ചെന്നൈ: കിണറ്റില്‍വീണ മലമ്പാമ്പിനെ പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെ 55-കാരന് ദാരുണാന്ത്യം. പാമ്പ് പിടിത്തക്കാരനായ ജി.നടരാജനാണ് മരിച്ചത്. തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ കാവേരിപട്ടണത്താണ് സംഭവം. പത്തടി നീളമുള്ള പെരുമ്പാമ്പ് നടരാജന്റെ കഴുത്തില്‍ വരിഞ്ഞുമുറുക്കി. ഇതേ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും പാമ്പുമായി നടരാജ് കിണറ്റില്‍ വീണ് ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കര്‍ഷകനായ ചിന്നസ്വാമിയുടെ കിണറ്റില്‍ ഒരാഴ്ചമുമ്പാണ് മലമ്പാമ്പ് വീണത്. 50 അടി താഴ്ചയുള്ള കിണറില്‍നിന്ന് പാമ്പിനെ പുറത്തെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. അടുത്തിടെ പെയ്ത മഴയില്‍ കിണറിന്റെ മൂന്നിലൊരു ഭാഗത്തും വെള്ളമുണ്ടായിരുന്നു. പാമ്പിനെ പുറത്തെടുക്കാനായി പാമ്പു പിടിത്തക്കാരനായ നടരാജനെ ചിന്നസ്വാമി സമീപിച്ചു. ഇതിനായി തങ്കളാഴ്ച രാവിലെ എട്ടു മണിയോടെ നടരാജ് എത്തി, ഒരു കയറ് ഉപയോഗിച്ച് കിണറ്റിലിറങ്ങി. ഇതിനിടെ മലമ്പാമ്പ് നടരാജിന്റെ കാലിലും ശരീരത്തിലും ചുറ്റി. ഇതില്‍ നിന്ന് ഊരാന്‍ നടരാജ് ശ്രമം നടത്തിയപ്പോഴേക്കും കഴുത്തിലും പാമ്പ് വരിഞ്ഞുമുറുക്കി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പാമ്പുമായി നടരാജ് വെള്ളത്തിലേക്ക് വീണു. എന്നാല്‍ വെള്ളത്തിലെത്തിയിട്ടും പാമ്പില്‍ നിന്ന് രക്ഷപ്പെടാന്‍ നടരാജിനായില്ല. തുടര്‍ന്ന് ശ്വാസംമുട്ടിയാകാം മരിച്ചതെന്ന് പോലീസ് പറഞ്ഞു. 9.30 ഓടെ വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാ സേന ഏറെനേരം പണിപ്പെട്ടാണ് നടാജിനെ പുറത്തെത്തിച്ചത്. അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. എന്നാല്‍ പാമ്പിനെ രക്ഷാപ്രവര്‍ത്തകര്‍ക്ക് കണ്ടെത്താനാകാത്തത് സമീപവാസികളില്‍ ഭീതി സൃഷ്ടിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....