ലോകം മുഴുവനുമുള്ള പ്രണയിതാക്കള്‍ ഇന്ന് വലന്റൈന്‍സ് ദിനം ആഘോഷിക്കുകയാണ്. ഫെബ്രുവരി 14 വലന്റൈന്‍സ് ദിനമായി ആഘോഷിക്കുന്നതിന് പിന്നില്‍ പല കഥകളും ഉണ്ട്. ക്ലോഡിയസ് ചക്രവര്‍ത്തിയുടെ ഭരണകാലത്ത് റോമില്‍ ബിഷപ്പ് വാലന്‍ന്റൈന്‍ ആയിരുന്നു കത്തോലിക്കാ സഭയുടെ അധികാരി. വിവാഹം കഴിഞ്ഞാല്‍ പുരുഷന്മാര്‍ക്ക് യുദ്ധത്തിലുള്ള താല്‍പര്യം നഷ്ടപ്പെടുന്നു എന്ന ധാരണയില്‍ ചക്രവര്‍ത്തി റോമില്‍ വിവാഹം തന്നെ നിരോധിച്ചു. എന്നാല്‍, പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി ബിഷപ്പ് രഹസ്യമായി വിവാഹങ്ങള്‍ നടത്തി കൊടുത്തു. ഈ വിവരം അറിഞ്ഞ ക്ലോഡിയസ് ചക്രവര്‍ത്തി വാലന്‍ന്റൈനെ ജയിലില്‍ അടച്ചു. അവിടെവച്ച് ജയിലറുടെ അന്ധയായ മകളുമായി വാലന്‍ന്റൈന്‍ പ്രണയത്തിലായി. വാലന്റൈന്റെ പ്രണയത്തിന്റെ തീവ്രതയില്‍ ആ പെണ്‍കുട്ടിക്ക് കാഴ്ചശക്തി ലഭിച്ചു. എന്നാല്‍ പ്രണയകഥ അറിഞ്ഞ ക്ലോഡിയസ് ചക്രവര്‍ത്തി വാലന്റൈന്‍ ബിഷപ്പിന്റെ തലവെട്ടാന്‍ ഉത്തരവിട്ടു. വധശിക്ഷ നടപ്പാക്കിയത് ഫെബ്രുവരി 14നാണ് . മരിക്കുന്നതിന് മുന്‍പ് വാലന്റൈന്‍ പെണ്‍കുട്ടിക്ക് 'ഫ്രം യുവര്‍ വാലന്‍ന്റൈന്‍' എന്ന് ഒരു കുറിപ്പ് എഴുതിവച്ചു. വാലന്റൈന്റെ ഓര്‍മദിനത്തോടനുബന്ധിച്ചാണ് ഈ ദിനം ആഘോഷിക്കുന്നതെന്നാണ് ഒരു വിശ്വാസം. റോമന്‍ ജനതയുടെ ആഘോഷമായ 'ലൂപ്പര്‍കാലിയ'യില്‍ നിന്നാണ് വാലന്റൈന്‍സ് ഡേയുടെ തുടക്കമെന്നും കരുതുന്നു. വസന്തകാലത്തെ വരവേല്‍ക്കാന്‍, 'ലൂപ്പര്‍ക്കസ്' ദേവനെ പ്രീതിപ്പെടുത്തുന്നതിനായി നടത്തിയിരുന്ന ആഘോഷമായിരുന്നു ലൂപ്പര്‍കാലിയ. ഒരു പെട്ടിയില്‍ നിന്ന് പുരുഷന്മാര്‍ സ്ത്രീകളുടെ പേരുകള്‍ തെരഞ്ഞെടുക്കുന്നത് ആഘോഷങ്ങളുടെ ഭാഗമായിരുന്നു. ഉത്സവത്തിന്റെ അവധിക്കാലം ഇവര്‍ ഒന്നിച്ചു ചെലവിടും. അവധിക്കാലം കഴിയുമ്പോള്‍ പലരും വിവാഹിതരാകുകയാണ് പതിവ്. അഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് ജെലാസിയസ് മാര്‍പ്പാപ്പ വിശുദ്ധ വാലന്റൈന്‍ ആഘോഷിക്കുന്ന തീയതിയായി ലുപ്പര്‍കാലിയ ആഘോഷങ്ങളുടെ സമയം തീരുമാനിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....