വന്‍ ചര്‍ച്ചയായിരിക്കുന്ന തമിഴ്‌നാട്ടിലെ ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജയിലില്‍ കിടക്കുന്ന അണ്ണാഡിഎംകെ നേതാവ് ശശികലയ്ക്ക് എതിരേ കൂടുതല്‍ നടപടിക്ക് സാധ്യത. വോട്ടര്‍മാര്‍ക്ക് പണവും സമ്മാനങ്ങളും ഒഴുക്കിയെന്ന ആരോപണം ശക്തമാണെന്ന് കണ്ടെത്തിയതോടെ ജയിലില്‍ കഴിയുന്ന ശശികലയ്‌ക്കെതിരേ കൂടുതല്‍ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നതായിട്ടാണ് വിവരം. ആരോപണത്തെ തുടര്‍ന്ന് കമ്മീഷന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കിയിരിക്കുകയാണ്.
വോട്ടുപിടിക്കാന്‍ ശശികല പക്ഷം 89 കോടി രൂപയൊഴുക്കിയതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. ഫോണ്‍ റീചാര്‍ജ്ജ്, പത്ര-മാസികാ വരിസംഖ്യ, പാല്‍ മുന്‍കൂര്‍ വരിപണം, മെബൈല്‍ വാലറ്റ്, സാരിയും വിളക്കും തൊപ്പികളും എന്നിവ വഴിയാണ് പണം വോട്ടര്‍മാര്‍ക്ക് നല്‍കിയത്. 33, 000 വോട്ടര്‍മാര്‍ക്ക് 13.27 കോടി രൂപ വിതരണം ചെയ്യാനാണ് ആലോചിച്ചിരുന്നതെന്നാണ് ആരോപണം. ആര്‍കെ നഗര്‍ മണ്ഡലത്തെ 256 ഭാഗങ്ങളാക്കി 2.6 ലക്ഷം വോട്ടര്‍മാര്‍ വരുന്ന 85 ശതമാനം പേരെയാണ് ലക്ഷ്യമിട്ടിരുന്നത്.
ഓരോ വോട്ടര്‍മാര്‍ക്കും 4000 രൂപ വീതമാണ് നല്‍കിയതെന്നാണ് നികുതി ഉദ്യോഗസ്ഥര്‍ പറയുന്നത്. നാലു വര്‍ഷത്തേക്ക് ജയില്‍ശിക്ഷ കിട്ടിയ ശശികല ജയിലില്‍ പോകുന്നതിന് മുമ്പ് അനന്തിരവന്‍ ടിടിവി ദിനകരനെയാണ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി ചുമതലപ്പെടുത്തിയിട്ടുള്ളത്. കാശുകൊടുത്തതിനെതിരേ ശക്തമായ നടപടിക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്. വോട്ടര്‍മാര്‍ക്ക് കൈക്കൂലി കൊടുത്തെന്ന വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ ശശികലയുടെ അണ്ണാ ഡിഎംകെ ഇടക്കാല ജനറല്‍ സെക്രട്ടറി നിയമനം ചോദ്യം ചെയ്ത പനീര്‍ ശെല്‍വത്തിന്റെ നടപടി അടിയന്തിര പ്രധാന്യത്തോടെ പരിഗണിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....