ബംഗ്ലൂരു: റോയിട്ടേഴ്‌സിലെ മാധ്യമപ്രവര്‍ത്തക ശ്രുതിയുടെ ആത്മഹത്യയില്‍, ഭര്‍ത്താവ് അനീഷിനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്. കര്‍ണാടകയ്ക്കും കേരളത്തിനും പുറമേ ആന്ധ്രയിലേക്കും തെരച്ചില്‍ വ്യാപിപ്പിച്ചു. അനീഷിന്റെ ബെംഗ്ലൂരുവിലെ സുഹൃത്തുക്കളുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തി. ബെംഗ്ലൂരുവിലെ ഫ്‌ളാറ്റില്‍ വച്ച് മുന്‍പ് അനീഷ് ശ്രുതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. മാസങ്ങള്‍ക്ക് മുമ്പ് ഫ്‌ളാറ്റില്‍ വച്ചാണ് രണ്ട് തവണ അനീഷ്, ശ്രുതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ശ്രുതിയെ കരച്ചില്‍ കേട്ടെത്തിയ സുരക്ഷാജീവനക്കാരും അയല്‍ക്കാരുമാണ് അന്ന് രക്ഷപ്പെടുത്തിയത്. ബെംഗ്ലൂരു വൈറ്റ് ഫീല്‍ഡിലെ ഫ്‌ളാറ്റില്‍ ചൊവ്വാഴ്ചയാണ് ശ്രുതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് രണ്ട് ദിവസം മുന്‍പേ ഭര്‍ത്താവ് അനീഷ് കോറോത്ത് ബെംഗ്ലൂരുവില്‍ നിന്ന് മൈസൂരുവിലേക്ക് പോയിരുന്നു. മൈസൂരുവില്‍ ഒരു സുഹൃത്തിന്റെ വസതിയിലെത്തിയിരുന്നു. പിന്നീട് നാട്ടിലേക്ക് മടങ്ങുന്നുവെന്ന് പറഞ്ഞാണ് പോയത്. ശ്രുതിയുടെ മരണവിവരം പുറത്തറിഞ്ഞ ശേഷം അനീഷ് ഫോണ്‍ ഓഫ് ചെയ്ത നിലയിലാണ്. എവിടെയാണെന്ന് അറിയില്ലെന്നാണ് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചിരിക്കുന്നത്. വിശാഖപട്ടണത്തേക്ക് കടന്നെന്ന വിവരത്തെ തുടര്‍ന്ന് ബെംഗ്ലൂരു പൊലീസ് ആന്ധ്രയിലെത്തി തെരച്ചില്‍ നടത്തി. ഭര്‍തൃപീഡനം ആത്മഹത്യയിലേക്ക് വഴിവച്ചെന്ന നിഗമനത്തിലാണ് പൊലീസ്. ശ്രുതിയെ അനീഷ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ശ്രുതിയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളുമുണ്ടായിരുന്നു. ഫ്‌ളാറ്റില്‍ നിന്ന് ഓഫീസിലേക്ക് പോകുന്ന വഴി ശ്രുതിയെ അനീഷ് പിന്തുടര്‍ന്നിരുന്നു. ഫ്‌ളാറ്റില്‍ നിന്ന് ദിവസവും ബഹളം കേള്‍ക്കാറുണ്ടായിരുന്നുവെന്ന് സമീപവാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ശ്രുതിയുടെ ശമ്പളം വീട്ടുകാര്‍ക്ക് നല്‍കുന്നത് അനീഷ് എതിര്‍ത്തിരുന്നു. ശ്രുതി എഴുതിയ മൂന്ന് ആത്മഹത്യാക്കുറിപ്പുകള്‍ ഫ്‌ളാറ്റില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവ് അനീഷിന്റെ പീഡനം സഹിക്കാനാവുന്നില്ലെന്ന് ആത്മഹത്യാക്കുറിപ്പില്‍ ഒന്നില്‍ ശ്രുതി എഴുതിയിട്ടുണ്ട്. റോയിട്ടേഴ്‌സിലെ ശ്രുതിയുടെ സഹപ്രവര്‍ത്തകരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. ആത്മഹത്യാപ്രേരണക്കുറ്റത്തിനുള്ള 306, ഗാര്‍ഹിപീഡനത്തിനുള്ള 498 എ വകുപ്പുകളിലാണ് അനീഷിനെതിരെ കേസ് എടുത്തിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....