ഇന്ത്യയുടെ ആദ്യ ലോകകപ്പ് കിരീട നേട്ടത്തെ ആസ്പദമാക്കി ഒരുക്കിയ സ്പോര്‍ട്സ് ഡ്രാമ ചിത്രം '83' ടീസര്‍ പുറത്ത്. രണ്‍വീര്‍ സിംഗാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ടീസര്‍ പങ്കുവച്ചത്. ചിത്രം ഡിസംബര്‍ 24ന് ക്രിസ്മസ് റിലീസായി തീയേറ്ററുകളിലെത്തും. 2020ല്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് പശ്ചാത്തലത്തില്‍ പല തവണ മാറ്റി വെക്കുകയായിരുന്നു. 1983ലെ ലോകകപ്പ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിച്ച ക്യാപ്റ്റന്‍ കപില്‍ ദേവിനെ അവതരിപ്പിക്കുന്നത് രണ്‍വീര്‍ സിംഗാണ്. ബാറ്റ്സ്മാന്‍ ശ്രീകാന്തായി തെന്നിന്ത്യന്‍ സൂപ്പര്‍ താരം ജീവയാണ് എത്തുന്നത്. ദീപിക പദുകോണ്‍ നായിക വേഷത്തിലെത്തുന്ന സിനിമയില്‍ പങ്കജ് ത്രിപാഠി, ബൊമാന്‍ ഇറാനി, സാക്വിബ് സലിം, ഹാര്‍ഡി സന്ധു, താഹിര്‍ രാജ് ഭാസിന്‍, ഡിങ്കര്‍ ശര്‍മ്മ, ജതിന്‍ സര്‍ന, നിശാന്ത് ദാഹിയ തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒട്ടും സാധ്യത കല്‍പ്പിക്കാതിരുന്ന ഒരു ടീം എന്ന നിലയില്‍ നിന്നും കരുത്തരായ ഓസ്‌ട്രേലിയയെയും വെസ്റ്റ് ഇന്‍ഡീസിനെയും അട്ടിമറിച്ച് ലോകകപ്പ് നേട്ടം കുറിച്ച 1983ലെ ഇന്ത്യന്‍ ടീമിന്റെ കഥയാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....