കണ്ണൂര്‍:നായനാര്‍ അക്കാദമിയുടെ മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന പ്രതിമ കണ്ട് അന്ത് വിട്ട് നാട്ടുകാര്‍.അക്കാദമിയുടെ മുന്നില്‍ സ്ഥാപിച്ച പ്രതിമയ്ക്ക് നായനാരുമായി പുലബന്ധം പോലുമില്ലാത്തതാണ് നാട്ടുകാരേ ആശയക്കുഴപ്പത്തിലാക്കിയത്.പ്രതിമ നാടിനു സമര്‍പ്പിച്ചതാകട്ടെ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും.
ജയ്പൂരാണ് പ്രതിമ നിര്‍മ്മിച്ചത്
.
സാമൂഹിക മാധ്യമങ്ങളില്‍ പരിഹാസവര്‍ഷം തുടരുകയാണ്. ഇത്രയൊക്കെ ആയിട്ടും പാര്‍ട്ടി നേതൃത്വം മൗനം പാലിക്കുകയാണ്.
രാജസ്ഥാന്‍ സര്‍വകലാശാലയിലെ ശില്‍പകലാ വിഭാഗം ജയ്പുരില്‍ വച്ചു നിര്‍മ്മിച്ചതാണു വെങ്കല പ്രതിമ. ഒന്‍പതര അടി ഉയരവും 800 കിലോ തൂക്കവുമുള്ള പ്രതിമ നിര്‍മ്മിക്കുന്നതിനു നേതൃത്വം നല്‍കിയത് തിരുവല്ല സ്വദേശിയും ശില്‍പകലാ വിഭാഗം അദ്ധ്യാപകനുമായ ജോണ്‍ കോവൂരാണ്. പ്രതിമ അടിയന്തരമായി മാറ്റി നായനാരോട് ആദരവ് കാട്ടണമെന്നാണ് പാര്‍ട്ടി അണികള്‍ നേതൃത്വത്തോട് ആവശ്യപ്പെടുന്നത്.
കേരളത്തിലെ ഒട്ടുമിക്ക നേതാക്കളുടെയും വെങ്കല പ്രതിമ നിര്‍മ്മിച്ചത് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ കുഞ്ഞിമംഗലത്തുള്ളവരാണ്. കൂടുതല്‍ മിഴിവ് ലക്ഷ്യമിട്ടാണു നായനാരുടെ ചിത്രം ജയ്പുര്‍ സര്‍വകലാശാലക്കാരെ ഏല്‍പ്പിച്ചത്. നായനാരെ അറിയാത്തവര്‍ നിര്‍മ്മിച്ചതാണു പിഴവിനു കാരണമെന്നാണു വിമര്‍ശനം ഉയരുന്നത്.
.