ബെംഗളൂരു : മലയാളി മാധ്യമപ്രവര്‍ത്തകയെ ബെംഗളൂരുവിലെ ഫ്‌ളാറ്റില്‍ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയ കേസില്‍ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. കാസര്‍കോട് വിദ്യാനഗര്‍ സ്വദേശി ശ്രുതി നാരായണന്‍ (35) മരിച്ച കേസില്‍ ഭര്‍ത്താവ് അനീഷ് കൊയ്യാടന്‍ കോറോത്തിന്റെ (42) ഹര്‍ജിയാണ് ജസ്റ്റിസ് എച്ച്.പി. സന്ദേഷ് തള്ളിയത്. എന്നാല്‍, കുടുംബാംഗങ്ങള്‍ക്ക് ജാമ്യം ലഭിച്ചു. പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍, മുന്‍കൂര്‍ജാമ്യം അനുവദിക്കാവുന്ന കേസല്ല ഇതെന്ന് ജസ്റ്റിസ് എച്ച്.പി. സന്ദേഷ് ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ശ്രുതിയുടെ മരണത്തിനുപിന്നാലെ രണ്ടുമാസത്തിലധികമായി അനീഷ് ഒളിവിലാണ്. ബെംഗളൂരു പോലീസ് കേരളത്തിലുള്‍പ്പെടെ തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ല. റോയിട്ടേഴ്സിന്റെ ബെംഗളൂരുവിലെ സബ് എഡിറ്ററായ ശ്രുതി നാരായണനെ മാര്‍ച്ച് 21-നാണ് വൈറ്റ് ഫീല്‍ഡ് നരഹനഹള്ളിയിലെ ഫ്‌ളാറ്റില്‍ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളുടെ പരാതിയില്‍, ആത്മഹത്യാപ്രേരണയ്ക്കും ഗാര്‍ഹികപീഡനത്തിനുമുള്ള വകുപ്പുകള്‍ ചുമത്തി ബെംഗളൂരു വൈറ്റ് ഫീല്‍ഡ് പോലീസാണ് കേസെടുത്തത്. ബെംഗളൂരുവിലെ ഒരു സ്ഥാപനത്തില്‍ ജര്‍മന്‍ പരിഭാഷകനായി ജോലിചെയ്ത അനീഷ് വിദേശത്തേക്കു കടന്നിരിക്കാമെന്ന് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. കുടുംബാംഗങ്ങള്‍ക്ക് ജാമ്യം അനീഷിന്റെ കുടുംബാംഗങ്ങള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. ഇദ്ദേഹത്തിന്റെ അച്ഛന്‍ കണ്ണൂര്‍ ശ്രീകണ്ഠാപുരം ചുഴലി കെ. അച്യുതന്‍, അമ്മ നളിനി, സഹോദരന്‍ അജിത്ത് എന്നിവരുടെ ജാമ്യാപേക്ഷയാണ് ബെംഗളൂരു സിറ്റി സെഷന്‍സ് കോടതി പരിഗണിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ജാമ്യം. അനീഷ് മര്‍ദിച്ചെന്ന് പറയുന്ന ഫോണ്‍സംഭാഷണം പുറത്ത് ശ്രുതി നാരായണന്റേതെന്നു കരുതുന്ന ഫോണ്‍സംഭാഷണം പുറത്തുവന്നു. അനീഷ് മര്‍ദിച്ചെന്നുപറയുന്ന സംഭാഷണമാണ് പുറത്തുവന്നത്. പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞ അന്ന് അനീഷ് തന്നെ അടിക്കുകയും മുഖത്ത് കടിക്കുകയും ചെയ്‌തെന്നാണ് ശ്രുതി ഫോണില്‍ പറയുന്നത്. അനീഷിന്റെ മര്‍ദനത്തെപ്പറ്റി സഹോദരന്‍ നിഷാന്തിനോട് സംസാരിക്കുന്നതാണിത്. കഴിഞ്ഞ ജനുവരിയിലായിരുന്നു ഇതെന്നും അന്നത്തെ സംഭാഷണം ഇപ്പോഴാണ് വീണ്ടെടുക്കാനായതെന്നും നിഷാന്ത് പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....