വൈവാഹിക പീഡനത്തിനെതിരെ (മാരിറ്റല്‍ റേപ്) ശക്തമായ നിലപാടുമായി കര്‍ണാടക ഹൈക്കോടതി. 'സ്ത്രീകള്‍ ലൈംഗിക അടിമകളല്ല. ഒരാളുടെ മൃഗീയവാസന പുറത്തെടുക്കാനുള്ള ലൈസന്‍സല്ല വിവാഹം. ഇത് എല്ലാവരും മനസ്സിലാക്കണം.'- ഹൈക്കോടതി പറഞ്ഞു. സെഷന്‍സ് കോടതി വിധിക്കെതിരെ ഭര്‍ത്താവ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. കേസില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു. 'ഒരു ഭര്‍ത്താവ് നടത്തുന്ന പീഡനത്തിന് ഭാര്യയെ തളര്‍ത്താന്‍ സാധിക്കും. അതിന് മനഃശാസ്ത്രപരവും മാനസികമായും പല മാനങ്ങളുണ്ട്.'- ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു. 'പീഡനം ചെയ്തവര്‍ക്കെതിരെ കേസെടുക്കുമ്പോള്‍ പരാതിക്കാരിയുടെ ഭര്‍ത്താവാണെന്ന വാദം കോടതിയില്‍ നിലനില്‍ക്കില്ല. പുരുഷന് സ്ത്രീകള്‍ക്കെതിരെ എന്തും ചെയ്യാമെന്ന സ്വാതന്ത്ര്യം ചാര്‍ത്തിത്തരാനല്ല വിവാഹം കഴിക്കേണ്ടത്. പങ്കാളിയുടെ സമ്മതമില്ലാതെ ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിച്ചത് ഗാര്‍ഹിക പീഡനത്തിന്റെയും ബലാത്സംഗത്തിന്റെയും പരിധിയില്‍ വരുമെന്ന് കോടതി വ്യക്തമാക്കി. അസ്വാഭാവിക പീഡനത്തിന് തന്നെ ഭര്‍ത്താവ് നിരന്തരം 'ഉപയോഗിച്ചതായി' പ്രതിയുടെ ഭാര്യ പൊലീസിന് നല്‍കിയ പരാതിയില്‍ വെളിപ്പെടുത്തി. മകളുടെ മുന്‍പില്‍വച്ചും ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതായി പരാതിയില്‍ പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....