വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ പതിനാറാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. കുഞ്ഞുപിള്ള എന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ വിനയന്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. ടിനി ടോമാണ് ചിത്രത്തില്‍ കുഞ്ഞുപിള്ള എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആറ് മാസം കഥാപാത്രത്തിനായി വര്‍ക്ക് ചെയ്തിട്ടുന്നും പഴയ കാലത്തോട് നീതി പുലര്‍ത്തുന്ന ആവിഷ്‌കരണ ശൈലിയാണ് ഉപയോഗിച്ചിരിക്കുന്നതെന്നും പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് വിനയന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറുപ്പിന്റെ പൂര്‍ണരൂപം പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പതിനാറാമത് ക്യാരക്ടര്‍ പോസ്റ്റര്‍ കുഞ്ഞുപിള്ള എന്ന കുതന്ത്രശാലി ആയ പ്രമാണിയുടേതാണ്. അടിയാളന്‍മാര്‍ക്ക് തമ്പുരാക്കന്‍മാരുടെ അടുത്തു പോലും നില്‍ക്കാന്‍ അവകാശമില്ലാതിരുന്ന ആ കാലത്ത്, എല്ലാരോടും ചിരിച്ചു കളിച്ചു സംസാരിക്കുകയും പെരുമാറുകയും ചെയ്തിരുന്ന ആളാണ് കുഞ്ഞുപിള്ള. പക്ഷേ അയാളുടെ മനസ്സില്‍ അധസ്ഥിതരോട് തികഞ്ഞ അവജ്ഞയാണ് ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ അടിയളന്‍മാരുടെ രക്ഷകനായ ആറാട്ടുപുഴ വേലായുധച്ചേകവരെ നശിപ്പിക്കാന്‍ കൂട്ടം ചേര്‍ന്നവരുടെ കൂടാരത്തില്‍ കുഞ്ഞു പിള്ളയും എത്തി.. പിയങ്കരനായ ടിനി ടോം ആണ് കുഞ്ഞുപിള്ളയേ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തിനായി ആറു മാസത്തോളം പ്രിപ്പറേഷന്‍ നടത്തിയ ടിനിടോമില്‍ നിന്ന് അദ്ദേഹം ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത വ്യത്യസ്തമായ ഒരു അഭിനയശൈലി പ്രേക്ഷകനു കാണാം. ശ്രീ ഗോകുലം ഗോപാലന്റെ നിര്‍മ്മാണത്തില്‍ വലിയ ക്യാന്‍വാസില്‍ എടുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ ആ കാലഘട്ടത്തോടു തികച്ചും നീതി പുലര്‍ത്തുന്ന ആവിഷ്‌കരണ ശൈലി ആണ് ഉപയോഗിച്ചിരിക്കുന്നത്.2022 വിഷുവിന് ചിത്രം തീയറ്ററില്‍ എത്തിക്കാമെന്നു പ്രതീക്ഷിക്കുന്നു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....