ഇന്റേണ്‍ഷിപ്പിനെത്തിയ നിയമ വിദ്യാര്‍ഥിനിയെ ലോകായുക്ത സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഇയാളുടെ ഭാര്യയും ബന്ധുവും അറസ്റ്റില്‍. പ്രതിചേര്‍ക്കപ്പെട്ടതോടെ ഒളിവില്‍ കഴിയുന്ന അഡ്വ. കെ.എസ്.എന്‍.രാജേഷ് ഭട്ടിനെ രക്ഷപ്പെടാന്‍ സഹായിച്ച കേസിലാണ് ഭാര്യ ശശികല രാജേഷ്, കെ.അശോക് എന്നിവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും ജാമ്യത്തില്‍വിട്ടു. ഒക്ടോബര്‍ 18-ന് മംഗളൂരു വനിതാ പോലീസില്‍ വിദ്യാര്‍ഥിനി പീഡന പരാതി നല്‍കിയതുമുതല്‍ രാജേഷ് ഭട്ട് ഒളിവിലാണ്. ഇയാളുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. ഒളിവില്‍ പോയ രാജേഷിനെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു. ബാര്‍ കൗണ്‍സിലില്‍നിന്ന് ഇയാളെ പുറത്താക്കുകയും ചെയ്തു. അന്വേഷണത്തില്‍ വീഴ്ചവരുത്തിയെന്നു കാണിച്ച് വനിതാ എസ്.ഐ. ഉള്‍പ്പെടെ രണ്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. രാജേഷ് ഭട്ടിനെ ഒളിവില്‍ പോകാന്‍ സഹായിച്ച സുഹൃത്ത് അച്യുത് ഭട്ടിനെ ഒക്ടോബറില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇന്റേണ്‍ഷിപ്പിനെത്തിയ ബിരുദവിദ്യാര്‍ഥിനിയെ രാജേഷ് ഭട്ട് ഓഫീസ് കാബിനില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. വൈകുന്നേരം ഓഫീസ് ജീവനക്കാര്‍ പോയശേഷവും ഇയാള്‍ വിദ്യാര്‍ഥിനിയോട് ഓഫീസില്‍ തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് ഒക്ടോബര്‍ 20-ന് മംഗളൂരു വനിതാ പോലീസ് ഇയാള്‍ക്കെതിരേ കേസെടുത്തു. ഇതോടെ ഇയാള്‍ ഒളിവില്‍പ്പോയി. ഐ.പി.എസ്. ഓഫീസര്‍ രഞ്ജിത്ത് ബണ്ഡാരുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണിപ്പോള്‍ കേസന്വേഷിക്കുന്നത്. രാജേഷിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ എന്‍.ശശികുമാര്‍ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....