തെന്നിന്ത്യൻ താരറാണിയുടെ വിവാഹക്കാര്യം ഏവരും ഉറ്റുനോക്കുന്ന ഒന്നാണ്. പ്രഭുദേവവീണ്ടും വിവാഹിതനായി എന്ന വാര്‍ത്തയും പുറത്ത് വന്ന് കഴിഞ്ഞതോടെ തലൈവിയുടെ വിവാഹക്കാര്യത്തിലെ തീരുമാനത്തെ കുറിച്ച് ആരാധകര്‍ വീണ്ടും ശക്തമായ ചോദ്യശരങ്ങൾ ഉന്നയിക്കുകയാണ്.
ക്ഷേത്ര ദര്‍ശനങ്ങള്‍ പൂര്‍ത്തിയാവാത്തത് കൊണ്ട് വിവാഹം വൈകുന്നു എന്നായിരുന്നു നേരത്തെ പുറത്ത് വന്ന വാര്‍ത്തകള്‍. നയന്‍താരയും വിഘ്‌നേശ് ശിവനും ക്ഷേത്രങ്ങളായ ക്ഷേത്രങ്ങള്‍ മുഴുവന്‍ കയറി ഇറങ്ങുന്ന ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇതിന്റെ കാര്യ കാരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍, നയന്‍താരയുടെ ജ്യോത്സ്യന്‍ പറഞ്ഞത് പ്രകാരം ചില അമ്പലങ്ങളില്‍ ദര്‍ശനം നടത്തിയാല്‍ മാത്രമേ വിഘ്‌നേശുമായുള്ള വിവാഹം വിഘ്‌നങ്ങളില്ലാതെ നടത്താന്‍ കഴിയുള്ളൂ എന്നാണ് പറഞ്ഞത്.
ഇത് പ്രകാരം ക്ഷേത്ര ദര്‍ശനം നടത്തിക്കൊണ്ടിരിയ്‌ക്കെ ലോക്ക് ഡൗണ്‍ പ്രഖ്യാപിയ്ക്കപ്പെട്ടു. അതോടെ യാത്രകള്‍ മുടങ്ങുകയും കല്യാണം നീണ്ടുപോകുകയും ചെയ്യുന്നു എന്നായിരുന്നു വിശദീകരണം.
എന്നാല്‍ നയന്‍താരയും വിഘ്‌നേശും ക്ഷേത്ര ദര്‍ശനം നടത്തിയത് വിവാഹം ചെയ്യാന്‍ വേണ്ടിയല്ല എന്നാണ് ഇപ്പോള്‍ ഉര്‍വശിയുടെ വെളിപ്പെടുത്തല്‍. നയന്‍താരയെ നായികയാക്കി ആര്‍ജെ ബാലാജി സംവിധാനം ചെയ്ത മൂക്കുത്തി അമ്മന്‍ എന്ന ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു വേഷം ഉര്‍വശി അവതരിപ്പിയ്ക്കുന്നുണ്ട്. തന്നെ ആ വേഷത്തിനായി വിളിച്ച് നിര്‍ബന്ധിച്ചത് നയന്‍താരയാണെന്ന് ഇന്ത്യഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ഉര്‍വശി പറഞ്ഞു.
മൂക്കുത്തി അമ്മന്‍ എന്ന ചിത്രത്തില്‍ ദേവിയായിട്ടാണ് നയന്‍താര അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രീകരണ കാലയളവില്‍ മുഴുവന്‍ നയന്‍ വ്രതം നോറ്റിരുന്നു. താന്‍ പല സിനിമകളിലും ഗ്ലാമറായി അഭിനയിച്ചതിനാല്‍, ദേവിയായി അഭിനയിക്കുമ്പോള്‍ ആളുകള്‍ വിമര്‍ശിയ്ക്കുമോ എന്ന പേടി നയന്‍താരയ്ക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പേ നയന്‍താര കാമുകന്‍ വിഘ്‌നേശിനെയും കൂട്ടി മൂക്കുത്തി അമ്മന്‍ ക്ഷേത്രത്തിലുള്‍പ്പടെ ദര്‍ശനം നടത്തുകയുണ്ടായി എന്ന് ഉര്‍വശി വ്യക്തമാക്കി.
പാപ്പരാസികള്‍ കേട്ടല്ലോ… നയനും വിഘ്‌നേശും ക്ഷേത്ര ദര്‍ശനം നടത്തിയത് സിനിമയ്ക്ക് വേണ്ടിയാണ് അല്ലാതെ കല്യാണം കഴിക്കാനല്ല.. കല്യാണം നീണ്ടു പോവുന്നതിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് ഒന്നുകൂടെ ഒന്ന് ചികഞ്ഞ് പരിശോധിക്കേണ്ടിയിരിയ്ക്കുന്നു!!
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....