പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രം ഏറ്റെടുത്ത് പ്രേക്ഷകര്‍. ആദ്യ പ്രദര്‍ശനത്തിന് ശേഷം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇന്ത്യന്‍ സിനിമക്ക് തന്നെ അഭിമാനമാണ് മരക്കാര്‍ എന്നാണ് പ്രേക്ഷകരുടെ പ്രതികരണം. ചിത്രത്തിന്റെ മേക്കിങ്, കാസ്റ്റിങ് എന്നിവയെക്കറിച്ചെല്ലാം മികച്ച അഭിപ്രായമാണ് പുറത്തുവരുന്നത്. മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളുടെ അഭിനയ മികവ് സിനിമയില്‍ ഉടനീളം കാണാമെന്നും ആദ്യ അരമണിക്കൂറില്‍ കുഞ്ഞാലിയായി എത്തിയ പ്രണവ് മോഹന്‍ലാലിന്റെ അഭിനയം അതി ഗംഭീരമാണെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. സാബു സിറിലിന്റെ കലാസംവിധാനവും ചിത്രത്തിന് മുതല്‍ക്കൂട്ടായി. കപ്പല്‍ യുദ്ധങ്ങള്‍ ഗംഭീരമായി അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതേസമയം സിനിമ പ്രതീക്ഷക്ക് ഒത്തുയര്‍ന്നില്ല എന്ന അഭിപ്രായവും ഉയര്‍ന്നു വരുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ സംബന്ധിച്ചാണ് കൂടുതല്‍ വിനര്‍ശനങ്ങള്‍. മികച്ച പശ്ചാത്തലസംഗീതവും വിഎഫ്എകിസും ഒരുക്കിയാലും തിരക്കഥയിലെ പാളിച്ചകള്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്. കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് മോഹന്‍ലാല്‍ എത്തിയത്. അനില്‍ ശശിയുടെയും പ്രിയദര്‍ശന്റെയും തിരക്കഥയില്‍ മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രഭു, അര്‍ജുന്‍, സുനില്‍ ഷെട്ടി, നെടുമുടി വേണു, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയ താരനിര മികച്ച അഭിപ്രായം നേടുന്നുണ്ട്. സിദ്ധാര്‍ഥ് പ്രിയദര്‍ശനാണ് ചിത്രത്തില്‍ ഏറെ ചര്‍ച്ചയായ വിഎഫ്എക്സ് കൈകാര്യം ചെയ്തിരിക്കുന്നത്. അതി ഗംഭീരമെന്ന് പ്രതികരങ്ങള്‍ വന്ന പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് രാഹുല്‍ രാജാണ്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം അര്‍ധരാത്രി 12മണിക്കാണ് ആരംഭിച്ചത്. കേരളത്തില്‍ മാത്രം 625 തീയേറ്ററുകളിലാണ് സിനിമയുടെ പ്രദര്‍ശനം. 4100ഓളം സ്‌ക്രീനുകളിലായി 16000 ഷോയാണുള്ളത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....