പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് 'ദളപതി 65'. സണ്‍ പ്രൊഡക്ഷന്‍സ് ബാനറില്‍ കലാനിധി മാരന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. എ ആര്‍ മുരുഗദോസ് ആയിരുന്നു ചിത്രം സംവിധാനം ചെയ്യാനായി ആദ്യം മുന്നോട്ടുവന്നത്.
എന്നാല്‍ പിന്നീട് പല കാരണങ്ങള്‍ കൊണ്ട് അദ്ദേഹം ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. പിന്നീട് നെല്‍സണ്‍ ദിലീപ്കുമാറിന്റെ പേരാണ് സംവിധായകനായി ഉയര്‍ന്ന് കേട്ടത്.
നെല്‍സണ്‍ സംവിധാനം ചെയ്ത ഒരു ചിത്രം മാത്രമാണ് റിലീസ് ചെയ്തിട്ടുള്ളത്. നയന്‍താര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കോലമാവ് കോകില ആണ് നെല്‍സണ്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം.മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.
ഇപ്പോഴിത ദളപതി 65 നെ കുറിച്ചുളള സുപ്രധാന വിവരം പുറത്തു വന്നിരിക്കുകയാണ്. ചിത്രത്തില്‍ വിജയ്ക്ക് നായികയായി എത്തുന്നത് ബോളിവുഡ് താരസുന്ദരി ദീപിക പദുകോണാണത്രേ. എന്നാല്‍ ഇതു സംബന്ധമായ ഔദ്യാഗിക പ്രഖ്യാപാനം ഇതുവരെയുണ്ടായിട്ടില്ല. പ്രചരിക്കുന്ന റിപ്പോര്‍ട്ട് സത്യമാണെങ്കില്‍ ദീപിക അഭിനയിക്കുന്ന ആദ്യ തെന്നിന്ത്യന്‍ ചിത്രമാകും ഇത്.
ചിത്രത്തില്‍ വിജയ്ക്ക് രണ്ട് നായികമാരുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിലൊരാള്‍ മലയാളി താരമായ മഡോണ സെബാസ്റ്റ്യന്‍ ആണ്. തെന്നിന്ത്യന്‍ നടിമാരായ കാജല്‍ അഗര്‍വാള്‍, പൂജ ഹെഗ്‌ഡെ എന്നിവരുടെ പേരുകള്‍ ഉയര്‍ന്നു വന്നിരുന്നു.
ദീപിക പദുകോണ്‍ മാത്രമല്ല ചിത്രത്തില്‍ മറ്റൊരു സര്‍പ്രൈസ് കൂടിയുണ്ട്. ദളപതി 65 ല്‍ വിജയ് യുടെ വില്ലനായി എത്തുന്നത് ബോളിവഡ് താരം ജോണ്‍ എബ്രഹാമാണെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. ദീപികയെ പോലെ മലയാളത്തില്‍ ജോണിനും കൈനിറയെ ആരാധകരുണ്ട് .
അതേസമയം ഇതിനെ കുറിച്ചു ഔദ്യാഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഒരു മാസ് ക്ലാസ് ചിത്രമായിരിക്കും ദളപതി 65.വിജയ്യുടെ അറുപത്തിയഞ്ചാമതു ചിത്രം സൂപ്പര്‍ ഹിറ്റായ വിജയ്- എ ആര്‍ മുരുഗദോസ് ടീമിന്റെ തുപ്പാക്കിയുടെ രണ്ടാം ഭാഗം ആയിരിക്കും എന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത് നിഷേധിച്ച് അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....