Tag Archives: panchayath election

ആശ നശിച്ച് ബിജെപി

വോട്ടെണ്ണല്‍ മൂന്നുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ ബിജെപി പ്രതീക്ഷകള്‍ അസ്ഥാനത്തായി. വെല്ലുവിളിച്ച ഒരിടത്തും ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചില്ല.
കോഴിക്കോട് കോര്‍പ്പറേഷനുള്‍പ്പെടെ ഇത്തവണ എന്‍ഡിഎയ്ക്ക് തന്നെയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ അവകാശപ്പെട്ടിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ വലിയ മുന്നേറ്റമുണ്ടാക്കുമെന്നും നരേന്ദ്ര മോദിയോടുള്ള ആഭിമുഖ്യം കേരളത്തിലുണ്ടെന്നും ശക്തമായ പോരാട്ടമുണ്ടാകുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ നാലിരട്ടി സീറ്റുകള്‍ ലഭിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
ബിജെപിക്ക് തൃശൂരും കോഴിക്കോടും തിരുവനന്തപുരത്തും ലീഡ് ഉയര്‍ത്താനാകുന്നില്ല . തൃശൂരിലും ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു. 5 മുനിസിപ്പാലിറ്റിയില്‍ മാത്രമാണ് ബിജെപി മുന്നില്‍. ബിജെപിക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന തിരുവനന്തപുരത്ത് എല്‍ഡിഎഫിനാണ് നേട്ടം. ആദ്യറൗണ്ടില്‍ എല്‍ഡിഎഫിന് വ്യക്തമായ മുന്നേറ്റമുണ്ട്.

കോര്‍പ്പറേഷനില്‍ ഇടതുമുന്നണി

തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി ആദ്യ ഒരു മണിക്കറിലെ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ രണ്ടു മുന്നണികള്‍ക്കും ഒപ്പത്തിനൊപ്പം ജയം. മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന കോണ്‍ഗ്രസിലെ വേണുഗോല്‍ പരാജയപ്പെട്ടു . കൊച്ചി കോര്‍പ്പറേഷന്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥിക്ക് തോല്‍വി; ഒറ്റ വോട്ടിന് ബിജെപിയാണ് വിജയിച്ചത്.
മൂന്നാം മുന്നണി അട്ടിമറികളോടെ സ്വന്തം കഴിവ് തെളിയിക്കുന്നുണ്ട്. വര്‍ക്കല, പാലാ, ഒറ്റപ്പാലം, ബത്തേരി നഗരസഭകളിലായി എല്‍ഡിഎഫ് 5 സീറ്റിലും പരവൂര്‍, മുക്കം, കൊട്ടാരക്കര നഗരസഭകളിലായി യുഡിഎഫ് നാലു സീറ്റിലും വിജയിച്ചു. പാലാ നഗരസഭയില്‍ ഒന്ന്, രണ്ട്, മൂന്ന് വാര്‍ഡുകള്‍ എല്‍ഡിഎഫ് കേരള കോണ്‍ഗ്രസ് (എം) വിജയിച്ചു. കോര്‍പറേഷനുകളിലും എല്‍ഡിഎഫാണ് മുന്നിട്ടുനില്‍ക്കുന്നത്. കൊച്ചിയൊഴികെയുള്ള കോര്‍പറേഷനുകളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്.

യുഡിഎഫ് നേട്ടം ഉണ്ടാക്കുമെന്ന് എം എം ഹസൻ

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേട്ടം ഉണ്ടാക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസൻ. കോട്ടയത്ത് ആശങ്കയില്ലെന്നും ഫലം മുഖ്യമന്ത്രിക്ക് ക്ഷീണമുണ്ടാക്കുമന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടേത് അതിരുകടന്ന ആത്മവിശ്വാസമാണെന്ന് പറഞ്ഞ എം എം ഹസൻ, വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമില്ലെന്നും നീക്കുപോക്ക് മാത്രമാണ് ഉള്ളതെന്നും വ്യക്തമാക്കി.

കോട്ടയത്ത് നേരത്തെ ഉണ്ടായിരുന്ന ആധിപത്യം യുഡിഎഫിന് ഉണ്ടാകുമെന്നതിൽ സംശയം ഇല്ലെന്ന് എം എം ഹസൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ആർക്കാണ് ക്ഷീണം ഉണ്ടാകാൻ പോകുന്നത് എന്ന് 16 ന് ഉച്ച കഴിഞ്ഞ് പറയാം. മുഖ്യമന്ത്രി കണ്ണടച്ച് രവീന്ദ്രനെ ന്യായീകരിക്കുകയാണ്. മുഖ്യമന്ത്രിക്ക് അതിര് കടന്ന ആത്മവിശ്വാസ പ്രകടനമാണ് ഉള്ളത്. പാർലമെന്റ് തെരഞ്ഞെടുപ്പിലും ഇതുപോലെ ആയിരുന്നു.

വോട്ടെണ്ണല്‍ സജ്ജീകരണങ്ങളായി റിസള്‍ട്ട് നല്‍കാന്‍ ഹെഡ്‌ലൈന്‍ കേരളയും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ക്രമീകരണത്തിന് മാര്‍ഗ നിര്‍ദേശമായി. മൂന്നു ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഡിസംബര്‍ 16ന്. രാവിലെ എട്ട് മുതലാണ് ആരംഭിക്കുക.
സംസ്ഥാനത്താകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉള്ളത്. ഓരോ കേന്ദ്രങ്ങളിലെയും വോട്ടെണ്ണല്‍ കമ്മീഷന്റെ ട്രെന്‍ഡ് സോഫ്റ്റ് വെയറില്‍ തത്സമയം അപ്ലോഡ് ചെയ്യും.

ഇതിന്റെ തല്‍സമയ വിവരങ്ങള്‍ ഹെഡ് ലൈന്‍കേരളയില്‍ അപ്പപ്പോള്‍ തന്നെ ലഭ്യമാവും. എല്ലാ ജില്ലകളിലെയും ലീഡ് നില അറിയാനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ ബ്ലോക്ക് തലത്തിലുള്ള വിതരണ സ്വീകരണ കേന്ദ്രങ്ങളിലാണ് നടക്കും. മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും അതാത് സ്ഥാപനങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ വോട്ടെണ്ണും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് അതാത് തദ്ദേശ സ്ഥാപന സെക്രട്ടറിമാരാണ്.

ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്രത്യേക കൗണ്ടിംഗ് ഹാളുകളും സജ്ജീകരിക്കും. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിംഗ് ഹാള്‍ ഉണ്ടാകും.

പരാമാവധി എട്ട് പോളിംഗ് സ്റ്റേഷനുകള്‍ക്ക് ഒരു ടേബിള്‍ എന്ന രീതിയില്‍ വേണം കൗണ്ടിംഗ് ടേബിളുകള്‍ സജ്ജീകരിക്കേണ്ടത്. ഒരു വാര്‍ഡിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലെയും വോട്ടെണ്ണല്‍ ഒരു ടേബിളില്‍ തന്നെ ക്രമീകരിക്കണം.

പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും പോസ്റ്റല്‍ വോട്ടുകള്‍ അതാത് വരണാധികാരികളാണ് എണ്ണുക. കൗണ്ടിംഗ് ഹാളില്‍ സജ്ജീകരിച്ചിട്ടുള്ള വോട്ടെണ്ണല്‍ മേശകളുടെ എണ്ണം കണക്കാക്കിയാകും സ്ട്രോങ്റൂമില്‍ നിന്നും കണ്‍ട്രോള്‍ യൂണിറ്റുകള്‍ വാങ്ങേണ്ടത്. വോട്ടെണ്ണല്‍ ആരംഭിക്കേണ്ടത് ഒന്നാം വാര്‍ഡ് മുതല്‍ എന്ന ക്രമത്തില്‍ വേണം. ഒരു വാര്‍ഡില്‍ ഒന്നിലധികം ബൂത്തുകളുണ്ടെങ്കില്‍ അവ ഒരു ടേബിളിലാണ് എണ്ണേണ്ടത്.

ത്രിതല പഞ്ചായത്തുകളില്‍ ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറും രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റുമാരും നഗരസഭകളില്‍ ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറും ഒരു കൗണ്ടിംഗ് അസിസ്റ്റന്റും ഉണ്ടാകും.

ട്രെന്‍ഡ് സോഫ്റ്റ് വെയറിലേക്ക് വോട്ടിംഗ് വിവരം അപ്ലോഡ് ചെയ്യാനായി കൗണ്ടിംഗ് സെന്ററില്‍ ബ്ലോക്ക് വരണാധികാരിയുടെ ഹാളിന് സമീപവും, നഗരസഭകളിലെ കൗണ്ടിംഗ് സെന്ററുകളിലും ഡേറ്റാ അപ്ലോഡിംഗ് സെന്ററിന് വേണ്ടി പ്രത്യേക മുറി സജ്ജീകരിക്കും. ഓരോ പോളിംഗ് സ്റ്റേഷന്റെയും വോട്ട് നിലവാരം രേഖപ്പെടുത്തുന്നതിന് ട്രെന്‍ഡ് സൈറ്റില്‍ നിന്ന് കൗണ്ടിംഗ് സ്ലിപ്പ് മുന്‍കൂറായി ഡൗണ്‍ ലോഡ് ചെയ്ത് പ്രിന്റ് എടുക്കണം.

സൂപ്പര്‍വൈസര്‍മാര്‍ ഇതില്‍ ഫലം രേഖപ്പെടുത്തണം. തുടര്‍ന്ന് സ്ലിപ്പ് ഡേറ്റാ അപ് ലോഡിംഗ് സെന്ററില്‍ എത്തിക്കണം. ഡേറ്റാ അപ്ലോഡിംഗ് സെന്ററില്‍ ലഭിക്കുന്ന കൗണ്ടിംഗ് സ്ലിപ്പ് ഫാറത്തിലെ വിവരങ്ങള്‍ അപ്പോള്‍ തന്നെ ട്രെന്‍ഡില്‍ കൃത്യതയോട് കൂടി എന്‍ട്രി ചെയ്യുന്നുണ്ടെന്ന് അപ്ലോഡിംഗ് സെന്ററിലെ സൂപ്പര്‍വൈസര്‍മാര്‍ ഉറപ്പാക്കും.

രണ്ടാം ഘട്ടത്തിലും മികച്ച പോളിങ്ങ്

തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്.  വോട്ട്  64 ശതമാനം പിന്നിട്ടു. ആദ്യഘട്ടത്തില്‍ ഒരു മണിക്ക് 50% വോട്ടുകള്‍ രേഖപ്പെടുത്തിയിരുന്നില്ല. വയനാട്, കോട്ടയം,പാലക്കാട്, തൃശൂര്‍ ജില്ലകളാണ് പോളിങ്ങില്‍ മുന്നില്‍. അഞ്ചുജില്ലകളില്‍ എറണാകുളം ആണ് പോളിങ്ങില്‍ അല്‍പം പിന്നില്‍. തെക്കന്‍ ജില്ലകളില്‍ നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍  78.67 ശതമാനം പേരാണ് വോട്ടുരേഖപ്പെടുത്തിയത്. 

കൈപ്പത്തിയില്‍ വോട്ടു ചെയ്യാത്ത മുല്ലപ്പള്ളി

സ്വന്തം ബൂത്തിലെ വോട്ടിങ് മെഷീനില്‍ കൈപ്പത്തി ചിഹ്നമുണ്ടായിട്ടും വേറെ ചിഹ്നത്തില്‍ വോട്ട് ചെയ്യേണ്ടിവരുന്ന ആദ്യത്തെ കെപിസിസി പ്രസിഡന്റാണ് മുല്ലപ്പള്ളി രാമചന്ദ്രനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജരാഘവന്‍.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് കൂട്ടുകൂടിയതിന്റെ ?ഗുണം ലഭിക്കുക ബിജെപിക്കാണെന്നും അദ്ദേഹം പറഞ്ഞു. ജയിക്കില്ലെന്ന് ഉറപ്പായപ്പോഴാണ് യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയെ കൂടെക്കൂട്ടിയതെന്നും വിജയരാഘവന്‍ ആരോപിച്ചു.

എംഎം ഹസന്‍ യുഡിഎഫ് കണ്‍വീനര്‍ ആയിട്ട് ആദ്യം ചെയ്തത് ജമാഅത്തെ ഇസ്ലാമി അമീറിന്റെ വാതിലില്‍ മുട്ടുകയായിരുന്നു. സ്വന്തം നയം ജനങ്ങളോട് തുറന്ന് പറയാനാവാത്ത അവസ്ഥയിലാണ് യുഡിഎഫ്. ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തോടെ കോണ്‍ഗ്രസിന്റെ തകര്‍ച്ച പൂര്‍ത്തിയാവുമെന്ന് വിജയരാഘവന്‍ പറഞ്ഞു. സമരങ്ങളിലൂടെ വികസന പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിപ്പിക്കാനാണ് ജമാഅത്തെ ഇസ്ലാമി ശ്രമിച്ചത്. ഗെയില്‍ പദ്ധതിയുടെ ഗുണം എല്ലാവര്‍ക്കും ലഭിക്കുന്നതായിരുന്നു. പിണറായി സര്‍ക്കാര്‍ അത് പൂര്‍ത്തീകരിക്കുമ്പോള്‍ ഭൂമിക്ക് നോവിക്കുമെന്ന് പറഞ്ഞായിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ സമരം. ആറുവരി പാതയ്‌ക്കെതിരെയും വര്‍ഗീയതയുടെ മുഖാവരണമിട്ട് ജമാഅത്തെ ഇസ്ലാമി സമരം ചെയ്തു.

ജമാഅത്തെ ഇസ്ലാമി വെല്‍ഫെയര്‍ പാര്‍ട്ടിയുണ്ടാക്കിയതുകൊണ്ട് കേരളത്തിന് ഒരു നന്മയും ഉണ്ടായിട്ടില്ലെന്ന് വിജയരാഘവന്‍ കുറ്റപ്പെടുത്തി. ഹിന്ദു വര്‍ഗീയതയ്ക്ക് പ്രചാരണം നടത്താനുള്ള അവസരമാണ് ജമാഅത്തെ ഇസ്ലാമി നല്‍കിയത്. സമാധാനം ആഗ്രഹിക്കുന്ന മുസ്ലിം സമുദായം വെല്‍ഫെയര്‍ പാര്‍ട്ടി- യുഡിഎഫ് കൂട്ടുകെട്ടിനെ അംഗീകരിക്കില്ല.

കേന്ദ്ര ഏജന്‍സികളുടെ ലക്ഷ്യം തുടര്‍ഭരണം ഇല്ലാതാക്കലാണ്. ഇതിന് വേണ്ടിയാണ് അന്വേഷണം നീട്ടിക്കൊണ്ടുപോവുന്നത്. പക്ഷേ മാറി വരുന്ന രാഷ്ട്രീയം മനസിലാക്കി ജനം വോട്ട് ചെയ്യും. ഇടതുപക്ഷം വന്‍ നേട്ടമുണ്ടാക്കും. തിരുവനന്തപുരത്ത് ബിജെപി കഴിഞ്ഞ തവണത്തെക്കാള്‍ പിന്നോട്ടു പോകും. കോവിഡിലും കാണുന്ന തെരഞ്ഞെടുപ്പ് ആവേശം എല്‍ ഡി എഫിന് നേട്ടമാകുമെന്നും എ വിജയരാഘവന്‍ അവകാശപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പില്‍ ജനം എങ്ങനെ ചിന്തിക്കുന്നുവെന്ന സൂചന ഈ തെരഞ്ഞെടുപ്പിലുണ്ടാകുമെന്നും വിജയരാഘവന്‍ പറഞ്ഞു.

യു ഡി എഫ് വന്‍ ജയം നേടും : ചെന്നിത്തല


സര്‍ക്കാരിന്റെ അന്ത്യം കുറിക്കുന്ന തിരഞ്ഞെടുപ്പാണിതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് വമ്പിച്ച ജയം നേടും. സ്വര്‍ണകടത്തിലെ ഉന്നതന്റെ പേര് മുഖ്യമന്ത്രി വെളിപ്പെടുത്തണം. മുഖ്യമന്ത്രി പ്രചരണ രംഗത്തുനിന്ന് ഒളിച്ചോടിയന്ന് അദ്ദേഹം പറഞ്ഞു.

പരാജയം ഉറപ്പായതുകൊണ്ടാണ് അദ്ദേഹം പ്രചാരണത്തില്‍നിന്ന് പിന്മാറിയതെന്നും ചെന്നിത്തല ആരോപിച്ചു. ഉയര്‍ന്ന പോളിങ് ജനങ്ങളുടെ ജനാധിപത്യബോധത്തെയാണ് സൂചിപ്പിക്കുന്നത്. ബിജെപിക്ക് കേരളത്തില്‍ ഒരിഞ്ച് സ്ഥലം കിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

വി എസ് വോട്ടു ചെയ്യാത്ത ആദ്യ തിരഞ്ഞെടുപ്പ്

കേരളത്തിന്റെ മുന്‍മുഖ്യമന്ത്രി വി എസ് അച്ചുതാന്ദന്‍ ഇത്തവണ വോട്ടു രേഖപ്പെടുത്തിയില്ല.
1951ലെ ആദ്യ പാര്‍ലമെന്റ് തിരഞ്ഞെടുപ്പു മുതല്‍ എല്ലാ തിരഞ്ഞെടുപ്പിലും വിഎസ് വോട്ട് ചെയ്തിട്ടുള്ള വി എസ് ആദ്യമായിട്ടണ് വോട്ടു ചെയ്യാതിരിക്കുന്നത്.
. പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡിലാണു വിഎസിന്റെയും കുടുംബാംഗങ്ങളുടെയും വോട്ട്. ഈ തിരഞ്ഞെടുപ്പില്‍ പോളിങ് ബൂത്ത് മാറിയിട്ടുണ്ട്.. പറവൂര്‍ സാന്ത്വനം ബഡ്‌സ് സ്‌കൂളിലാണു ബൂത്ത്.
അനാരോഗ്യം കാരണം തിരുവനന്തപുരത്തുനിന്നു യാത്ര ചെയ്യാന്‍ കഴിയാത്തതിനാല്‍ ദിവസങ്ങള്‍ക്കു മുന്‍പേ വിഎസ് തപാല്‍ വോട്ടിന് അപേക്ഷിച്ചിരുന്നു. എന്നാല്‍, ചട്ടമനുസരിച്ച് തപാല്‍ വോട്ട് അനുവദിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചെന്നു വിഎസിന്റെ മകന്‍ വി.എ.അരുണ്‍കുമാര്‍ പറഞ്ഞു. ഇത്രയും ദൂരം യാത്ര ചെയ്യുന്നതിനു ഡോക്ടര്‍മാരുടെ വിലക്കുണ്ട്.

കോവിഡ് ബാധിതര്‍, കോവിഡുമായി ബന്ധപ്പെട്ടു ക്വാറന്റീനില്‍ കഴിയുന്നവര്‍, തിരഞ്ഞെടുപ്പു ചുമതലയുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു മാത്രമാണു തപാല്‍ വോട്ട് അനുവദിക്കുന്നത്. തപാല്‍ വോട്ട് അനുവദിക്കാന്‍ സാങ്കേതിക തടസ്സമുള്ളതിനാല്‍ ഖേദിക്കുന്നെന്ന് ഉദ്യോഗസ്ഥര്‍ വിഎസിന്റെ കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു.

വിമതനോട് സംസാരിച്ചു കോണ്‍ഗ്രസ് പുറത്താക്കി

സഹോദരന്‍ കൂടിയായ വിമതസ്‌ഥാനാര്‍ഥിയോടു സംസാരിച്ചതിന്റെ പേരില്‍ സജീവ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനും തളിപ്പറമ്പ്‌ സര്‍വീസ്‌ സഹകരണ ബാങ്ക്‌ ഭരണസമിതി ഡയറക്‌ടറുമായ പൊട്യാമ്പി ദാമോദരനെ പുറത്താക്കി കണ്ണൂര്‍ ഡി.സി.സി.

നഗരസഭയിലെ പൂക്കോത്ത്‌തെരുവ്‌ ഡിവിഷന്‍ സ്‌ഥാനാര്‍ഥിയായ പൊട്യാമ്പി രാഘവനു പുറകിലായി മൂത്തസഹോദരന്‍ നടന്നുപോകുന്നത്‌ ആരോ മൊബൈലില്‍ പകര്‍ത്തി സായാഹ്നഹ്‌നപത്രത്തിനു നല്‍കിയതിനെത്തുടര്‍ന്നാണ്‌ നടപടി.

വിമതശല്യം നേരിടാന്‍ ചോദിച്ചവര്‍ക്കെല്ലാം ബ്ലോക്ക്‌ ജനറല്‍ സെക്രട്ടറിപദം നല്‍കിയാണ്‌ ഇവിടെ ജില്ലാനേതൃത്വം ചരിത്രം സൃഷ്‌ടിച്ചിരിക്കുന്നത്‌. 51 അംഗ ബ്ലോക്ക്‌ കമ്മറ്റിയില്‍ 49 പേര്‍ക്കും ഇങ്ങനെ സ്‌ഥാനമാനങ്ങളായി. മൂന്ന്‌ വാര്‍ഡുകളില്‍ റിബല്‍ സ്‌ഥാനാര്‍ഥികള്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതിനിടെയാണിത്‌. രാഘവനെക്കൂടാതെ ടി.ടി. മാധവന്‍, അഡ്വ. എം. വിനോദ്‌ രാഘവന്‍ എന്നീ വിമത സ്‌ഥാനാര്‍ഥികളെയും നേതൃത്വം പുറത്താക്കിയിരുന്നു.

നേതാക്കള്‍ സ്വന്തം പിരിവില്‍ ഫണ്ടില്ലാതെ സ്ഥാനാര്‍ത്ഥികള്‍

കേന്ദ്രഭരണവും സംസ്ഥാനങ്ങളിലെ ഭരണവും നഷ്ടമായതോടെ ഫണ്ടില്ലാതെ വലയുന്ന വലയുന്ന കേരളത്തിലെ കോണ്‍ഗ്രസിന് പഞ്ചായത്ത് തിരഞ്ഞെടുപ്പ് തലവേദന. സ്ഥാനാര്‍ത്ഥികള്‍ ആയി കണ്ടത്തിയവര്‍ക്ക് ആവശ്യത്തിന് പണം നല്‍കാനുള്ള ഗതിയില്ലാ അവസ്ഥയിലാണ് നേതൃത്വം.
നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്നതിനാല്‍ എല്ലാ മുതിര്‍ന്ന നേതാക്കളും അതിനുള്ള ഫണ്ട് ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ്. സീറ്റ് മോഹികള്‍ എല്ലാം കുറഞ്ഞത് 50 ലക്ഷം രൂപയെങ്കിലും ഒപ്പിക്കാനുള്ള വോട്ടത്തിലാണ്. അതിനാല്‍ പഞ്ചായത്ത് തലത്തിലും മുനിസിപ്പര്‍ തലത്തിലുമൊന്നുകൊടുക്കാന്‍ അവരുടെ കയ്യില്‍ കാശില്ല. ബ്‌ളോക്ക് സ്ഥാനാര്‍ത്ഥികളെ യു ഡി എഫ് ഫണ്ടിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നുപോലുമില്ല.
പ്രചാരണച്ചെലവ് കണ്ടെത്താന്‍ സ്ഥാനാര്‍ഥികള്‍ക്കു കൂപ്പണ്‍ അടിച്ചു നല്‍കിയിരിക്കുകയാണ് കെപിസിസി.

തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടിനു പുറമെ ചില്ലറ നോട്ടും കൂടി കൊടുത്താലേ കോണ്‍ഗ്രസ് ഇക്കുറി രക്ഷപ്പെടൂ. അത്രയ്ക്ക് സാമ്പത്തിക പ്രതിസന്ധിയിലാണ് പാര്‍ട്ടിയെന്ന് നേതൃത്വം. കാശില്ലാത്തത് കാരണം

നൂറ് മുതല്‍ രണ്ടായിരം രൂപയുടെ വരെ കൂപ്പണുകളുണ്ട്. ഓരോ വാര്‍ഡിലേക്കും ചെലവിനുള്ള കൂപ്പണേ ഉള്ളൂ. ഗ്രാമപഞ്ചായത്ത് വാര്‍ഡിന് അന്‍പതിനായിരം രൂപ, നഗരസഭ വാര്‍ഡിന് ഒരു ലക്ഷം, കോര്‍പറേഷന്‍ ഡിവിഷന് രണ്ട് ലക്ഷം. ഇതിനു പുറമെ സ്ഥാനാര്‍ഥികള്‍ക്ക് മുപ്പതിനായിരം മുതല്‍ അന്‍പതിനായിരം രൂപയുടെ കൂപ്പണ്‍ വേറെ നല്‍കും. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കുമുണ്ട് ചെലവിനായി അഞ്ചുലക്ഷം രൂപയുടെ കൂപ്പണ്‍. ബക്കറ്റ് പിരിവുപോലെ നടത്തി ആളുകളെ വെറുപ്പിക്കരുതെന്ന് നിര്‍ദേശമുണ്ട്.

കൂപ്പണുകള്‍ താഴെത്തട്ടില്‍ എത്തിച്ചുകഴിഞ്ഞു. സംഭാവന സ്വീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്നും ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും കെപിസിസി ജില്ലാ കമ്മിറ്റികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ പ്രത്യേകം ഓര്‍മപ്പെടുത്തുന്നു. വോട്ടു കാശും കൂടി ആരു തരും എന്ന് വിഷമിച്ചിരിക്കുകയാണ് പ്രവര്‍ത്തകര്‍.