അരനൂറ്റാണ്ടിനിടയില്‍ മുന്‍മുഖ്യമന്ത്രിമാരായ എം.കരുണാനിധിയും ജയലളിതയും ഇല്ലാത്ത തിരഞ്ഞെടുപ്പെന്ന പ്രത്യേക കൂടി ഇത്തവണ തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പിനുണ്ട്. സംസ്ഥാനത്തു മൊത്തം 39 സീറ്റ്. 2014-ല്‍ അണ്ണാഡിഎംകെ 37 സീറ്റ് നേടി മികച്ച പ്രകടനം നടത്തി. പിഎംകെ-ബിജെപി സഖ്യം രണ്ടു സീറ്റു സ്വന്തമാക്കിയിരുന്നു. മറ്റു പാര്‍ട്ടികള്‍ക്കു സീറ്റൊന്നു ലഭിച്ചില്ല. പിഎംകെ നേതാവ് അന്‍പുമണി രാംദോസ് ധര്‍മപുരിയിലും ബിജെപി നേതാവ് പൊന്‍ രാധാകൃഷ്ണന്‍ കന്യാകുമാരിയിലും ജയിച്ചു. ജയലളിതയുടെ മരണത്തിനു ശേഷം അണ്ണാഡിഎംകെ രണ്ടായി പിളര്‍ന്നു. ടി.ടി.വി.ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം അണ്ണാഡിഎംകെ വോട്ടുകളില്‍ കടന്നുകയറും. കഴിഞ്ഞ തവണ കോണ്‍ഗ്രസും ഡിഎംകെയും സഖ്യമില്ലാതെയാണു തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇത്തവണ സഖ്യസാധ്യത ഇരുപാര്‍ട്ടികളും പ്രഖ്യാപിച്ചു കഴിഞ്ഞു. തെന്നിന്ത്യയിലെ പ്രധാന നടനായ കമല്‍ഹാസന്‍ മക്കള്‍ നീതി മയ്യം എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചെങ്കിലും സഖ്യത്തിലേര്‍പ്പെടുമോയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പിഎംകെ, ബിജെപി പാര്‍ട്ടികളെ ഉള്‍പ്പെടുത്തി മാഹാസഖ്യത്തിലാണ് അണ്ണാഡിഎംകെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക ജാതി സംവരണത്തിന് അനുകൂലമായ പ്രതികരണമല്ല സംസ്ഥാനത്തുള്ളതെന്നതാണ് ബി ജെ പി യെ യും കോണ്‍ഗ്രസിനെും വലയ്ക്കുന്നത്. . കഴിഞ്ഞ തവണ അണ്ണാഡിഎംകെയ്ക്ക് 44.92% വോട്ടു ലഭിച്ചിരുന്നു. ബിജെപി 5.56% വോട്ടും നേടി. ഡിഎംകെയ്ക്ക് 23.91% വോട്ടും. കോണ്‍ഗ്രസിനു ലഭിച്ചത് 4.37 % വോട്ടു മാത്രം. തിരഞ്ഞെടുപ്പിനു മുന്നേടിയായുള്ള സര്‍വേകള്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം മികച്ച ജയം നേടുമെന്നാണു പ്രവചിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....