News Beyond Headlines

15 Wednesday
October

ഉള്ളാളില്‍ യുവാവിനെ അഞ്ചംഗസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ചു

മംഗളൂരു: ഉള്ളാളില്‍ യുവാവിനെ അഞ്ചംഗസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഉള്ളാള്‍ ദര്‍ഗയ്ക്ക് സമീപം താമസിക്കുന്ന കബീര്‍ (26) ആണ് അക്രമത്തിനിരയായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സഹോദരനെ കോട്ടേപ്പൂരിന് സമീപം ബൈക്കില്‍ നിന്ന് ഇറക്കിയ ശേഷം ഉള്ളാള്‍ ദര്‍ഗയ്ക്ക് സമീപത്തെ വീട്ടിലേക്ക് പോകുകയായിരുന്നു കബീര്‍. അബ്ബാക്ക സര്‍ക്കിളിന് സമീപം എത്തിയപ്പോള്‍ ഒരു കാര്‍ പാഞ്ഞുവന്ന് ബൈക്കില്‍ ഇടിച്ചു. നിലത്തുവീണ കബീറിനെ പിടികൂടാന്‍ സംഘം ശ്രമിച്ചുവെങ്കിലും യുവാവ് എഴുന്നേറ്റു ഓടാന്‍ തുടങ്ങി. ഇതോടെ സംഘം കബീറിന്റെ കാലില്‍ ഇരുമ്പ് ദണ്ഡ് വലിച്ചെറിയുകയും വാളിന്റെ പിന്‍ഭാഗം കൊണ്ട് തലയില്‍ ഇടിക്കുകയും ബലമായി കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോകുകയും ചെയ്തു. കാറിലുണ്ടായിരുന്ന അഞ്ചംഗ സംഘത്തിലെ രണ്ടുപേര്‍ കബീറിന്റെ കഴുത്തില്‍ കഠാര പിടിച്ചിരുന്നു. ചാര്‍മാടി ഹില്‍സില്‍ എത്തിയപ്പോള്‍ കാര്‍ നിര്‍ത്തിയ സംഘം കഠാര ഉപയോഗിച്ച് കബീറിന്റെ കഴുത്തില്‍ കുത്താന്‍ ശ്രമിച്ചു. എന്നാല്‍ കബീര്‍ കാറില്‍ നിന്ന് ഇറങ്ങി രക്ഷപ്പെട്ടു. രക്ഷപ്പെടുന്നതിനിടെ കുഴിയില്‍ വീണ് പരിക്കേറ്റു. വഴിയരികിലെ ഒരു കാടിനുള്ളിലേക്ക് ഓടിക്കയറിയ കബീര്‍ ഒരു വീട്ടില്‍ അഭയം തേടി. വീട്ടുകാര്‍ ടീ ഷര്‍ട്ടും ചെരിപ്പും നല്‍കി ഓട്ടോറിക്ഷ വിളിച്ച് ഡ്രൈവറോട് മംഗളൂരുവില്‍ ഇറക്കാന്‍ ആവശ്യപ്പെട്ടു. കബീര്‍ പിന്നീട് ഉള്ളാള്‍ പൊലീസില്‍ പരാതി നല്‍കി. ശരീരത്തില്‍ ഗുരുതരമായി മുറിവേറ്റതിനാല്‍ കബീര്‍ തൊക്കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോപ്പ എന്ന സദകത്തുള്ള, ഉഗ്രാനി മുന്ന, ഇറാഷാദി എന്ന ഇമ്മി, താഹിബ്, അസ്ഹര്‍, കബീര്‍ എന്ന ഇബി എന്നിവര്‍ക്കെതിരെ കേസെടുത്തു. കബീറിനെ കൊലപ്പെടുത്താനും മൃതദേഹം ചാര്‍മാടി കുന്നിലേക്ക് വലിച്ചെറിയാനും പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കോട്ടേപൂര്‍ ഫിഷ് ഓയില്‍ മില്ലില്‍ നിന്ന് കറുത്ത പുക പുറന്തള്ളുന്നത് കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി കോട്ടേപൂര്‍ നിവാസികള്‍ ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കിയിരുന്നു. അതിനാല്‍ മില്ലിന്റെ പ്രവര്‍ത്തനം സ്റ്റേ ചെയ്തു. പരാതി നല്‍കാന്‍ മുന്‍കൈയെടുത്തത് കബീര്‍ ആണെന്നാരോപിച്ചാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം നടത്തിയത്. ഉള്ളാള്‍ പൊലീസ് ഇന്‍സ്പെക്ടര്‍ സന്ദീപിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....