ശ്രീരംഗപട്ടണം: കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ 5 പേരെ വെട്ടിക്കൊന്ന കേസില്‍ ബന്ധുവായ യുവതി അറസ്റ്റില്‍. കെആര്‍എസ് ബെലവട്ട സ്വദേശി ലക്ഷ്മി (30) ആണ് പിടിയിലായത്. മരിച്ച യുവതിയുടെ ഭര്‍ത്താവുമായുള്ള സ്‌നേഹ ബന്ധം തകര്‍ന്നതിന്റെ പ്രതികാരമായാണ് ഇവര്‍ ക്രൂരകൃത്യം നടത്തിയത്. കെആര്‍എസ് ബസാര്‍ ലൈനില്‍ താമസിക്കുന്ന മുപ്പതുകാരിയായ ലക്ഷ്മി, മക്കളായ പത്തുവയസുകാരന്‍ രാജു, ഏഴും നാലും വയസുള്ള കോമള്‍, കുനാല്‍ ലക്ഷ്മിയുടെ സഹോദരന്‍ ഗണേശിന്റെ മകന്‍ എട്ടുവയസുകാരന്‍ ഗോവിന്ദ് എന്നിവരാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി വെട്ടേറ്റ് മരിച്ചത്. മരിച്ച ലക്ഷ്മിയുടെ അമ്മാവന്റെ മകളാണ് കൊലചെയ്ത ബെലവട്ട ലക്ഷ്മി. കൊല്ലപ്പെട്ട ലക്ഷ്മിയുടെ ഭര്‍ത്താവ് ഗംഗാറാമുമായി പ്രതി വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നു. വീടുകളില്‍ കയറിയിറങ്ങി തുണിത്തരങ്ങള്‍ വില്‍ക്കുന്ന ഗംഗാറാം അടുത്തിടെ ഇവരുമായുള്ള ബന്ധത്തില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതിയായ യുവതിയും ഗംഗാറാമും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തന്നെ ഇനി ശല്യപ്പെടുത്താന്‍ വരരുതെന്ന് ഇയാള്‍ തീര്‍ത്ത് പറഞ്ഞതോടെയാണ് ഭാര്യയേയും കുട്ടികളേയും വകവരുത്താന്‍ ബെലവട്ട ലക്ഷ്മി പദ്ധതിയിട്ടത്. ശനിയാഴ്ച ഗംഗാറാമിന്റെ വീട്ടില്‍ വെട്ടുകത്തിയുമായി എത്തിയ യുവതി ഇത് കുളിമുറിയില്‍ ഒളിപ്പിച്ചു. കുട്ടികളുമായി ഏറെ നേരം കളിച്ചതിന് ശേഷം ഇവിടെ നിന്ന് ഭക്ഷണവും കഴിച്ചു. രാത്രി ഭക്ഷണം കഴിച്ചതിന് ശേഷം ലക്ഷ്മിയും കുട്ടികളും ഉറങ്ങിയെന്ന് ഉറപ്പ് വരുത്തിയ യുവതി കുളിമുറിയില്‍ നിന്ന് വെട്ടുകത്തിയുമായി വന്ന് ലക്ഷ്മിയെ വെട്ടുകയായിരുന്നു. നിലവിളിച്ച ലക്ഷ്മിയെ തുടരെ വെട്ടി. തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു. ഇതിനിടെ സഹോദരന്റെ മകന്‍ ഗോവിന്ദ ഉണര്‍ന്ന് നിലവിളിച്ചതോടെ അവനേയും വെട്ടി. നിലവിളി കേട്ട് ലക്ഷ്മിയുടെ 3 കുട്ടികള്‍ കൂടി ഉണര്‍ന്നതോടെ അവരേയും വെട്ടിവീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് പുലര്‍ച്ചെ 4 വരെ മൃതദേഹങ്ങള്‍ക്ക് കാവലിരുന്ന ബേലവട്ട ലക്ഷ്മി പിന്നീട് കുളിച്ച ശേഷം ചോരപുരണ്ട വസ്ത്രങ്ങള്‍ ബാഗിലാക്കി കെആര്‍എസ് അരളിമര ബസ് സ്റ്റാന്‍ഡിലെത്തി. ബസില്‍ മേട്ടഗള്ളിയിലേക്ക് പോയ ഇവര്‍ വസ്ത്രങ്ങളും വെട്ടുകത്തിയും വരുണ കനാലില്‍ എറിഞ്ഞു. തിരിച്ച് ബസാര്‍ ലൈനില്‍ തിരിച്ചെത്തിയ ബെലവട്ട ലക്ഷ്മി കൊലപാതക വാര്‍ത്ത കേട്ടതോടെ ഒന്നുമറിയാത്ത പോലെ മറ്റു ബന്ധുക്കള്‍ക്കൊപ്പം വിലപിക്കുകയും ചെയ്തു. മരിച്ച ലക്ഷ്മിയുടെ ഭര്‍ത്താവ് ഗംഗാറാം മൈസൂരുവില്‍ വസ്ത്രവില്‍പനയ്ക്കായി പോയതായിരുന്നു. ബേലവട്ട ലക്ഷ്മി ശനിയാഴ്ച ഇവരുടെ വീട്ടിലെത്തിയതായി അയല്‍വാസികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....