ഇന്ത്യ കണ്ട ഏറ്റവും വലിയ മനുഷ്യ നിര്‍മ്മിത ദുരന്തം. എരിഞ്ഞുണങ്ങിയ അനേകം തലയോട്ടികള്‍ സ്മശാനത്തിലെന്ന പോലെ തെരുവുകളില്‍ ചിതറി വീണ ദിനം, ഇന്നും രക്തസാക്ഷികളെപ്പോലെ ജീവിക്കുന്നവരേറെ. 1984 ഡിസംബര്‍ 2, 3 തീയതികളിലുണ്ടായ ഭോപ്പാല്‍ ഗ്യാസ് ദുരന്തത്തിന്റെ വേദന മാറാത്ത ഓര്‍മ്മകളെക്കുറിച്ച് ഇതില്‍ കുറഞ്ഞൊരു വിവരണം സാധ്യതമല്ല. രാജ്യം കണ്ട മഹാദുരന്തത്തിന് 37 വയസ്സ് തികയുന്ന ദിവസത്തില്‍ ദുരന്ത മുഖത്തെക്കുറിച്ച് വെബ് സീരിസ് ഒരുക്കുകയാണ് ശിവ് റവെയ്ല്‍. 2 ലക്ഷത്തില്‍പ്പരം ആള്‍ക്കാരെ നിത്യരോഗികളാക്കി, ദുരന്തത്തിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും അലയടിക്കുമ്പോള്‍ മരണത്തില്‍ നിന്ന് രക്ഷപെട്ടവരുടെ കഥയാണ് വെബ് സീരീസാവുന്നത്. 'ദ റെയില്‍വേ മെന്‍' എന്നാണ് വെബ് സീരിസിന്റെ പേര്. അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ശിവ റവെയ്‌ലിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരഭമാണ് റെയില്‍ വേ മാന്‍. ആര്‍ മാധവനാണ് പരമ്പരയിലെ പ്രധാന കഥാപാത്രമായി എത്തുന്നത്. കീടനാശിനി നിര്‍മ്മാണശാലയിലുണ്ടായ അപകടത്തില്‍ കാറ്റിന്റ ദിശയ്ക്കനുസരിച്ച് വിഷ വാതകം ഭോപ്പാല്‍ നഗരത്തില്‍ ആഞ്ഞടിച്ചപ്പോള്‍ അന്ന് മരിച്ചു വീണത് 16000നും 30000നും ഇടയിലുള്ള ജീവനുകളാണ്. ഭോപ്പാല്‍ ദുരന്തത്തില്‍ ആയിരക്കണക്കിന് പേരുടെ ജീവന്‍ രക്ഷിച്ച ബോപ്പാല്‍ റെയില്‍ സ്റ്റേഷനിലെ ജീവനക്കാരാണ് സീരിസില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇര്‍ഫാന്‍ ഖാന്റെ മകനും പ്രധാന വേഷത്തിലെത്തുന്നു. കഴിഞ്ഞ ദിവസമാണ് സീരീസിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. യാഷ് രാജ് ഫിലിംസിന്റെ സ്ട്രീമിംഗ് വിഭാഗത്തിലെ കമ്പനിയായ വൈആര്‍എഫ് എന്റര്‍ടെയ്ന്‍മെന്റ് ആണ് നിര്‍മാണം. ഭോപ്പാല്‍ ഗ്യാസ് ദുരന്തത്തില്‍ ജനങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്ന നാടിന്റെ രക്ഷകരെ കുറിച്ച് സീരീസ് എടുക്കാനാണ് ആലോചിക്കുന്നത് എന്ന് യാഷ് രാജ് ഫിലിംസ് അധികൃതര്‍ പറഞ്ഞിരുന്നു. അവരില്‍ പലരെയും ഇന്നും ലോകത്തിന് അറിയില്ലെന്നും യാഷ് രാജ് ഫിലിംസ് പറയുന്നു. സീരീസ് അടുത്ത വര്‍ഷം ഡിസംബര്‍ 2ന് സംപ്രേഷണം ചെയ്യുമെന്നാണ് പ്രഖ്യാപനം. ഗുജറാത്ത്, തമിഴ്, മറാത്തി, തെലുങ്ക് സിനിമകളില്‍ ശ്രദ്ധനേടിയ മലയാളിയായ കെ കെ മേനോന്‍ എന്ന കൃഷ്ണ കുമാര്‍ മേനോനും സീരീസില്‍ പ്രധാന വേഷത്തിലെത്തുന്നു. ഭോപ്പാല്‍ ഗ്യാസ് ദുരന്തത്തില്‍ പെട്ടവരുടെ ജീവന്‍ രക്ഷിക്കാന്‍ കാട്ടിയവര്‍ക്കുള്ള ആദരവായിട്ടാണ് സീരീസ് എന്ന് ബാബില്‍ ഖാന്‍ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....