിലേറെ സബ്സ്‌ക്രൈബേഴ്സും അതിലേറെ ആരാധകരുമുണ്ട് കരിക്കിന്. ഏറ്റവും ഒടുവിലായി മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് കരിക്കിന്റെ ഒഫീഷ്യല്‍ ചാനലില്‍ ഒരു വീഡിയോ വന്നത്. സിമ്പ എന്ന പൂച്ചയുടെ കഥയായ 'സ്റ്റാര്‍' ആയിരുന്നു അത്. പിന്നീട് സെക്കണ്ടറി ചാനലായ ഫ്ലിക്സില്‍ വീഡിയോ വന്നിരുന്നെങ്കിലും കരിക്കിന്റേതായി വന്നിരുന്നില്ല. ഈ കഴിഞ്ഞ ദിവസം അര്‍ജുന്‍ രത്തന്റെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. താരം പങ്കുവച്ച ചിത്രങ്ങള്‍ക്ക് ആശംസകളുമായി താരങ്ങളും അരാധകരും എത്തിയെങ്കിലും കമന്റ് ബോക്സില്‍ കൂടുതലും നിറഞ്ഞു നിന്നത് കരിക്കിനെക്കുറിച്ചുള്ള ചോദ്യങ്ങളായിരുന്നു. 'കല്യാണം ഒക്കെ കഴിച്ച് നടന്നാല്‍ മതിയോ കരിക്കിന്റെ അടുത്ത എപ്പിസോഡ് എപ്പോള്‍ ഇടാനാ'. 'കല്യാണം ഒക്കെ അവിടെ നിക്കട്ടെ എപ്പിസോഡ് വന്നിട്ട് മാസം മൂന്നായി'. 'നിങ്ങളെ നോക്കിയിരിക്കാന്‍ തുടങ്ങിയിട്ട് എത്ര മാസങ്ങളായി'. എന്നിങ്ങനെ നീളുകയാണ് ആരാധകരുടെ കമന്റുകള്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....