ബംഗളൂരു : ഐപിഎല്‍ മെഗാതാരലേലത്തിന് ബംഗളൂരുവില്‍ സമാപനം. രണ്ട് ദിവസം നീണ്ടുനിന്ന ലേലത്തിനാണ് അവസാനമായത്. മലയാളിതാരം എസ് ശ്രീശാന്തിന് ഒരു ടീമിലും ഇടം നേടാനായില്ല. വെറ്ററന്‍ താരത്തിന്റെ പേര് ലേലത്തില്‍ ചര്‍ച്ചയായത് പോലുമില്ല. അവസാന ഫൈനല്‍ ലാപ്പില്‍ രാജസ്ഥാന്‍ റോയല്‍സ് നേട്ടമുണ്ടാക്കി. നാല് ഓവര്‍സീസ് താരങ്ങളെയാണ് റോയല്‍സ് ടീമിലെത്തിച്ചത്. ന്യൂസിലന്‍ഡിന്റെ ജയിംസ് നീഷം, ഡാരില്‍ മിച്ചല്‍ ഓസ്ട്രേലിയയുടെ നഥാന്‍ കൗള്‍ട്ടര്‍ നൈല്‍, ദക്ഷിണാഫ്രിക്കയുടെ റാസി വാന്‍ ഡര്‍ ഡസ്സന്‍ എന്നിവരെയാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. അതും അടിസ്ഥാന വിലയ്ക്ക്. അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ മുംബൈ ഇന്ത്യന്‍സ് തിരിച്ചെത്തിച്ചു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകനായ അര്‍ജുനെ 30 ലക്ഷത്തിലാണ് മുംബൈ ടീമിലെത്തിച്ചത്. 20 ലക്ഷമായിരുന്നു അര്‍ജുന്റെ അടിസ്ഥാനവില. എന്നാല്‍ ഗുജറാത്ത് ലയണ്‍സ് കയറ്റി വിളിച്ചതോടെ മുംബൈക്ക് 30 വിളിക്കേണ്ടി വന്നു. അതേസമയം, ഇന്ത്യയുടെ വെറ്ററന്‍ പേസര്‍ ഇഷാന്ത് ശര്‍മ അണ്‍സോള്‍ഡായി. കരുണ്‍ നായര്‍ വീണ്ടും രാജസ്ഥാനിലെത്തി. 1.4 കോടിക്കാണ് മലയാളി ടീമിലെത്തിയത്. ആര്‍സിബി ശ്രമം നടത്തിയെങ്കിലും വില ഉയര്‍ന്നപ്പോള്‍ പിന്മാറി. ഇംഗ്ലീഷ് ഔള്‍റൗണ്ടര്‍ ക്രിസ് ജോര്‍ദാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിസ്. 3.6 കോടിയാണ് ചെന്നൈ മൂടക്കിയത്. ആര്‍സിബി കനത്ത വെല്ലുവിളി ഉയര്‍ത്തി. വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ ഗുജറാത്ത് ടൈറ്റന്‍സില്‍. 1.9 കോടിക്കാണ് താരത്തെ ഗുജറാത്ത് സ്വന്തമാക്കിയത്. ആദ്യഘട്ടത്തില്‍ താരം തഴയപ്പെട്ടിരുന്നു. ആദ്യഘട്ട ലേലത്തില്‍ ഫ്രാഞ്ചേസികള്‍ താല്‍പര്യം കാണിക്കാതിരുന്ന മലയാളി വിക്കറ്റ് കീപ്പര്‍ വിഷ്ണു വിനോദിനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. 50 ലക്ഷമാണ് ഹൈദരാബാദ് മുടക്കിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....