കരുനാഗപ്പള്ളി : വ്യത്യസ്തമായ ഒരു വിവാഹത്തിനാണ് കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്‌കൂള്‍ അങ്കണം സാക്ഷ്യംവഹിച്ചത്. ആര്‍ഭാടങ്ങളും ആഘോഷങ്ങളുമില്ല, ഭരണഘടനയുടെ ആമുഖം വായിച്ച് വധൂവരന്‍മാര്‍ ജീവിതത്തിലേക്ക് കൈപിടിച്ചു. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ സംഘാടനത്തിലാണ് താലിയില്ലാ കല്യാണമെന്നപേരില്‍ വേറിട്ട കല്യാണം നടന്നത്. കെ.എ.പി. അടൂര്‍ ബറ്റാലിയനിലെ പോലീസുകാരനായ റൈജിനും ക്ഷീരവികസനവകുപ്പില്‍ ഡയറി ഫാം ഇന്‍സ്ട്രക്ടറായ അഖിലയുമായിരുന്നു വധൂവരന്മാര്‍. കരുനാഗപ്പള്ളി കല്ലേലിഭാഗം അയണിവിളയില്‍ ഇ.കെ.സുനുവിന്റെയും ടി.ഉഷയുടെയും മകനാണ് റൈജിന്‍. കോട്ടയം കല്ലറ സൗത്ത് നെടിയകാലയില്‍ വിജയന്റെയും സോമിനിയുടെയും മകളാണ് അഖില. ആഡംബരങ്ങളും ആചാരങ്ങളുമില്ലാതെ വിവാഹം കഴിക്കണമെന്ന റൈജിന്റെയും അഖിലയുടെയും ആഗ്രഹം ഇരുവരുടെയും വീട്ടുകാര്‍ക്കും സമ്മതമായിരുന്നു. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രവര്‍ത്തകര്‍ വിവാഹത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തു. കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്‌കൂള്‍ അങ്കണത്തിലൊരുക്കിയ ചെറിയ വേദിയില്‍ വൈകീട്ട് അഞ്ചുമണിയോടെ കരുനാഗപ്പള്ളി സബ് രജിസ്ട്രാര്‍ കെ.ബി.ഹരീഷ് എത്തി. മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ റൈജിനും അഖിലയും വിവാഹ രജിസ്റ്ററില്‍ ഒപ്പുവെച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.ബി.ശിവന്‍ ഭരണഘടനയുടെ ആമുഖം വായിച്ചു. വധൂവരന്‍മാര്‍ക്കൊപ്പം സദസ്സും അതേറ്റുവായിച്ചു. തുടര്‍ന്ന് ഇരുവരും കൈപിടിച്ച് ജീവിതത്തിലേക്കുകടന്നു. ഇതോടനുബന്ധിച്ചുചേര്‍ന്ന യോഗത്തില്‍ കവി കുരീപ്പുഴ ശ്രീകുമാര്‍, എം.എല്‍.എ.മാരായ സി.ആര്‍.മഹേഷ്, ഡോ. സുജിത്ത് വിജയന്‍പിള്ള, നഗരസഭാ ചെയര്‍മാന്‍ കോട്ടയില്‍ രാജു, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.വിജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രന്‍, തൊടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രന്‍, ഡോ. വള്ളിക്കാവ് മോഹന്‍ദാസ്, സന്തോഷ് മാനവം, കേരള പോലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....