തമിഴ്‌നാട്ടില്‍ അപ്രതീക്ഷിത രാഷ്‌ട്രീയ സംഭവവികാസങ്ങള്‍. അണ്ണാ ഡി.എം.കെ. ജനറല്‍ സെക്രട്ടറി വി.കെ. ശശികലയുമായും അനന്തരവനും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ടി.ടി.വി. ദിനകരനുമായുമുള്ള ബന്ധം ഉപേക്ഷിക്കാന്‍ പാര്‍ട്ടി തീരുമാനം. ധനമന്ത്രി ഡി. ജയകുമാറിന്റെ നേതൃത്വത്തില്‍ ഇരുപത് മന്ത്രിമാര്‍ പങ്കെടുത്ത യോഗത്തിലാണു ശശികല കുടുംബത്തെ അകറ്റിനിര്‍ത്താന്‍ തീരുമാനിച്ചത്.
മുഖ്യമന്ത്രി എടപ്പാടി പളനിസാമി പക്ഷവും മുൻ മുഖ്യമന്ത്രി ഒ പനീർസെൽവം പക്ഷവും ഒന്നിക്കും. ജയലളിതയുടെ ഉറ്റ തോഴിയായിരുന്ന വി കെ ശശികലയെയും കുടുംബത്തിനെയും പാർട്ടിയിൽനിന്ന് പുറത്താക്കാൻ പളനിസാമി പക്ഷം തിരുമാനിച്ചു. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ശശികലയെയും ഡപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് അനന്തരവൻ ടി ടി വി ദിനകരനെയും പുറത്താക്കും.
അതേസമയം പാർട്ടിയെ നയിക്കാൻ പ്രത്യേക സമിതി രൂപീകരിക്കുംമെന്നും പാർട്ടിയെ ശശികല കുടുംബത്തിൽനിന്ന് മോചിപ്പിക്കുമെന്നും മന്ത്രി ജയകുമാർ അഭിപ്രായപ്പെട്ടു. എന്നാല്‍ ഒ പനീർസെൽവവുമായി ചർച്ചയ്ക്കു തയാറാണെന്നും. അദ്ദേഹത്തിന് പാർട്ടിയിൽ പ്രധാന പദവി തന്നെ നൽകുമെന്നും ജയകുമാർ പറഞ്ഞു.
ശശികലയെ ജനറല്‍ സെക്രട്ടറിയായി നിലനിര്‍ത്തി ഒ പനീര്‍സെല്‍വത്തെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ആക്കാനുള്ള തീരുമാനങ്ങള്‍ നേരത്തെ നടന്നിട്ടുണ്ട്. എന്നാൽ ഇതിന് തയാറല്ലെന്ന് വ്യക്തമാക്കിയ ഒപിഎസ്, മന്നാര്‍ഗുഡി മാഫിയ ഇല്ലാത്ത പാര്‍ട്ടിയിലേക്ക് മാത്രമേ തിരിച്ചുവരവ് നടക്കൂവെന്ന് ആവര്‍ത്തിച്ചു. അതേസമയം ശശികലയെയും കുടുംബത്തെയും പൂര്‍ണമായി ഒഴിവാക്കിയെങ്കില്‍ മാത്രമേ തിരിച്ചുവരവ് സാധ്യമാകൂവെന്ന് പനീര്‍സെല്‍വം വ്യക്തമാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ ധനമന്ത്രി ജയകുമാര്‍ ഈ നിർണായക ഐക്യതീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. 122 എംഎൽഎമാരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നാണ് എടപ്പാടി പക്ഷത്തിന്റെ അവകാശവാദം. എന്നാൽ 40 എംഎൽഎമാരുടെ പിന്തുണ ഇപ്പോഴും ശശികല ക്യാംപിനുണ്ടെന്ന് സൂചനകളുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....