കെ എം മാണിക്ക് ലഭിച്ച സീറ്റെല്ലാം കിട്ടണം എന്നു പറഞ്ഞ് ബഹളം കൂട്ടീയ പി ജെ ജോസഫ് തന്റെ പിടി വാശി ഉപേക്ഷികകുന്നു . ഏറ്റവും കുഞ്ഞത് 10 സീറ്റ് എങ്കിലും ലഭിക്കണം എന്ന വാശിയിലാണ് പി ജെ . എന്നാൽ ഇതും കോൺഗ്രസ് അംഗീകരിച്ചിട്ടില്ല.
കേരള കോൺഗ്രസ് ഒരുമിച്ചുനിൽക്കെ 2016ൽ യുഡിഎഫ് നൽകിയ 15 സീറ്റ് വേണമെന്ന കടുംപിടിത്തത്തിലായിരുന്നു ജോസഫ്. എന്നാൽ ജോസ് കെ. മാണി വിഭാഗം പിളർന്നു മുന്നണി വിട്ട സാഹചര്യത്തിൽ ജോസഫ് വിഭാഗത്തിനു മാത്രമായി അത്രയും നൽകാനാകില്ലെന്നു കോൺഗ്രസ് തീർത്തു പറഞ്ഞു.
കഴിഞ്ഞ തവണത്തെ ആലത്തൂർ, തളിപ്പറമ്പ് സീറ്റുകൾ ഉപേക്ഷിക്കാൻ തയാറാണെന്ന് ജോസഫ് പിന്നീട് മറുപടി നൽകി. പാലാ പിജെ ജോസഫ് മത്‌സരിക്കില്ല. പൂഞ്ഞാർ ഫ്രാൻസിസ് ജോർജിനായി ജോസഫ് ചോദിച്ചിട്ടുണ്ട്. എന്നാൽ കോൺഗ്രസ് ഹൈക്കമാന്റ ഇതിന് അനുകൂലമല്ല , അവിടെ ടോമി കല്ലാനിയെ സ്ഥാനാർത്ഥി ആക്കുന്നതിലാണ് അവർക്ക് താത്പര്യം. പക്ഷെ ഉമ്മൻചാണ്ടി അനുകൂല നിലപാടിലല്ല.
ഏറ്റുമാനൂർ സീറ്റ് വേണമെന്ന നിലപാട് ഉണ്ടെങ്കിലും ഉമ്മൻചാണ്ടി അംഗീകരിച്ചിട്ടില്ല. ഏറ്റുമാനൂർ , ചങ്ങനാശേരി രണ്ടിൽ ഒന്നു നൽകാം എന്ന നിലപാടിലാണ് ഉമ്മൻചാണ്ടി ഇപ്പോൾ . സി എഫ് തോമസിന്റെ മകൾ മത്‌സരിച്ചാൽ ചങ്ങനാശേരി കോൺഗ്രസ് പി ജെ ജോസഫിന് ൽകിയേക്കും.,
അതേസമയം ഇടതു കോട്ടകളായ ആലത്തൂരും തളിപ്പറമ്പും വിട്ടുനൽകാമെന്ന് ജോസഫ് പറയുന്നതിൽ കാര്യമില്ലെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 35,000 വോട്ടിൽ കൂടുതൽ ഭൂരിപക്ഷത്തിന് എൽഡിഎഫ് ജയിച്ച മണ്ഡലങ്ങളാണ് ഇതു രണ്ടും.
7 സീറ്റുകളുടെ കാര്യത്തിൽ കോൺഗ്രസ് നേതൃത്വം ജോസഫിന് ഉറപ്പു നൽകിയിട്ടുണ്ട്. ജയസാധ്യത കൂടി കണക്കിലെടുത്ത് 8 -9 വരെ എന്നതിലാണ് അവർ നിൽക്കുന്നത്. എന്നാൽ 12 എണ്ണം ഉറപ്പാക്കിയ ശേഷം ജയസാധ്യതയുടെ അടിസ്ഥാനത്തിൽ വച്ചുമാറ്റം ആലോചിക്കാം എന്നാണു ജോസഫ് മറുപടി നൽകിയത്.
മലബാറിൽ പേരാമ്പ്രയ്ക്ക് പകരം തിരുവമ്പാടി കേരള കോൺഗ്രസ് ചോദിച്ചിട്ടുണ്ട്.
മുസ്ലിം ലീഗിന് കൂടുതൽ സീറ്റ് യുഡിഎഫ് നൽകാൻ ഇടയുള്ള സാഹചര്യത്തിൽ കോൺഗ്രസിന് ജോസഫിന് കൂടി എണ്ണം നൽകുന്നത് പ്രതിസന്ധി ഉണ്ടാക്കും. ഈ ആഴ്ച ഇരു കക്ഷികളും വീണ്ടും ചർച്ച നടത്തും.