സമൂഹ മാധ്യമങ്ങളിലെ ട്രെന്‍ഡിങ് ഗാനങ്ങളില്‍ ഒന്നാമതെത്തി 'മനികെ മാഗേ ഹിതേ' എന്ന സിംഹള ഗാനം. സംഗീതത്തിന് അതിരും ഭാഷയും ഇല്ല എന്ന് തെളിയിച്ച ഗാനം കൂടിയായിരുന്നു,'മനികെ മാഗേ ഹിതേ'. ഈ ഒരു ഗാനത്തിലൂടെ സിംഹള ഭാഷയെ കൂടുതല്‍ അറിയാന്‍ തുടങ്ങുകയും, ശ്രീലങ്കന്‍ ഗായിക ഗായിക യൊഹാനി ഡിലോകയുടെ സ്വരത്തിന്റെ ആരാധകരായി മാറുകയും ചെയ്തു. ഇതാ ഇപ്പോള്‍ യോഹാനിയുടെ പുതിയ ഗാനമായ 'മൂവിങ് ഓണ്‍' എന്ന ഗാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒരുമാസം കൊണ്ട് 20 ലക്ഷം പ്രേക്ഷകര്‍ ഗാനത്തിന് ലഭിച്ചു കഴിഞ്ഞു. കഴിഞ്ഞ മേയ് 22ന് പുറത്തിറങ്ങിയ 'മനികെ മാഗേ ഹിതേ' എന്ന പ്രണയഗാനം 9 കോടി പേരാണ് സമൂഹമാധ്യമങ്ങളില്‍ കണ്ടത്. സിംഹള ഭാഷയിലുള്ള ആ ഗാനം 2020ല്‍ സതീശന്‍ രത്‌നായക പാടിയത് യൊഹാനി വീണ്ടും പാടി പുറത്തിറക്കുകയായിരുന്നു. ബോളിവുഡ് താരങ്ങള്‍ മുതല്‍ ലോകമെമ്പാടുമുള്ള പ്രമുഖര്‍ വരെ ആ ഗാനം ഏറ്റെടുത്തതോടെ യൊഹാനി ആഗോള തലത്തില്‍ തന്നെ പ്രശസ്തിയാര്‍ജ്ജിച്ചു. തമിഴ്, ഹിന്ദി ഉള്‍പ്പെടെ പല ഭാഷകളിലും യൊഹാനി തന്നെ 'മനികെ മാഗേ ഹിതേ'പാടി. 'ദേവിയാങ്കെ ബാരെ' എന്ന റാപ്പ് പാട്ടാണ് യോഹാനിയുടെ ആദ്യ ഹിറ്റ് ഗാനം. തുടര്‍ന്ന് ശ്രീലങ്കയിലെ 'റാപ്പ് രാജകുമാരി' എന്ന പേരും നേടിയെടുത്തു. 'മനികെ മാഗേ ഹിതേ' യുട്യൂബില്‍ 2.5 കോടി വരിക്കാരെ നേടുന്ന ആദ്യ ശ്രീലങ്കന്‍ വനിതാ ഗായിക എന്ന ബഹുമതി കൂടി യോഹാനിക്കുണ്ട്. 2 മാസം മുന്‍പിറക്കിയ 'ഇതിന്‍ ആദരേ' എന്ന സിംഹള പ്രണയഗാനം സൂപ്പര്‍ഹിറ്റായതിനു പിന്നാലെയാണ് നവംബറില്‍ ലൊസാഞ്ചലസ് ആസ്ഥാനമായുള്ള റെഡ്ബുള്‍ റിക്കോര്‍ഡ്‌സ് യൊഹാനിതന്നെ ചിട്ടപ്പെടുത്തിയ 'മൂവിങ് ഓണ്‍' എന്ന പുതിയ ഇംഗ്ലിഷ് ഗാനവുമായി എത്തിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....