News Beyond Headlines

14 Wednesday
April

രഹസ്യയോഗങ്ങൾ തിരിച്ചടി ആകുമെന്ന് ഹൈക്കമാന്റ്

എ ഐ ഗ്രൂപ്പുകൾ എല്ലാ ജില്ലകളിലും വാശിയോടെ വിളിച്ചു ചേർക്കുന്ന ഗ്രൂപ്പുയോഗങ്ങൾ പാർട്ടിക്ക് തിരിഞ്ഞെടുപ്പിൽ തിരിച്ചടി ആകുമെന്ന് ഹൈക്കമാന്റ് നിരീക്ഷകർ.
ഹൈക്കമാന്റിന് മുന്നിൽ കെ പി സി സി പ്രസിഡന്റ് പദവി എന്ന ആവശ്യം ഉന്നയിച്ച കെ സുധാകന്റെ അനുയായികൾ എന്ന പേരിൽ വരെ മലബാറിൽ യോഗങ്ങൾ സജീവമാണെന്ന് നവർ നൽകിയ റിപ്പോർട്ട് പറയുന്നു.
ഡിസിസി ജനറൽ സെക്രട്ടറി പി കെ അനിൽകുമാറിന്റെ രാജിക്ക് പിന്നാലെ കോൺഗ്രസ് പുകയുന്നു. ഞായറാഴ്ച ഐ ഗ്രൂപ്പ് നേതാക്കൾ കൽപ്പറ്റയിൽ രഹസ്യയോഗം ചേർന്നു. പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ കൽപ്പറ്റ മണ്ഡലത്തിൽ ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരെ അംഗീകരിക്കേണ്ടെന്ന് തീരുമാനിച്ചു.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വേണ്ടെന്ന നിലപാടെടുത്തു. കൽപ്പറ്റ ലക്ഷ്യമിടുന്ന കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ധിഖിനേയും അടുപ്പിക്കില്ല. മുൻഡിസിസി പ്രസിഡന്റ് പി വി ബാലചന്ദ്രനെ സ്ഥാനാർഥിയാക്കണമെന്ന നിർദേശമാണ് ഐ ഗ്രൂപ്പ് മുന്നോട്ട് വെക്കുന്നത്. ജില്ലയിലുള്ളവരുടെ വികാരം മാനിക്കാതെ സ്ഥാനാർഥിയെ കെട്ടിയിറക്കിയാൽ കൂട്ടരാജിക്കുള്ള പദ്ധതിയുമുണ്ട്.

ഐ ഗ്രൂപ്പ് നീക്കത്തിൽ എ ഗ്രൂപ്പ് അങ്കലാപ്പിലായിഎ ഗ്രൂപ്പ്

അനിൽകുമാറിന് പിന്നാലെ മറ്റുചില നേതാക്കളും വരുംദിവസങ്ങളിൽ കോൺഗ്രസ് വിടും. അടിത്തട്ടിലുള്ള ധാരാളം പ്രവർത്തകർ തന്നോടൊപ്പം വരുമെന്ന് അനിൽകുമാറും പ്രഖ്യാപിച്ചിട്ടുണ്ട്. എൽജെഡിയിലാണ് ചേരുന്നത്. ഇവർക്കുള്ള സ്വീകരണ പരിപാടിയുടെ ഒരുക്കങ്ങളും തുടങ്ങിയിട്ടുണ്ട്.

ആലപ്പുഴയിലും , കോട്ടയത്തും കൂടുതൽ നേതാക്കളും പ്രവർത്തകരും പാർടി വിടുമെന്ന് ഉറപ്പായതോടെ നേതൃത്വം അങ്കലാപ്പിലാണ്. നേതാക്കളും പ്രവർത്തകരും പാർടി വിടുന്നതിന് ഡി സി നേതൃത്വം മറുപടി പറയേണ്ടിവരും.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിഷുദിനത്തില്‍ സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുകയറി

കൊച്ചി: വിഷുദിനത്തില്‍ സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുകയറി. ഇന്ന് മാത്രം പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് വര്‍ധിച്ചത്.  more...

കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ ബാലറ്റ് മെഷീന്‍ സൂക്ഷിക്കുന്ന മുറിയിലെ സി സി ടി വി ക്യാമറകള്‍ കത്തിനശിച്ചു

കൊച്ചി: കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ ബാലറ്റ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ് റൂമിലെ ക്യാമറകളും അനുബന്ധ ഉപകരണങ്ങളും കനത്ത ഇടിമിന്നലില്‍ കത്തിനശിച്ചു. പെരുമ്ബാവൂര്‍  more...

ചതുര്‍മുഖത്തിന്‍റെ യുഎഇ/ജിസിസി തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

മഞ്ജു വാര്യരും സണ്ണി വെയ്നും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ചതുര്‍മുഖം ഇന്ന്ജി സിസി തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും. മഞ്ജു ആദ്യമായി  more...

ഇന്ന് പ്രദര്‍ശനത്തിന് എത്തുന്ന ഖോ ഖോയുടെ കേരള തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

ഫൈനല്‍സ്‌ എന്ന സൂപ്പര്‍ ഹിറ്റ് സ്പോര്‍ട്സ് ചിത്രത്തിന് ശേഷം രജീഷ വിജയന്‍ നായികയായി എത്തുന്ന പുതിയ സ്പോര്‍ട്സ് ചിത്രമാണ് ഖോ  more...

രാജ്യത്ത്​ 24 മണിക്കൂറിനിടെ 1,84,372 രോഗികള്‍ ; 1027 മരണം

ന്യൂഡല്‍ഹി: കോവിഡിന്റെ ​ രണ്ടാം തരംഗത്തില്‍ രാജ്യം വിറങ്ങലിക്കുന്നു . രാജ്യത്ത്​ പ്രതിദിനം റിപ്പോര്‍ട്ട്​ ചെയ്യുന്ന കോവിഡ്​ കേസുകളുടെ എണ്ണം  more...

HK Special


ഒഡീഷയില്‍ രണ്ട് തലയും 3 കൈകളുമായി ഇരട്ടക്കുട്ടികള്‍ പിറന്നു

ഒഡീഷ : അപൂര്‍വ്വ ഇരട്ടകുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി ഒഡീഷയിലെ ഗ്രാമീണ യുവതി . .....

ബിജെപി അവലോകന യോഗങ്ങളില്‍ ബിഡിജെഎസിന് വിമര്‍ശനം

ബൂത്തിലിരിക്കാന്‍ പോലും ആളില്ലായിരുന്നുവെന്ന് പരാതി തെരഞ്ഞെടുപ്പിന് ശേഷമുള്ള ബിജെപി അവലോകന യോഗങ്ങളില്‍ ബിഡിജെഎസിന് .....

കണ്ണൂരില്‍ ഒന്‍പത് നേടാനാകുമെന്ന് സിപിഎം, 7 വരെ കണക്ക്കൂട്ടി സിപിഐ

കണ്ണൂരിലെ 11 നിയമസഭാ മണ്ഡലങ്ങളില്‍ 9 സീറ്റുകള്‍ ലഭിച്ചേക്കുമെന്ന വിലയിരുത്തലില്‍ സിപിഐഎം. കീഴ്ഘടകങ്ങളുമായി .....

‘തുടര്‍ഭരണം ഉറപ്പ്’; ഇടതുമുന്നണി 95 സീറ്റുകള്‍ വരെ നേടുമെന്ന വിലയിരുത്തലില്‍ സിപിഎം

ഉറപ്പാണ് ഭരണത്തുടര്‍ച്ചയെന്ന് വ്യക്തമാക്കുന്നതാണ് സിപിഎം ജില്ലാ കമ്മറ്റികള്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍. 83 സീറ്റില്‍ .....

ഭരണത്തുടര്‍ച്ചയുണ്ടായാല്‍ സിപിഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് കേരളം വേദിയാകും

ഭരണത്തുടര്‍ച്ചയുണ്ടായാല്‍ സിപിഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് കേരളം വേദിയാകും. പാര്‍ട്ടി കോണ്‍ഗ്രസിന് ആതിഥേയത്വം .....