നടി ഉര്‍വശിയെ പറ്റിച്ച കഥ പറഞ്ഞ് നടനും എല്‍എയുമായ മുകേഷ്. സിനിമക്കായി പാട്ടുകള്‍ എഴുതുമെന്നും അതിന് താന്‍ ഈണമിട്ട് നല്‍കാറുണ്ടെന്നുമായിരുന്നും പറഞ്ഞാണ് പറ്റിച്ചത്. 'നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചായിരുന്നു സംഭവം. മുകേഷ് തന്നെയാണ് ഇക്കാര്യം തന്റെ യൂ ട്യൂബ് ചാനലിലൂടെ പറഞ്ഞത്. മുകേഷിന്റെ വാക്കുകള്‍ 'നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍' എന്ന ചിത്രത്തില്‍ ഞാനും ജയറാമും ഉര്‍വശിയും രഞ്ജിനിയുമാണ് അഭിനയിക്കുന്നത്. കുട്ടനാട്ടിലായിരുന്നു ഷൂട്ടിങ്. ലൊക്കേഷനില്‍ എത്തി ഷോട്ടിനായി കാത്തിരിക്കുമ്പോഴാണ് ഉര്‍വശി അവിടെ റെഡിയായി ഇരിക്കുന്നത് കാണുന്നത്. ഉര്‍വശി എന്നെ ശ്രദ്ധിക്കുന്നത് ഞാന്‍ കണ്ടു. ഒരു തമാശ ഒപ്പിക്കാമെന്നു കരുതി അവിടിരുന്ന പേപ്പറില്‍ എന്തൊക്കെയോ ഗൗരവമായി എഴുന്നതായി കാണിച്ചു. മുകേഷേട്ടന്‍ എന്താണ് എഴുതുന്നത് ലൗ ലെറ്റര്‍ ആണോ എന്നൊക്കെ ഉര്‍വശി ചിന്തിക്കുന്നത് എനിക്ക് ഊഹിക്കാന്‍ പറ്റും. ഉര്‍വശി എഴുന്നേറ്റ് പതുങ്ങി വന്ന് എന്റെ വന്ന് എഴുതുന്നത് നോക്കി. ഞാനെഴുതിയത് 'തിരുനെല്ലിക്കാട് പൂത്തു, തിന തിന്നാന്‍ കിളിയിറങ്ങി, കളിയാടും പെണ്ണേ കണ്ണേ തിരുകാവില്‍ പോകാം, കരിവളയും ചാന്തും വാങ്ങി തിരികെ കുടിലിലാക്കാം' എന്നായിരുന്നു. യഥാര്‍ത്ഥത്തില്‍ ജോഷി സംവിധാനം ചെയ്യുന്ന 'ദിനരാത്രങ്ങള്‍' എന്ന സിനിമയിലും ഞാനപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതില്‍ പാര്‍വതിയുമൊത്തുള്ള പാട്ടിന്റെ വരികളായിരുന്നു അത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ആ പാട്ടിന്റെ ഷൂട്ടിങില്‍ ആയതിനാല്‍ വരികളെല്ലാം ഹൃദിസ്ഥമായിരുന്നു. അത് ഉര്‍വശിക്ക് അറിയില്ലായിരുന്നു. ഉര്‍വശി ആ പേപ്പര്‍ എടുത്തു. എന്താണ് എഴുതുന്നതെന്ന് ചോദിച്ചപ്പോള്‍ വെറുതെ ഇങ്ങനെ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കും, എന്നിട്ട് അതെടുത്ത് കളയുമെന്ന് പറഞ്ഞു. ഉര്‍വശി അതെടുത്ത് വായിച്ചു. മുകേഷേട്ടാ ഇത് ഗംഭീരമായിരിക്കുന്നു. മുകേഷേട്ടന് എഴുതാനുള്ള കഴിവുണ്ട്. അത് കളയരുത് നമ്മുക്ക് പല കഴിവും ഉണ്ട്, ഏത്കഴിവും പരിപോഷിപ്പിക്കണം. ഇത് മനോഹരമായിട്ടുണ്ട് എന്നാണ് ഉര്‍വശി പറഞ്ഞത്. ഉര്‍വശി തന്റെ വലയില്‍ വീണെന്ന് മനസിലായി. അതിന് പിന്നാലെ ഞാന്‍ എഴുതാറുള്ള വരികള്‍ക്ക് ട്യൂണിടാറുണ്ടെന്നു ഞാന്‍ നമ്പറിറക്കി. എന്നിട്ടാപ്പാട്ടും പാടി കേള്‍പ്പിച്ചു. മുകേഷേട്ടന്‍ ഈ കഴിവ് കളയരുത്, ഞാന്‍ ഡയറക്ടറുടെ അടുത്ത് പറയാന്‍ പോവുകയാണ്. പാട്ടെഴുതുന്നതും സംഗീതം നല്‍കുന്നതും മുകേഷേട്ടന്‍. ഇതൊന്നും വേണ്ട മനുഷ്യനെ നാണം കെടുത്തരുതെന്ന് ഞാന്‍ പറഞ്ഞു. ഒന്നു പറയണ്ട, കഴിവിനെ നമ്മള്‍ അംഗീരിക്കണം. ഞാനെന്തായാലും തീരുമാനിച്ചു കഴിഞ്ഞു എന്നു പറഞ്ഞ് ഉര്‍വശി പോയി. പിന്നെ എപ്പോഴെങ്കിലും ആ കുസൃതി തിരുത്താമെന്ന് വിചാരിച്ചു. പക്ഷേ അതിന് ശേഷം ഉര്‍വശിയെ കാണാന്‍ പറ്റിയില്ല. രണ്ടു വിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ദിനരാത്രങ്ങള്‍ റിലീസ് ചെയ്തു. ഇവരെല്ലാവരും പ്ലാന്‍ ചെയ്ത് ഷൂട്ടിങിന് ശേഷം സെക്കന്റ് ഷോയ്ക്ക് പോയി. ഞാനാണെങ്കില്‍ ഉര്‍വശിയോട് പറഞ്ഞതെല്ലാം മറന്നുപോയി. 'തിരുന്നെല്ലി കാടു പൂത്തു അയ്യട, സംഗീത സംവിധായകന്‍, പാട്ട്, എന്തൊരു ആക്ടിങ് ആയിരുന്നു, ഇനി ഞാന്‍ ലൈഫില്‍ വിശ്വസിക്കില്ല'. എന്നും പറഞ്ഞ് ഉര്‍വശി നടന്നു നീങ്ങി. ഞാന്‍ പൊട്ടിച്ചിരിച്ചു. നിരവധി സിനിമകളില്‍ കൗശലക്കാരിയായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഉര്‍വശി വെറും സാധുവാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....