സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ചിത്രം അണ്ണാത്തെയുടെ പ്രദര്‍ശനം മാറ്റി തമിഴ്നാട്ടില്‍ ദുല്‍ഖറിന്റെ കുറുപ്പ് പ്രദര്‍ശിപ്പിച്ചു. തിരുന്നല്‍ വേലി ഗ്രാന്റ് മുത്തുറാം സിനിമാസിന്റെ ട്വിറ്റര്‍ പേജിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായത്. മികച്ച പ്രതികരണങ്ങളും റിവ്യൂ ലഭിക്കുന്ന സാഹചര്യത്തില്‍ അണ്ണാത്തെ ഷോ മാറ്റി 'കുറുപ്പ്' പ്രദര്‍ശിപ്പിക്കുന്നു. രജനികാന്ത് ചിത്രത്തിന് മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുള്ളവര്‍ ടിക്കറ്റുമായി എത്തിയാല്‍ പണം തിരികെ നല്‍കുമെന്നും അല്ലെങ്കില്‍ അതേ ടിക്കറ്റ് ഉപയോഗിച്ച് കുറുപ്പ് കാണാമെന്നുമാണ് ട്വീറ്റില്‍ പറയുന്നത്. കേരളത്തില്‍ 500ലധികം തീയേറ്ററുകളിലാണ് കുറുപ്പ് പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ വൈകിട്ടായപ്പോഴേക്കും 550 സ്‌ക്രീനുകളിലേക്ക് എത്തുകയായരുന്നു. റിലീസായി ആദ്യ ദിനത്തില്‍ ആറ് കോടിയിലധികം രൂപയാണ് സിനിമ കളക്ട് ചെയ്തത്. രണ്ടാം ദിനമായ ഇന്നും തീയേറ്ററിലേക്കുള്ള പ്രേക്ഷകരുടെ തള്ളിക്കയറ്റം തുടരുകയാണ്. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകന്‍. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....