ഇഷ്ടമുള്ള താരത്തിനോടുള്ള ആരാധന കൊണ്ട് പലരും അവരുടെ സ്വകാര്യ ജീവിതത്തെപോലും പിന്തുടരുന്നുണ്ട്. ഇഷ്ട താരത്തിന്റെ വസ്ത്രങ്ങളെ കുറിച്ചും ഭക്ഷണത്തെ കുറിച്ചും ഫാഷന്‍ ട്രെന്‍ഡുകളെ കുറിച്ചും അറിയാന്‍ ശ്രമിക്കുകയും, അതനുകരിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ അങ്ങനെ ഉള്ളവര്‍ക്ക് ബുദ്ധി ശക്തി കുറവായിരിക്കും എന്നാണ് പഠനം സൂചിപ്പിക്കുന്നത്. 2021 അവസാനം ബിഎംസി സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ പ്രതിപാദിക്കുന്നത്. സ്വയം കരുതുന്നതിനേക്കാള്‍ ബുദ്ധി കുറഞ്ഞയാളാവാനാണ് സാധ്യത എന്നതാണ് റിപ്പോര്‍ട്ടുകള്‍. 1,763 ഹംഗേറിയന്‍ പൗരന്മാര്ക്കിടയില് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് ഈ കണ്ടെത്തല്‍. പഠനത്തിനു വേണ്ടി തിരഞ്ഞെടുത്തവരെ ഒരു ഡിജിറ്റ് സിംബോളൈസേഷന്‍ ടെസ്റ്റ്, സെലിബ്രിറ്റികളോടുള്ള ആരാധന നിര്‍ണയിക്കാനുള്ള ഒരു ചോദ്യാവലി, 30 വാക്കിന്റെ ഒരു വൊക്കാബുലറി ടെസ്റ്റ് എന്നിവയ്ക്ക് വിധേയമാക്കിയിരുന്നു. ഇതോടെ സെലിബ്രിറ്റി ആറ്റിറ്റിയൂഡ് സ്കെയിലിലെ ഉയര്‍ന്ന സ്കോറുകളും കോഗ്നിറ്റീവ് എബിലിറ്റി ടെസ്റ്റുകളിലെ താഴ്ന്ന പ്രകടനവും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനഫലാത്തിലൂടെ തെളിയുകയും ചെയ്തു. കൃത്യമായി പറഞ്ഞാല്‍ ഇഷ്ട താരങ്ങളോട് കൂടുതല്‍ താല്പര്യം കാണിച്ചവര്‍ ബുദ്ധിശക്തി വിലയിരുത്തുന്ന പരീക്ഷകളില്‍ താഴ്ന്ന പ്രകടനവും മറ്റുള്ളവര്‍ താരതമ്യേന ഉയര്‍ന്ന പ്രകടനവും കാഴ്ചവച്ചു. എന്നാല്‍ ഇതിന്റെ കൃത്യമായ കാരണം ഇതുവരെയും കണ്ടെത്താന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. ഒരു സെലിബ്രിറ്റിയോടുള്ള അമിതമായ ഭ്രമം മൂലം തലച്ചോറില്‍ മറ്റു കാര്യങ്ങള്‍ക്ക് ആവശ്യത്തിന് ഇടം ലഭിക്കുന്നില്ല, മറിച്ച് ബുദ്ധിശാലികളായ ആളുകള്‍ക്ക് താരപരിവേഷത്തിന് പിന്നിലുള്ള മാര്‍ക്കറ്റിംഗ് തന്ത്രങ്ങളെക്കുറിച്ച് കൃത്യമായി അറിയുന്നത് കൊണ്ട് അവര്‍ക്ക് സെലിബ്രിറ്റികളോട് അമിതമായ അഭിനിവേശം ഉണ്ടാകില്ല എന്നതാകാം കാരണമെന്നും ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....