കാസര്‍ഗോഡ്: സമൂഹ മാധ്യമങ്ങളിലെ കഴിഞ്ഞ ദിവസത്തെ വൈറല്‍ കാഴ്ച മുത്തപ്പനും ഒരു പര്‍ദയണിഞ്ഞ മുസ്ലിം സ്ത്രീയുമായിരുന്നു. തന്റെ ജീവിത സങ്കടങ്ങള്‍ മുത്തപ്പനോട് പറയുന്ന മുസ്ലീം സ്ത്രീയും ആശ്വസിപ്പിക്കുന്ന മുത്തപ്പനും കണ്ണിന് കുളിര്‍മ നല്‍കുന്ന കാഴ്ചയായി എല്ലാ സാമൂഹിക മാധ്യമങ്ങളിലും നിറഞ്ഞു. കാസര്‍ഗോഡ് പടന്നകടപ്പുറത്ത് വി. ബാലകൃഷ്ണന്റെ വീട്ടില്‍ കെട്ടിയാടിയ വെള്ളാട്ടത്തിന്റേതായിരുന്നു ആ ദൃശ്യങ്ങള്‍. കണ്ണൂര്‍ സ്വദേശിയായ സനല്‍ പെരുവണ്ണാനാണ് മുത്തപ്പനെ കെട്ടിയാടിയത്. ഉത്തരമലബാറിലുള്ളവര്‍ക്ക് ഇതൊരു പുതുമയുള്ള കാഴ്ചയല്ലെന്നാണ് സനല്‍ പെരുവണ്ണാന് വൈറല്‍ വീഡിയോയെ കുറിച്ച് പറയാനുള്ളത്. വീഡിയോ വൈറലായതോടെ അഭിനന്ദനം അറിയിച്ച് വിളിക്കുന്നവരില്‍ കൂടുതലും ഉത്തരമലബാറിന് പുറത്തുള്ളവരാണ്. നിലവിലെ സാഹചര്യങ്ങളില്‍ ഇത്തരമൊരു വീഡിയോ കാണുമ്പോള്‍ ഏറെ സന്തോഷമുണ്ടെന്നാണ് പലരും പറയുന്നത്. മുത്തപ്പന്‍ ഇസ്ലാമിക ആചാരങ്ങളെ കുറിച്ചൊക്കെ സംസാരിച്ചതാണ് പലരെയും അത്ഭുതപ്പെടുത്തിയത്. മറ്റുള്ള ദൈവങ്ങളില്‍ നിന്ന് വ്യത്യസ്തമായി എല്ലാ ജാതിമതസ്തരും അനുഗ്രഹം വാങ്ങാന്‍ വരുന്ന ദൈവമാണ് മുത്തപ്പന്‍. അത്കൊണ്ടുതന്നെ മുത്തപ്പനാവാന്‍ പഠിക്കുമ്പോള്‍ നമ്മള്‍ എല്ലാ കാര്യവും പഠിക്കണം. അതിനാല്‍ തന്നെ അത്തരം കാര്യങ്ങളെ കുറിച്ചൊക്കെ മനസ്സിലാക്കിയിരുന്നുവെന്നും സനല്‍ പെരുവണ്ണാന്‍ പറയുന്നു. വീടിന് അടുത്ത് നടന്ന വെള്ളാട്ടം കാണാനെത്തിയപ്പോഴാണ് കാസര്‍ഗോഡ് സ്വദേശി റംലത്ത് മുത്തപ്പനോട് തന്റെ സങ്കടങ്ങള്‍ തുറന്നുപറഞ്ഞത്. വെള്ളാട്ടത്തിന് പണം കൊടുക്കാന്‍ പോയപ്പോള്‍ മുത്തപ്പന്‍ എന്തെങ്കിലും സങ്കടമുണ്ടോ എന്ന് ചോദിക്കുകയായിരുന്നുവെന്ന് റംലത്ത് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. സങ്കടങ്ങള്‍ മുത്തപ്പനോട് പറഞ്ഞു. മുത്തപ്പന്‍ തന്നെ ചേര്‍ത്തി നിര്‍ത്തി ആശ്വസിപ്പിച്ചു. സങ്കടം കാരണം കരഞ്ഞുപോയി. അത് വീഡിയോ എടുത്തതും ഇത്തരത്തില്‍ വൈറലായതും ഒന്നും താനറിഞ്ഞിരുന്നില്ല. മതത്തിന്റെ പേരില്‍ വലിയ പ്രശ്നങ്ങള്‍ നടക്കുന്ന കാലത്ത് ഈ വീഡിയോയുടെ പേരില്‍ തനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടാകുമോ എന്ന ആശങ്കയും റംലത്ത് പങ്കുവച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....