News Beyond Headlines

31 Wednesday
December

‘ഒരു ഓളമോ ഹൗസ് ഫുള്‍ ഷോയോ പ്രതീക്ഷിച്ചിരുന്നില്ല, പക്ഷെ പിന്നീട് നടന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തി’ കുറുപ്പിനെ കുറിച്ച് ഷൈന്‍ ടോം ചാക്കോ

പിടികിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പിന്റെ ജീവിതം പ്രേമേയമാക്കിയ 'കുറുപ്പ്' എല്ലാ വിവാദങ്ങളെയും മറികടന്ന് വന്‍ വിജയം നേടിയത് വളരെ വേഗമാണ്. ഇപ്പോള്‍ സിനിമയെ കുറിച്ചുള്ള പ്രതീക്ഷകളെല്ലാം എങ്ങനെ മാറി എന്നതിന്റെ കുറിച്ച് തുറന്ന് പറയുകയാണ് ചിത്രത്തില്‍ പ്രധാന വേഷം കാഴ്ചവെച്ച നടന്‍ ഷൈന്‍ ടോം ചാക്കോ. ഷൈന്‍ ടോം ചാക്കോ, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ സിനിമ കുമാരിയുടെ പൂജ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലാണ് ഷൈന്‍ ഇക്കാര്യം അറിയിച്ചത്. 'കുറുപ്പിന് വലിയ തോതില്‍ ടീം പ്രമോഷന്‍ നല്‍കിയിരുന്നു. കുറേ കാലത്തിന് ശേഷം സിനിമകള്‍ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുമ്പോള്‍ വീട്ടില്‍ പോയി ആളുകളെ ക്ഷണിക്കുന്നതിന് സമാനമായ രീതിയില്‍ തന്നെയായിരുന്നു പ്രമോഷന്‍. അത് ആവശ്യമായിരുന്നു. പ്രമോഷന്‍ ചെയ്യുമ്പോഴും ആളുകള്‍ സ്വീകരിക്കും സിനിമകള്‍ കാണാന്‍ എത്തും എന്നൊരു പ്രതീക്ഷ മാത്രമാണ് ഞങ്ങള്‍ക്കുണ്ടായിരുന്നത്. അല്ലാതെ ഇത്രത്തോളം ഒരു ഓളമോ ഹൗസ് ഫുള്‍ ഷോയോ ഒന്നും ഞങ്ങള്‍ ഒരിക്കല്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ പിന്നീട് നടന്ന സംഭവങ്ങളെല്ലാം ഞങ്ങളെ എല്ലാവരേയും ഒരു പോലെ അത്ഭുതപ്പെടുത്തി എന്നതാണ് സത്യം' ഷൈന്‍ പറഞ്ഞു. കൊവിഡ് കെടുതിയില്‍ തീയേറ്ററുകള്‍ വീണ്ടും തുറന്നപ്പോള്‍ റിലീസ് ചെയ്യാനൊരുങ്ങുന്നു ചിത്രങ്ങള്‍ എന്ത്രത്തോളം ഏറ്റെടുക്കും എന്ന പേടി കൊണ്ട് പല തിയേറ്ററുകളും പ്രദര്‍ശനം നടത്താന്‍ ഒന്ന് മടിച്ചിരുന്നു. എന്നാല്‍ എല്ലാ പേടികളെയും കാറ്റില്‍ പറത്തിക്കൊണ്ടായിരുന്നു സിനിമയെ പ്രേക്ഷകര്‍ ഏറ്റെടുത്തത്. അത്തരത്തില്‍ മരക്കാര്‍ പോലെ തന്നെ കൊവിഡിന് ശേഷം തിയേറ്ററുകളിലേക്ക് എത്തിയ ബി?ഗ് ബജറ്റ് സിനിമയായിരുന്നു 'കുറുപ്പ്'. 1500 തിയറ്ററുകളിലായി നവംബര്‍ 12നായിരുന്നു കുറുപ്പിന്റെ റിലീസ്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ പതിപ്പുകളിലാണ് ചിത്രം എത്തിയത്. കേരളത്തില്‍ മാത്രം 450 തിയറ്ററുകള്‍ക്ക് മുകളില്‍ റിലീസുണ്ടായിരുന്നു. ചിത്രത്തില്‍ കുറുപ്പിന്റെ സു?ഹൃത്തായ ഭാസി പിള്ളയെയാണ് ഷൈന്‍ ടോം ചാക്കോ അവതരിപ്പിച്ചത്. കുറുപ്പ് റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് അമ്പത് കോടി ക്ലബിലെത്തി. അമ്പത് ശതമാനം സീറ്റിംഗ് കപ്പാസിറ്റിയില്‍ റിലീസ് ചെയ്ത സിനിമ ആദ്യ ദിനം കേരളത്തില്‍ നിന്ന് ആറ് കോടി മുപ്പത് ലക്ഷം ഗ്രോസ് കളക്ഷന്‍ നേടി. ഇതിന് പിന്നാലെയാണ് അമ്പത് കോടിയുടെ നേട്ടവും ചിത്രം സ്വന്തമാക്കുന്നത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....